Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജഡ്ജിമാരെ വിമർശിക്കുന്നത് കൈ കെട്ടിയിട്ട് ആളെ അടിക്കുന്നതിനു തുല്യം; ജുഡീഷ്യറിക്കു വഴങ്ങുന്നതു കൊണ്ടാണ് പ്രതികരിക്കാത്തത്; പരിചയം ഉള്ളതിന്റെ പേരിൽ ഒരു കേസും ഒഴിവാക്കാറില്ല: മുഖ്യമന്ത്രിയെ വേദിയിൽ ഇരുത്തി ബാർകേസിൽ വിധി പറഞ്ഞ ജസ്റ്റിസ് കമാൽ പാഷയുടെ വിമർശനം

ജഡ്ജിമാരെ വിമർശിക്കുന്നത് കൈ കെട്ടിയിട്ട് ആളെ അടിക്കുന്നതിനു തുല്യം; ജുഡീഷ്യറിക്കു വഴങ്ങുന്നതു കൊണ്ടാണ് പ്രതികരിക്കാത്തത്; പരിചയം ഉള്ളതിന്റെ പേരിൽ ഒരു കേസും ഒഴിവാക്കാറില്ല: മുഖ്യമന്ത്രിയെ വേദിയിൽ ഇരുത്തി ബാർകേസിൽ വിധി പറഞ്ഞ ജസ്റ്റിസ് കമാൽ പാഷയുടെ വിമർശനം

കൊച്ചി: രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ ബാർകോഴ കേസിൽ കെ എം മാണിയുടെ രാജിക്ക് ഇടയാക്കിയ പരാമർശങ്ങൾ നടത്തിയ ന്യായാധിപനാണ് ജസ്റ്റിസ് കമാൽ പാഷ. ഈ വിധിയുടെ പേരിൽ വിവി കോണുകളിൽ നിന്നും അദ്ദേഹം വിമർശനം കേൾക്കേണ്ടിയും വന്നു. ഈ സാഹചര്യത്തിൽ വിമർശകർക്ക് മറുപടിയുമായി ജസ്റ്റിസ് കമാൽ പാഷ വീണ്ടും രംഗത്തെത്തി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പങ്കെടുത്ത ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ അനുസ്മരണ ചടങ്ങിൽ വച്ചാണ്് കമാൽ പാഷയുടെ പരാമർശം.

വിധി പറഞ്ഞ ജഡ്ജിമാരെ വിമർശിക്കുന്നത് കൈ കെട്ടിയിട്ട് ആളെ അടിക്കുന്നതിനു തുല്യമാണെന്ന് ജസ്റ്റിസ് കമാൽ പാഷ ബാർകേസുമായി ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയെന്നോണം പറഞ്ഞു. ആരുടെയും സ്‌നേഹം സമ്പാദിക്കാൻ വേണ്ടി കേസുകൾതാൻ ഴിവാക്കിയിട്ടില്ല, ഇനി പരിചയമുള്ള വ്യക്തിയുടെ കേസാണെങ്കിലും താൻ ഒഴിവാക്കാറില്ല, തെളിവുകളും ചട്ടങ്ങളും പരിശോധിച്ച് നടപടി എടുക്കാറാണ് പതിവ്.

വിമർശനങ്ങളോട് പ്രതികരിക്കാത്തത് സാധിക്കാഞ്ഞിട്ടോ അറിയാഞ്ഞിട്ടോ അല്ല, മറിച്ച് ജുഡീഷ്യറിക്കു വഴങ്ങുന്നതുകൊണ്ടാണെന്നും കമാൽ പാഷ പറഞ്ഞു. വിധി പറഞ്ഞതിന്റെ പേരിൽ ജഡ്ജിമാരെയല്ല വിമർശിക്കേണ്ടത്, വിധിന്യായത്തെയാണ് വിമർശിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വി ആർ കൃഷ്ണയ്യരുടെ വാക്കുകൾ കൂട്ടുപിടിച്ചായിരുന്നു കമാൽ പാഷയുടെ പരാമർശം. ജഡ്ജിമാരുടെ പരിമിതികളെ കുറിച്ച് കൃഷ്ണയ്യർ എല്ലായെപ്പോഴും വാചാലനായിരുന്നു. ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വരാറുണ്ട് ജഡ്ജിമാർ. കുത്തി നോവിക്കുമ്പോൾ കണ്ണീർ വരുന്ന മനുഷ്യന്മാരാണ് ജഡ്ജിമാരും. ഇത് മനസിലാക്കാതെയാണ് ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്. വിമർശനങ്ങൾ ഉയരുമ്പോൾ മറുപടി പറയണം എന്ന് തോന്നും. എന്നാൽ എവിടെ പറയുമെന്നതാണ് വിഷയം - ജസ്റ്റിസ് കമാൽ പാഷ പ്രതികരിച്ചു.

ആരെയും ഉദ്ദേശിച്ചല്ല താനിത് പറയുന്നതെന്ന് പറഞ്ഞാണ് കമാൽ പാഷ മറുപടി അവസാനിപ്പിച്ചത്. ബാർകോഴയിൽ താൻ രാജിവെക്കേണ്ടി വന്നത് തെറ്റായ വിധിയുടെ ഫലമായിട്ടാണെന്ന് കെ എം മാണി വിമർശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കമാൽ പാഷയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നത്. ബാർകോഴ കേസിൽ താൻ രാജിവെക്കേണ്ടി വന്നത് ആവശ്യമില്ലാത്ത കാര്യത്തിനാണെന്നാണ് മാണി പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പ് ഫണ്ട് എങ്ങനെ കോഴയാകുമെന്ന് മാണി ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നൽകിയെന്നാണ് മദ്യവ്യാപാരിയായ ബിജു രമേശിന്റെ മൊഴി. ആവശ്യമില്ലാത്ത കേസിലാണ് തനിക്കെതിരെ കോടതി പരാമർശം ഉണ്ടായിരിക്കുന്നതെന്നും മാണി പറഞ്ഞിരുന്നു.

തെളിവില്ലാതെയാണ് തനിക്കെതിരെ കോടതി പരാമർശം. തന്റെ ഭാഗം കേൾക്കാൻ കോടതി തയ്യാറായില്ല. തെളിവില്ലാത്ത കേസിൽ കോടതി തുടരന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തുവെന്നും മാണി പറഞ്ഞു. അതേസമയം മന്ത്രിസഭയിലേക്കോ അധികാരത്തിലേക്കോ തിരിച്ചെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും കെ.എം മാണി പറയുകയുണ്ടായി. ബാർകോഴയിൽ രാജിവെക്കാൻ ഇടയായ സാഹചര്യം വിശദീകരിച്ച് മാണി നിയമസഭയിലും പരാമർശം നടത്തിയിരുന്നു. തനിക്കു നോട്ടീസ് അയച്ചു കേൾക്കാനുള്ള അവസരമില്ലാതെ സാന്ദർഭികമായി ഹൈക്കോടതി നടത്തിയ പരാമർശം അത്യന്തം വേദനാജനകമായെന്നു മാണി നിയമസഭാ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

സർക്കാരിന്റെ പുതുക്കിയ മദ്യനയത്തിനെതിരെ ഒരു ബാർ ഉടമ ദൃശ്യമാദ്ധ്യമങ്ങളിലൂടെ നടത്തിയ ആരോപണത്തിന്റെ പേരിൽ വിജിലൻസ് നൽകിയ ഒരു പരാതി പരിഗണിക്കുമ്പോഴാണ് എനിക്കെതിരെ ഹൈക്കോടതിയുടെ പരാമർശം ഉണ്ടായത്. കോടതി കുറ്റാരോപണമൊന്നും നടത്തിയിട്ടില്ല എന്നതു ശ്രദ്ധേയമാണെന്നും മാണി പറഞ്ഞിരുന്നു.

ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് കെ.എം.മാണിക്കെതിരെ രൂക്ഷമായ നിരീക്ഷണങ്ങളായിരുന്നു കമാൽപാഷ നടത്തിയിരുന്നത്. ഷേക്‌സ്പിയർ പരാമർശം ഉദ്ധരിച്ചായിരുന്നു കമാൽ പാഷയുടെ വിമർശനം. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയാകണം എന്നു പരാമർശം വിധിയിലുണ്ട്. കേസിൽ ശരിയായ അന്വേഷണം നടന്നോ എന്ന് ജനങ്ങൾക്ക് സംശയമുണ്ടെന്ന് വിധി പകർപ്പിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP