Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിഴിഞ്ഞം കേസിൽ ട്രിബ്യൂണൽ പരിധി വിടുന്നു; ദേശീയ ഹരിത ട്രിബ്യൂണലിനെതിരെ കേരളം സുപ്രീംകോടതിയിൽ

വിഴിഞ്ഞം കേസിൽ ട്രിബ്യൂണൽ പരിധി വിടുന്നു; ദേശീയ ഹരിത ട്രിബ്യൂണലിനെതിരെ കേരളം സുപ്രീംകോടതിയിൽ

 ന്യൂഡൽഹി: വിഴിഞ്ഞം പദ്ധതിക്കെതിരായ ഹർജി ഡൽഹി ബഞ്ചിലേക്ക് മാറ്റിയ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബഞ്ചിന്റെ നടപടിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ നൽകി. കേരളം ഉൾപ്പെടുന്ന പ്രദേശം വരുന്നത് ചെന്നൈ ബഞ്ചിന്റെ പരിഗണനയിലാണ്. അങ്ങനെയിരിക്കെ ചെന്നൈയിൽ നിന്നും ഡൽഹി ബഞ്ചിലേക്ക് മാറ്റാൻ ട്രിബ്യൂണൽ ചെയർമാന് അധികാരമില്ലെന്ന് ഹർജിയിൽ കേരളം ഉന്നയിക്കുന്നു.

പ്രധാനമായും മൂന്നു കാര്യങ്ങളാണ് കേരളം ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ഭരണഘടനയുടെ 226 ാം അനുച്ഛേദം അനുസരിച്ച് നിയഭേദഗതി പരിഗണിക്കാനുള്ള അധികാരം കോടതിക്ക് മാത്രമേയുള്ളൂ, ട്രിബ്യൂണലിനില്ല. 1991 ലെ തീരദേശപരിപാലന നിയമത്തിന് 2011 ൽ കൊണ്ടുവന്ന ഭേദഗതി പരിശോധിക്കാനുള്ള അധികാരം ട്രിബ്യൂണലിനില്ല. അധികാരപരിധി ലംഘിക്കുകയാണ് ട്രിബ്യൂണൽ.

5000 കോടി രൂപയുടെ വിഴിഞ്ഞം പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായിവരുകയാണെന്നും അതിനാൽ എത്രയും വേഗം ഹർജി പരിഗണിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP