Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ വൈദികനെ കുറ്റപത്രം വായിച്ച് കേൾപ്പിച്ച് കോടതി; അച്ഛന്റെ അവിഹിതത്തിന് കൂട്ടുനിന്ന കന്യാസ്ത്രീകൾക്കും അഴിയെണ്ണേണ്ടി വരും; കൊട്ടിയൂർ പീഡന കേസ് വിചാരണയ്ക്ക് ഒരുങ്ങുന്നു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ വൈദികനെ കുറ്റപത്രം വായിച്ച് കേൾപ്പിച്ച് കോടതി; അച്ഛന്റെ അവിഹിതത്തിന് കൂട്ടുനിന്ന കന്യാസ്ത്രീകൾക്കും അഴിയെണ്ണേണ്ടി വരും; കൊട്ടിയൂർ പീഡന കേസ് വിചാരണയ്ക്ക് ഒരുങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: കൊട്ടിയൂരിൽ ഫാ. റോബിൻ വടക്കുഞ്ചേരി പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ കോടതിയിൽ വിചാചരണ തുടങ്ങുന്നു. കേസിൽ കോടതിയിൽ ഹാജരായ നാലു പ്രതികളെ കോടതി കുറ്റം വായിച്ചു കേൾപ്പിച്ചു. ഒന്നാം പ്രതി റോബിൻ വടക്കുഞ്ചേരി, രണ്ടാം പ്രതി തങ്കമ്മ നെല്യാനി, ആറാം പ്രതി സിസ്റ്റർ ലിസ് മറിയ, ഏഴാം പ്രതി സിസ്റ്റർ അനീറ്റ എന്നിവരാണ് വെള്ളിയാഴ്ച തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) മുമ്പാകെ ഹാജരായത്. കേസ് ഏഴിന് പരിഗണിക്കും.

മുഖ്യപ്രതിയായ ഫാ.റോബിൻ വടക്കുഞ്ചേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം വീണ്ടും തള്ളിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പത്തുപേർക്കെതിരെയാണ് കേസ്. കേസിൽ മൂന്നുപേർക്ക് ഗൂഢാലോചനക്കുറ്റമാണ്. ഒന്നാം പ്രതിയായ റോബിൻ വടക്കുഞ്ചേരിയെ രക്ഷിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. പേരാവൂർ പൊലീസാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. പോക്‌സോ കേസായതിനാൽ പഴുതുകളടച്ചുള്ള ശിക്ഷാവിധിയാകും വരിക. റോബിൻ വടക്കുഞ്ചേരിക്ക് ജീവപര്യന്തം ശിക്ഷ കിട്ടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

സംഭവവുമായി ബന്ധപ്പെട്ട് പത്താളുകളുടെ പേരിലാണ് കേസ്. പ്രതികളുടെ പേരിൽ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. മൂന്നാളുകളുടെ പേരിലുള്ളത് ഗൂഢാലോചനക്കുറ്റമാണ്. പരാവൂർ സിഐ.യായിരുന്ന സുനിൽകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. അതിനിടെ ജയിലിൽ കഴിയുന്ന ഫാ. റോബിൻ ആത്മകഥ എഴുത്ത് തുടങ്ങിയിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിലെ എ ഡിവിഷിനിലെ അഞ്ചാമത്തെ സെല്ലിലാണ് റോബിനെ പാർപിച്ചിരിക്കുന്നത്. പീഡനക്കേസിൽ അറസ്റ്റിലായി ജയിലിലായ റോബിന് അടുത്തിടെ ടിപി വധക്കേസ് പ്രതികളിൽ നിന്ന് മർദ്ദനമേറ്റിരുന്നു. ബിരിയാണി വേണ്ടെന്ന് പറഞ്ഞതിന് ടി പി വധക്കേസ് പ്രതികളായ തടവുകാർ വളഞ്ഞിട്ട് തല്ലിയെന്ന റിപ്പോർട്ടും അടുത്തിടെ പുറത്തുവന്നിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇയാൾ അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിൽ ഒളിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് റോബിൻ അച്ചൻ ജയിലിലായത്. കേസിൽ ഒരു വർഷത്തോളമായി റിമാൻഡിൽ കഴിയുന്ന റോബിനെ സുരക്ഷാ കാരണങ്ങളാൽ സബ് ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റിയപ്പോഴാണ് ടിപി വധക്കേസ് പ്രതികൾ മർദ്ദിച്ചത്. 2017 ഫെബ്രുവരിയിലാണ് ഫാ. റോബിൻ പീഡനക്കേസിൽ അറസ്റ്റിലാകുന്നത്. കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിനടുത്ത് നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വികാരി ആയി ഇരിക്കുമ്‌ബോഴാണ് റോബിൻ പള്ളിമേടയിലെത്തിയ പതിനാറുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.

പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുട്ടിയെ ഇയാൾ ഇടപെട്ട് അനാഥാലയത്തിലാക്കിയിരുന്നു. പീഡന സംഭവം മറച്ചുവെയ്ക്കാനും കേസ് ഒതുക്കിത്തീർക്കാനും ശ്രമിച്ചതിന് മാനന്തവാടി ബിഷപ്പ് ജോസഫ് പൊരുന്നേടത്തിനടക്കം സഭയിലെ പല ഉന്നതർക്കും നേരെ ആരോപണമുണ്ടായിരുന്നു. സംഭവം പുറത്തു പറയാതിരിക്കാൻ ഇയാൾ പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പുതിയ വീടും വാഗ്ദാനം ചെയ്തിരുന്നു. പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളെ വിദേശരാജ്യങ്ങളിലേക്ക് നഴ്‌സിങ് പഠനത്തിന് അയച്ചിരുന്ന ഇയാൾ അതുവഴിയും ചൂഷണം നടത്തിയതായി ആരോപണമുണ്ടായിരുന്നു.

കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലിന്റെ വലംകൈ ആയിരുന്ന റോബിനായിരുന്നു സഭയുടെ ഭൂമി ഇടപാടുകളിൽ ദല്ലാളായി പ്രവർത്തിച്ചിരുന്നത്. ജീവൻ ടിവിയുടേയും ദീപിക ദിനപ്പത്രത്തിന്റെയും മാനേജിങ് ഡയറക്ടറായിരുന്നു ഇയാൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP