Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കെഎസ്ആർടിസി അടച്ചുപൂട്ടിയാൽ മന്ത്രിയുടെ സ്ഥാനം നഷ്ടമാകുമെന്നല്ലാതെ ഒന്നും സംഭവിക്കില്ല; എന്തിനു വേണ്ടിയാണ് ഇത് നടത്തുന്നത്? രൂക്ഷ പരാമർശവുമായി ഹൈക്കോടതി

കെഎസ്ആർടിസി അടച്ചുപൂട്ടിയാൽ മന്ത്രിയുടെ സ്ഥാനം നഷ്ടമാകുമെന്നല്ലാതെ ഒന്നും സംഭവിക്കില്ല; എന്തിനു വേണ്ടിയാണ് ഇത് നടത്തുന്നത്? രൂക്ഷ പരാമർശവുമായി ഹൈക്കോടതി

കൊച്ചി: നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കേരളാ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അടച്ചുപൂട്ടിക്കൂടേയെന്ന് സർക്കാറിനോട് ഹൈക്കോടതിയുടെ ചോദ്യം. കെഎസ്ആർടിസി ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകുന്നില്ല എന്ന് കാണിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ ഈ രൂക്ഷ പരാമർശം. സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം പൊതുജനങ്ങൾക്ക് യാതൊരു ആനുകൂല്യവും നൽകുന്നില്ല. അതുകൊണ്ട് അടച്ചുപൂട്ടുന്നതാണ് മെച്ചമെന്ന് കോടതി പറഞ്ഞു.

മന്ത്രിയുടെ സ്ഥാനം നഷ്ടമാകുമെന്നല്ലാതെ മറ്റൊരു നഷ്ടവും കെഎസ്ആർടിസി അടച്ചുപൂട്ടിയാൽ സംഭവിക്കില്ല. എന്തിന് വേണ്ടിയാണ് ഈ സ്ഥാപനം നടത്തുന്നത്. കെഎസ്ആർടിസി പൂട്ടിയാൽ വസ്തുവഹകൾ വിറ്റ് ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാവുന്നതാണെന്നും ജസ്റ്റിസ് അബ്ദുൽ റഷീഷ് വാക്കാൽ പരാമർശിച്ചു.

അതേസമയം രണ്ടാഴ്ച്ച മുമ്പാണ് കെഎസ്ആർടിക്ക് കടുതുതൽ ബസുകൾ വാങ്ങാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നത്. ഇതുസംബന്ധിച്ച ടെൻഡർ നടപടികളുമായി സ്ഥാപനത്തിനു മുന്നോട്ടുപോകാമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ അന്ന് വിധിയിൽ പ്രസ്താവിച്ചിരുന്നു. കെഎസ്ആർടിസി നടത്തുന്ന ടെൻഡർ നടപടികളിൽ തങ്ങളെ ഉൾപ്പെടുത്തുന്നില്ലെന്നു കാണിച്ച് അശോക് ലെയ്‌ലൻഡ് ലിമിറ്റഡ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണു ടെൻഡർ നടപടികൾ ഹൈക്കോടതി വിലക്കിയത്. 1500 സാധാരണ ബസുകളും 290 ജനറം ബസുകളും വാങ്ങാനുള്ള ടെൻഡർ നടപടിക്രമങ്ങളാണ് നേരത്തേ കോർപ്പറേഷൻ ആരംഭിച്ചിരുന്നത്.

രണ്ട് ലെയ്‌ലൻഡ് ബസുകൾ വാങ്ങുമ്പോൾ ഒരു ടാറ്റ ബസ് എന്ന അനുപാതമായിരുന്നു കെഎസ്ആർടിസി കാലാകാലങ്ങളായി അനുവർത്തിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ കീഴ്വഴക്കം ലംഘിച്ച് അനുപാതം 1 #ഃ 1 ആക്കി. ഇതോടെ ലെയ്‌ലൻഡ് പുറന്തള്ളപ്പെട്ടു. കെഎസ്ആർടിസി ലെയ്‌ലൻഡ്, ടാറ്റ കമ്പനികളിൽ നിന്നു മാത്രമാണു സാധാരണ ബസുകൾ വാങ്ങുന്നത്. കോർപ്പറേഷൻ ഇത്തവണ 1790 ബസുകൾ വാങ്ങാൻ തീരുമാനിച്ചപ്പോഴും അശോക് ലെയ്‌ലൻഡിനെ അവഗണിച്ചതിനെതിരേയാണു ടെൻഡർ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി അവർ കോടതിയെ സമീപിച്ചത്. സ്റ്റേ അനുവദിക്കുകയും ചെയ്തു.

സ്വകാര്യബസുകൾക്കു സൂപ്പർഫാസ്റ്റ്, എക്‌സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകൾ കൊടുക്കേണ്ടതില്ലെന്നും പകരം കെഎസ്ആർടിസി ബസുകൾ ഓടിക്കുമെന്നും തീരുമാനിച്ചപ്പോഴാണു കെഎസ്ആർടിസി 1590 ബസുകൾ വാങ്ങാൻ തീരുമാനിച്ചത്. പിന്നീടാണു പെർമിറ്റ് പിൻവലിക്കേണ്ടതില്ലെന്നു തീരുമാനിച്ചു. ഇതു വിവാദത്തിന് വഴിവച്ചിരുന്നു. പുതിയ സർവീസിന് ബസില്ലെന്ന ആരോപണം മറികടക്കാൻ കെഎസ്ആർടിസി അശോക് ലെയ്‌ലൻഡ് സമ്പാദിച്ച സ്റ്റേ നീക്കാൻ ഹൈക്കോടതിയിൽ ഉപഹർജി നൽകുകയായിരുന്നു.

സൗകര്യം മെച്ചപ്പെടുത്താൻ കൂടുതൽ ബസു വാങ്ങാൻ ഹൈക്കോടതി തന്നെ അനുമതി നൽകിയതിന് പിന്നാലെയാണ് അതിന് വിരുദ്ധമായി അടച്ചുപൂട്ടിക്കൂടെ എന്ന പരാമർശം ഹൈക്കോടതി നടത്തിയത്. സലിംരാജ്, സോളാർ കേസുകളിൽ ഹാറൂൺ അൽറഷീദ് നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP