Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കത്വകേസ്: സിബിഐക്ക് വിടണമെന്ന പ്രതികളുടെ ഹർജി തള്ളി; വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റാൻ അനുമതി; ഇടവേളകളില്ലാതെ വാദം കേട്ട് രഹസ്യ വിചാരണ പൂർത്തിയാക്കണമെന്നും സുപ്രീം കോടതി

കത്വകേസ്: സിബിഐക്ക് വിടണമെന്ന പ്രതികളുടെ ഹർജി തള്ളി; വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റാൻ അനുമതി; ഇടവേളകളില്ലാതെ വാദം കേട്ട് രഹസ്യ വിചാരണ പൂർത്തിയാക്കണമെന്നും സുപ്രീം കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി: കത്വയിൽ കൂട്ടബലാൽസംഗത്തിനിരയാക്കി എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റി. എന്നാൽ കേസിൽ തത്ക്കാലം സിബിഐ അന്വേഷണമില്ല. കശ്മീരിന് പുറത്തേക്ക് മാറ്റുന്നത് പാടില്ലെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. പഞ്ചാബിലെ പഠാൻകോട്ടിലായിരിക്കും വിചാരണ നടപടികൾ നടക്കുക. രഹസ്യ വിചാരണ നടത്തണമെന്നും ഇടവേളകളില്ലാതെ വാദം കേട്ട് വേഗത്തിൽ വിചാരണ പൂർത്തിയാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

പഠാൻകോട്ട് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ ജമ്മു -കശ്മീർ സർക്കാരിന് കോടതി അനുമതി നൽകി. കൂടാതെ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്കും അവരുടെ അഭിഭാഷകയ്ക്കും ദൃക്സാക്ഷികൾക്കും സംരക്ഷണം നൽകാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

വിചാരണ ചണ്ഡീഗഢിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവാണ് സുപ്രീം കോടതിയെ സമീപിച്ചത്. കുറ്റപത്രം സമർപ്പിച്ച സമയത്ത് ജമ്മു -കശ്മീർ കോടതിയിലെ അഭിഭാഷകരിൽ നിന്നുണ്ടായ ഭീഷണിയും കേസ് പുറത്തുകൊണ്ടുവന്ന അഭിഭാഷക നേരിടുന്ന ഭീഷണിയും ചൂണ്ടിക്കാട്ടി നീതിപൂർവ്വമായ വിചാരണ നടക്കില്ലെന്ന് പിതാവ് ആരോപിച്ചിരുന്നു. എന്നാൽ കശ്മീരിന് പുറത്തേക്ക് മാറ്റേണ്ട കാര്യമില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ജനുവരി പത്തിനാണ് കശ്മീരിലെ കത്വയിൽ നിന്നും ന്യുനപക്ഷ വിഭാഗത്തിൽപെട്ട് എട്ടുവയസ്സുകാരിയെ കാണാതായത്. ഒരാഴ്ചയ്ക്കു ശേഷം കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ക്രൂരമായ പീഡനത്തിനു ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും മരണം ഉറപ്പാക്കാൻ മുഖം കല്ലിനിടിച്ച് ചതച്ച നിലയിലുമായിരുന്നു.ക്രൈംബ്രാഞ്ചാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. ഏഴു പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP