Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല്ലം മെഡിസിറ്റി കാട്ടിയത് പൊറുക്കാനാകാത്ത ക്രൂരത; അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ എത്തിച്ച തമിഴ്‌നാട്ടുകാരൻ ചികിൽസ കിട്ടാതെ മരിച്ചു; കേസെടുക്കാൻ നിർദ്ദേശിച്ച് ഐജി മനോജ് എബ്രഹാം; വേദന കടിച്ചമർത്തി ആംബുലൻസിൽ കിടന്നു പിടഞ്ഞത് ഏഴു മണിക്കൂർ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊല്ലം മെഡിസിറ്റി കാട്ടിയത് പൊറുക്കാനാകാത്ത ക്രൂരത; അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ എത്തിച്ച തമിഴ്‌നാട്ടുകാരൻ ചികിൽസ കിട്ടാതെ മരിച്ചു; കേസെടുക്കാൻ നിർദ്ദേശിച്ച് ഐജി മനോജ് എബ്രഹാം; വേദന കടിച്ചമർത്തി ആംബുലൻസിൽ കിടന്നു പിടഞ്ഞത് ഏഴു മണിക്കൂർ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: റോഡപകടത്തിൽപ്പെട്ട യുവാവു ചികിൽസ കിട്ടാതെ മരിച്ചു. തിരുനെൽവേലി സ്വദേശി മരുകൻ(30) ആണ് മരിച്ചത്. കൂടെ ആരുമില്ലാത്തതിനാൽ കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ ചികിത്സ നിഷേധിക്കുകയായിരുന്നു. ഏഴു മണിക്കൂറോളമാണ് ആബുലൻസിൽ ചികിത്സ കിട്ടാതെ വാഹനാപകടത്തിൽ പരിക്കേറ്റ മുരുകൻ കാത്ത് കിടന്നത്.

മുരുകൻ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചാണ് മുരുകന് പരിക്കേറ്റത്. സംഭവത്തിൽ ആശുപത്രിക്കെതിരെ കേസെടുക്കാൻ നിർദ്ദേശം. ഐജി മനോജ് എബ്രഹാം ആണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. എന്നാൽ തങ്ങൾക്ക് പിഴവ് പറ്റിയില്ലെന്ന വാദത്തിലാണ് ആശുപത്രി അധികൃതർ. അതേസമയം സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

സംഭവത്തിൽ പൊലീസ് അംബുലൻസ് ഡ്രൈവറുടെ മൊഴിയെടുത്തു. ഇരവിപുരം പൊലീസ് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മെഡിസിറ്റി അധികൃതർക്ക് ചികിത്സാപ്പിഴവ് സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിൽ ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് എടുക്കും.

മെഡിസിറ്റി അധികൃതർ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മുരുകനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ വെന്റിലേറ്റർ ലഭ്യമായിരുന്നില്ല. ഏഴുമണിക്കൂർ നീണ്ട ദുരിതത്തിനൊടുവിൽ രാവിലെ ആറുമണിയോടെ മുരുകൻ മരിച്ചു.

അതേസമയം മെഡിസിറ്റിക്ക് എതിരെ നിരവധി പരാതികളാണ് ഉയരുന്നത്. പ്രസവത്തിന് ശേഷം അമ്മമാർക്ക് കുട്ടികളെ മാറി നൽകിയ സംഭവത്തിൽ ഒടുവിൽ തിരിച്ചറിയാൻ വേണ്ടി വന്നത് ഡിഎൻഎ ടെസ്റ്റ്. കൊല്ലം മെഡിസിറ്റി മെഡിക്കൽ കോളേജിൽ ഓഗസ്റ്റ് 22 ന് നടന്ന പ്രസവമാണ് മാസങ്ങൾക്ക് ശേഷം ഡിഎൻഎ ടെസ്റ്റിലൂടെ പരിഹരിച്ചത്.

പ്രസവത്തിന് ശേഷം ആശുപത്രി അധികൃതർക്ക് കുട്ടികൾ മാറിപ്പോവുകയും മാസങ്ങളോളം ഇരു ദമ്പതികളും തങ്ങളുടേതല്ലാത്ത കുട്ടികളെ പോറ്റുകയുമായിരുന്നു. ഒടുവിൽ കുട്ടികളുടെയും മാതാപിതാക്കളുടെയും ഡിഎൻഎ പരിശോധനകളും രക്തസാമ്പിളുകളുടെ പരിശോധനകളും കുട്ടികളെ തിരിച്ചറിയാൻ സഹായിക്കുകയായിരുന്നു. പിഴവ് അംഗീകരിക്കാൻ ആശുപത്രി കൂട്ടാക്കാതിരുന്നതിനെ തുടർന്ന് കൊല്ലം ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ ഇടപെടലാണ് മാതാപിതാക്കൾക്ക് രക്തത്തിൽ പിറന്ന കുട്ടികളെ തിരിച്ചു കിട്ടാൻ ഇടയായത്.

അതിനിടെ മഡിസിറ്റിയിലെ ഡോക്ടർമാർ നഴ്സുമാരോട് മോശമായി പെരുമാറുന്നതു സംബന്ധിച്ചും പരാതി ഉയർന്നിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ ഓപ്പറേഷൻ തിയറ്ററിൽ നിന്നും പുറത്തേക്ക് കൊണ്ട് പോയി വാർഡിലേക്ക് മാറ്റാൻ വിളിച്ചയുടനെ എത്താത്തതിനാണ് ഡോക്ടർ നഴ്സിനെ അസഭ്യം പറഞ്ഞത്.

ആശുപത്രിയിലെ ഡോക്ടറും പ്ലാസ്റ്റിക് സർജനുമായ ശരത് ടിഎസ് ആണ് ആശുപത്രിയിലെ നഴ്സിനോട് മോശമായി പെരുമാറിയതും അടിക്കാൻ കൈയോങ്ങിയതും. സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ യൂണിഫോമിന് മുകളിൽ കറുത്ത ബാഡ്ജണിഞ്ഞ് കരിദിനമാചരിച്ചിരുന്നു. ഇതിനിടെയാണ് രോഗിക്ക് ചികിത്സ നിഷേധിച്ച വിവാദവും മെഡി സിറ്റിയുമായി ബന്ധപ്പെട്ട് ഉയരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP