Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കളമശേരി ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ടി ഒ സൂരജ് പുറപ്പെടുവിച്ച ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി; സൂരജിന്റെ പ്രവൃത്തികൾ അധികാര പരിധിക്കും അപ്പുറമെന്ന് കോടതി

കളമശേരി ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ടി ഒ സൂരജ് പുറപ്പെടുവിച്ച ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി; സൂരജിന്റെ പ്രവൃത്തികൾ അധികാര പരിധിക്കും അപ്പുറമെന്ന് കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലീം രാജുൾപ്പെട്ട കളമശേരി ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ലാന്റ് റവന്യൂ കമ്മീഷണറായിരുന്ന ടി ഒ സൂരജ് പുറപ്പെടുവിച്ച ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി. സൂരജിന്റെ പ്രവൃത്തികൾ അധികാര പരിധിക്കുമപ്പുറത്താണ് എന്ന് കോടതി കണ്ടെത്തി.

കളമശേരിയിലെ വിവാദഭൂമിയുടെ തണ്ടപ്പേർ റദ്ദാക്കാനും ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടാനുമായിരുന്നു ടി ഒ സൂരജിന്റെ ഉത്തരവ്. നിലവിലെ ഉടമകളിൽ നിന്ന് മേലിൽ കരം പിരിക്കരുതെന്നും നിർദേശമുണ്ടായിരുന്നു.

ഭൂമിയുടെ നിലവിലെ ഉടമകളാ ഷെരീഫയും മക്കളും ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. ടി ഒ സൂരജിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഉത്തരവ് സ്ഥാപിത താൽപര്യത്തോടെ ഉള്ളതാണെന്നായിരുന്നു പ്രധാനവാദം. വിവാദ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ലാന്റ് റവന്യൂ കമ്മീഷണറായിരുന്ന ടി ഒ സൂരജിനെയും വിമർശിച്ചു. ഈ ഉത്തരവ് ഉദ്യോഗസ്ഥന്റെ അധികാരപരിധിക്കുമപ്പുറത്താണ്. നികുതി പിരിക്കരുതെന്ന നിർദ്ദേശം പോലും നിയമപരമല്ല. ഈ സാഹചര്യത്തിൽ നിലവിലെ ഉടമയിൽ നിന്ന് നികുതി പിരിക്കാമെന്ന് കോടതി വ്യക്തമാക്കി.

ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമുള്ളതിനാൽ ഇപ്പോഴത്തെ കോടതിവിധി അന്തിമവിധിക്ക് വിധേയമായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കളമശേരി, കടകംപള്ളി ഭൂമികൾ കൈക്കലാക്കുന്നതിന് വ്യജരേഖചമച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന സലീം രാജിനെതിരെയും ഇതിന് സഹായിച്ചതിന് ടി ഒ സൂരജ് അടക്കമുള്ളവർക്കെതിരെയും സിബിഐ അന്വേഷണം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP