Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുപ്രീംകോടതിയുമായുള്ള പോരാട്ടത്തിൽ തന്ത്രം മാറ്റി ജസ്റ്റിസ് കർണൻ; അഭിഭാഷകൻ മുഖേന വിഷയത്തിർ രാഷ്ട്രപതിയെ ഇടപെടുവിക്കാൻ നീക്കം; സുപ്രീംകോടതി തന്നെ ഇംപീച്ച് ചെയ്യാൻ ശ്രമിക്കുന്നതായും ജസ്റ്റിസിന്റെ ആരോപണം; പ്രധാനമന്ത്രിയും എംപിമാരും വിഷയത്തിൽ ഇടപെടണമെന്നും ആവശ്യം; ജസ്റ്റിസ് കർണൻ മാപ്പു പറയില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ

സുപ്രീംകോടതിയുമായുള്ള പോരാട്ടത്തിൽ തന്ത്രം മാറ്റി ജസ്റ്റിസ് കർണൻ; അഭിഭാഷകൻ മുഖേന വിഷയത്തിർ രാഷ്ട്രപതിയെ ഇടപെടുവിക്കാൻ നീക്കം; സുപ്രീംകോടതി തന്നെ ഇംപീച്ച് ചെയ്യാൻ ശ്രമിക്കുന്നതായും ജസ്റ്റിസിന്റെ ആരോപണം; പ്രധാനമന്ത്രിയും എംപിമാരും വിഷയത്തിൽ ഇടപെടണമെന്നും ആവശ്യം; ജസ്റ്റിസ് കർണൻ മാപ്പു പറയില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സുപ്രീംകോടതിയുമായുള്ള പോരാട്ടത്തിൽ തന്ത്രംമാറ്റി ജസ്റ്റിസ് സി.എസ്. കർണൻ. മാപ്പുപറയാതെ സുപ്രീംകോടതിക്കെതിരേ പോരാട്ടം തുടരാനുറച്ചാണ് അദ്ദേഹത്തിന്റെ നീക്കങ്ങൾ. ഇതിന്റെ ഭാഗമായി അദ്ദേഹം രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും സമീപിച്ചു. കോടതിയലക്ഷ്യക്കേസിൽ തടവുശിക്ഷ വിധിച്ചതിലൂടെ തന്നെ ഇംപീച്ച് ചെയ്യാനാണ് സുപ്രീം കോടതി ശ്രമിക്കുന്നതെന്ന് ജസ്റ്റിസ് കർണൻ രാഷ്ട്രപതി പ്രണാബ് മുഖർജിയെ അറിയിച്ചു. തന്റെ കാര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തു നല്കി. അഭിഭാഷകൻ വഴിയാണ് കർണന്റെ നീക്കങ്ങൾ.

കോൽക്കത്ത ഹൈക്കോടതിയിൽ ജഡ്ജിയായ ജസ്റ്റിസ് കർണന് കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതി ആറു മാസത്തെ തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. തുടർന്ന് ഒളിവിൽപ്പോയ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടെ അറസ്റ്റും തടവുശിക്ഷയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കർണൻ സുപ്രീംകോടതിയിൽ അഭിഭാഷകൻ മുഖേന ഹർജി നല്കുകയും ചെയ്തു. ജസ്റ്റിസ് കർണന്റെ ഹർജി അഭിഭാഷകൻ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുന്നിലെത്തിച്ചു. എന്നാൽ ഏഴംഗം ഭരണഘടനാ ബഞ്ചാണ് കർണന് ശിക്ഷവിധിച്ചതെന്നും ആ ബെഞ്ച് വീണ്ടും ചേരുമ്പോഴേ ഹർജി പരിഗണിക്കാൻ കഴിയൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഇതിനു പിന്നാലെയാണ് രാഷ്ട്രപതിയെ സമീപിച്ചുകൊണ്ടുള്ള പുതിയ നീക്കങ്ങൾ ജസ്റ്റിസ് കർണൻ നടത്തിയിരിക്കുന്നത്. തന്നെ ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങളാണ് സുപ്രീംകോടതി നടത്തുന്നതെന്നാണ് ജസ്റ്റിസ് കർണൻ ആരോപിക്കുന്നത്. ഇംപീച്ച് ചെയ്യാനുള്ള അധികാരം പാർലമെന്റിനു മാത്രമെന്ന് ജസ്റ്റിസ് കർണന്റെ അഭിഭാഷകൻ മാത്യൂസ് ജെ. നെടുമ്പാറ വ്യക്തമാക്കുന്നു. കോടതിയലക്ഷ്യത്തിന് ജസ്റ്റിസ് കർണൻ മാപ്പു പറയില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

സുപ്രീം കോടതി ഉത്തരവിന് നിയമ സാധുതയില്ലെന്നും പിൻവലിക്കണമെന്നും കാണിച്ച് രണ്ട് അപേക്ഷകളാണ് ജസ്റ്റിസ് കർണൻ സുപ്രീം കോടതിയിൽ സമർപ്പിച്ചത്.
കോടതിയലക്ഷ്യക്കേസിൽ സുപ്രീം കോടതി വിധിച്ച ആറുമാസത്തെ തടവിന് നിയമ സാധുതയില്ലെന്നും ഉത്തരവ് പിൻവലിക്കണമെന്നും ഉള്ള ഹർജികൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത് നിയമ പോരാട്ടം തുടരാനാണ് ജസ്റ്റിസ് സി.എസ്. കർണന്റെ തീരുമാനം.

കോടതിയലക്ഷ്യത്തിന് മാപ്പുപറയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും മലയാളിയുമായ മാത്യൂസ് ജെ. നെടുമ്പാറ പറയുന്നത്. കോടതികളെയോ വിധിയെയോ കർണൻ വിമർശിച്ചിട്ടില്ല. ചില ജഡ്ജിമാരെ വ്യക്തപരമായാണ് വിമർശിച്ചത്. ഇതിനെതിരെ ഇവർക്ക് നിയമ നടപടിക്ക് പോകാം. എന്നാൽ കോടതിയലക്ഷ്യത്തിന് ജയിലടയ്ക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. എഫ്‌ഐആറോ കുറ്റപത്രമോ ഇല്ലാതെ എങ്ങനെ ശിക്ഷിക്കാനാകും.

കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചതോടെ തന്നെ ഇംപീച്ച് ചെയ്യുകയാണെന്ന് കർണൻ വാദിക്കുന്നു. ഇംപീച്ച് ചെയ്യാനുള്ള അധികാരം പാർലമെന്റിനാണ്. ഈ അധികാരത്തിൽ സുപ്രീം കോടതി കൈകടത്തുകയാണെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഴുവൻ പാർലമെന്റ് അംഗങ്ങൾക്കും ജസ്റ്റിസ് കർണൻ കത്തു നൽകി. ജസ്റ്റിസ് കർണന്റെ കുടുംബമാണ് അഭിഭാഷകനെ വച്ച് നീക്കങ്ങൾ നടത്തുന്നതെന്നാണ് അറിയാൻ കഴിയുന്നത്.

സുപ്രീം കോടതിയിലെ ജഡ്ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും പരസ്യമായി വിമർശിച്ചതിനാണ് ജസ്റ്റിസ് കർണനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ സുപ്രീം കോടതി സ്വമേധയാ തീരുമാനിച്ചത്. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് തുടങ്ങിയവർക്കുള്ള കത്തുകളിലാണ് ജഡ്ജിമാർക്കെതിരെ ആക്ഷേപങ്ങളുന്നയിച്ചത്. സുപ്രീംകോടതി ജഡ്ജിമാർക്കെതിരേ നിരന്തരം ആരോപണം ഉന്നയിച്ച ജസ്റ്റിസ് കർണന്റെ മാനസിക നില പരിശോധിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. എന്നാൽ തനിക്കെതിരേ ഉത്തരവു പുറപ്പെടുവിച്ച ഏഴു ജഡ്ജിമാരുടെയും മാനസിക നില പരിശോധിക്കാൻ തിരിച്ചുത്തരവിറക്കിയാണ് ജസ്റ്റിസ് കർണൻ തിരിച്ചടിച്ചത്.

എന്നും വിവാദങ്ങളുടെ തോഴനായിരുന്നു ജസ്റ്റിസ് കർണൻ. 2015 ൽ മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് സഞ്ജയ് കെ കൗളിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന ഭീഷണിയുമായി അതേ കോടതിയിലെ ജഡ്ജിയായ ജസ്റ്റിസ് സിഎസ് കർണൻ രംഗത്തുവന്നത്തായിരുന്നു സംഭവത്തിന്റെ തുടക്കം. തന്റെ ജുഡീഷ്യൽ പ്രവൃത്തികളിൽ ചീഫ് ജസ്റ്റിസ് കൈകടത്തുന്നുവെന്നാരോപിച്ചാണ് ചീഫ് ജസ്റ്റിസിനെതിരെ കോടതിയലക്ഷ്യനടപടിയെടുക്കുമെന്ന് ജസ്റ്റിസ് സിഎസ് കർണൻ ഭീഷണി മുഴക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP