Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുതിർന്ന അംഗത്തെ പ്രോടേം സ്പീക്കർ ആക്കണമെന്ന് പറയുന്നത് ഏത് നിയമത്തിലാണെന്ന് ചോദിച്ച് സുപ്രീംകോടതി; കീഴ് വഴക്കം എന്നത് നിയമമല്ല; ചാനലുകൾ വിശ്വാസവോട്ടെടുപ്പ് കാണിക്കുമ്പോൾ സുതാര്യത എത്തും; കോൺഗ്രസിന് തിരിച്ചടി നൽകികൊണ്ട് പ്രോടേം സ്പീക്കർ നിയമത്തിൽ ഇടപെടാൻ വിസമ്മതിച്ച് കോടതി; ഹർജി പിൻവലിച്ച് കോൺഗ്രസ്; കർണ്ണാടകയിൽ വിശ്വാസ വോട്ടെടുപ്പ് ഇന്ന് വൈകുന്നേരം തന്നെ നടക്കും

മുതിർന്ന അംഗത്തെ പ്രോടേം സ്പീക്കർ ആക്കണമെന്ന് പറയുന്നത് ഏത് നിയമത്തിലാണെന്ന് ചോദിച്ച് സുപ്രീംകോടതി; കീഴ് വഴക്കം എന്നത് നിയമമല്ല; ചാനലുകൾ വിശ്വാസവോട്ടെടുപ്പ് കാണിക്കുമ്പോൾ സുതാര്യത എത്തും; കോൺഗ്രസിന് തിരിച്ചടി നൽകികൊണ്ട് പ്രോടേം സ്പീക്കർ നിയമത്തിൽ ഇടപെടാൻ വിസമ്മതിച്ച് കോടതി; ഹർജി പിൻവലിച്ച് കോൺഗ്രസ്; കർണ്ണാടകയിൽ വിശ്വാസ വോട്ടെടുപ്പ് ഇന്ന് വൈകുന്നേരം തന്നെ നടക്കും

ബംഗളൂരു: കർണ്ണാടകയിൽ വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ. പ്രോടേം സ്പീക്കറുമായി ബന്ധപ്പെട്ട് കോൺഗ്രസ് നൽകിയ ഹർജി സുപ്രീംകോടതി അംഗീകരിച്ചു. പ്രോടേം സ്പീക്കറായി ആരെ നിയമിക്കണമെന്ന് കോടിക്ക് പറയാനാകില്ല. മുതിർന്ന അംഗത്തെ പ്രോടേം സ്പീക്കർ ആക്കണമെന്ന് പറയുന്നത് ഏത് നിയമത്തിലാണെന്ന് സുപ്രീംകോടതി ചോദിച്ചു. കീഴ് വഴക്കം എന്നത് നിയമമല്ലെന്നും വിശദീകരിച്ചു. വിശ്വാസ വോട്ടെടുപ്പ് തൽസമയം സംപ്രേഷണം ചെയ്യുമെന്നും അറിയിച്ചു. പ്രോടേം സ്പീക്കറായി ബൊപ്പയ്യ തുടരും.

ബംഗളൂരുവിലും ഹൈദരബാദിലുമായി രണ്ട് ദിവസം നീണ്ട റിസോർട്ട് വാസത്തിന് വിരാമമിട്ട് എംഎൽഎമാർ തിരികെ ബെംഗളൂരുവിലെത്തി. സഭാ സമ്മേളനം തുടങ്ങിയിട്ടുണ്ട്. ജെഡിഎസ് എംഎൽഎമാർ വന്ന വാഹനം വഴിമധ്യേ പെനുകോണ്ടയിൽ വച്ച് തകരാറിലായത് അവരുടെ നേതാക്കൾക്ക് ആശങ്കയുടെ നിമിഷങ്ങൾ സമ്മാനിച്ചു. അധികം വൈകാതെ തകരാർ പരിഹരിച്ച് പുറപ്പെട്ട സംഘം രാവിലെ ബെംഗളൂരുവിലെത്തി. ലേമെറിഡിയൻ ഹോട്ടലിലേക്കാണ് ജെഡിഎസ് എംഎൽഎമാരെ കൊണ്ടുവന്നത്.

മുതിർന്ന അംഗത്തെ പ്രോ-ടേം സ്പീക്കറാക്കണമെന്ന് കോൺഗ്രസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. മുതിർന്ന അംഗത്തെ പ്രോ-ടെം സ്പീക്കർ ആക്കാതിരുന്ന സാഹചര്യങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ പറഞ്ഞു. എന്നാൽ കെ.ജി. ബൊപ്പയ്യയുടെ ചരിത്രം മറ്റൊന്നാണെന്നും അദ്ദേഹത്തിന്റെ തീരുമാനം മുൻപു സുപ്രീംകോടതി റദ്ദാക്കേണ്ടിവന്നിട്ടുണ്ടെന്നും കോൺഗ്രസിനുവേണ്ടി കപിൽ സിബൽ വാദിച്ചു. അതിനിടെ, ബൊപ്പയ്യയുടെ നിയമനം പരിശോധിക്കണമെങ്കിൽ നോട്ടിസ് നൽകേണ്ടിവരും. അങ്ങനെയായാൽ വിശ്വാസ വോട്ടെടുപ്പ്് നീട്ടേണ്ടിവരുമെന്ന് കോടതിയുടെ മുന്നറിയിപ്പു നൽകി. ജഡ്ജിമാരായ എ.കെ.സിക്രി, എസ്.എ.ബോബ്‌ഡെ, അശോക് ഭൂഷൺ എന്നിവർ പ്രത്യേക ബഞ്ചാണ് ഹർജി പരിഗണിച്ചത്്. ഇന്നു വൈകിട്ടു തന്നെ കർണാടകയിലെ ബി.എസ്.യെഡിയൂരപ്പ സർക്കാർ വിശ്വാസവോട്ടു തേടണമെന്ന് ഇന്നലെ ഉത്തരവിട്ട അതേ ബഞ്ചാണിത്.

എല്ലാ വാദങ്ങളും പരിഗണിച്ച ശേഷമാണ് ബൊപ്പയ്യ പ്രോടേം സ്പീക്കറായി തുടരട്ടേ എന്ന നിലപാട് കോടതി എടുത്തത്. വിശ്വാസവോട്ടെടുപ്പിന്റെ തത്സമയ വീഡീയോ ചിത്രീകരണമാണ് ഏറ്റവും ഉചിതമെന്നും കോടതി പറഞ്ഞു. മുതിർന്ന അംഗത്തെ പ്രോട്ടം സ്പീക്കറായി നിയമിക്കണമെന്ന് രണ്ട് സുപ്രീംകോടതി വിധികളിൽ പറഞ്ഞിട്ടുണ്ടെന്ന് കപിൽ സിബൽ പറഞ്ഞു. എന്നാൽ അത് അംഗീകരിച്ചില്ല. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് വേണ്ടി കബിൽ സിബലും അഭിഷേക് മനുസിങ്വിയും ഹാജരായി. ഇന്ന് ബിജെപിയുടെ വാദങ്ങൾക്കാണ് കോടതി കൂടുതൽ പരിഗണന നൽകിയത്.

അതിനിടെ, എല്ലാ എംഎൽഎമാരും ഒപ്പമുണ്ടെന്നും വിശ്വാസവോട്ടെടുപ്പിൽ ജയിക്കുമെന്നും ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി. ഇന്നത്തെ ദിവസം തനിക്കു അത്ര പ്രധാനപ്പെട്ടതല്ല. ഇതിലും പ്രധാന്യമേറിയ ദിവസങ്ങൾ ഭാവിയിൽ വരാനിരിക്കുന്നേയുള്ളൂ. നാലു മണിവരെ എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ബിജെപി ശ്രമിക്കും. എല്ലാ എംഎൽഎമാരും ഒന്നിച്ചാണ്. ആരും മറുകണ്ടം ചാടില്ല. ഞങ്ങളുടെ എംഎൽഎമാർ ആരും തന്നെ പിടിയിലാക്കപ്പെട്ടിട്ടില്ല. താനും സിദ്ധരാമയ്യയും ഒന്നിച്ചു മുന്നോട്ടു പോകുമെന്നും കുമാരസ്വാമി പറഞ്ഞു. എന്നാൽ കോൺഗ്രസിലെ 14 എംഎൽഎമാർ വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുമെന്നും റിപ്പോർട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP