Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ ജസ്റ്റിസ് ബാലകൃഷ്ണൻ നായർ വിരമിച്ചു

തിരുവനന്തപുരം: കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ ജസ്റ്റിസ് ബാലകൃഷ്ണൻ നായർ വിരമിച്ചു. ട്രിബ്യൂണലിന്റെ പ്രഥമ ചെയർമാനാണ് ജസ്റ്റിസ് ബാലകൃഷ്ണൻ നായർ.

ട്രിബ്യൂണൽ ആസ്ഥാനത്തെ ഒന്നാം നമ്പർ കോർട്ടിൽ അദ്ദേഹത്തിന് ഔദ്യോഗിക യാത്രയയപ്പു നൽകി. കെഎടി അംഗങ്ങളായ മാത്യു സി കുന്നുങ്കൽ, ജോസ് കെ.സിറിയക് രജിസ്ട്രാർമാർ ഡെപ്യൂട്ടി രജിസ്ട്രാർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കേരള ഹൈക്കോടതി ജഡ്ജിയായി എട്ടര വർഷത്തോളം സേവനമനുഷ്ടിച്ച ശേഷമാണ് 2010 സെപ്റ്റംബർ മൂന്നിന് കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ പ്രഥമ ചെയർമാനായി അദ്ദേഹം ചുമതലയേറ്റത്്. എറണാകുളത്ത് കെ.എ.റ്റിക്ക് ബഞ്ച് അനുവദിച്ചതും ഇൻഫർമേഷൻ കിയോസ്‌കുകൾ സ്ഥാപിച്ചതും ഉൾപ്പെടെ കെ.എ.ടിയെ അടിസ്ഥാനപരമായി രൂപപ്പെടുത്തിയെടുക്കുന്നതിൽ ജസ്റ്റിസ് ബാലകൃഷ്ണൻ നായർ പങ്കുവഹിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP