Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കെഎസ്ആർടിസി പെൻഷൻ ഉടൻ നൽകിയേ തീരൂവെന്ന് ഹൈക്കോടതി; സാമ്പത്തിക പ്രതിസന്ധി പെൻഷൻ നൽകാതിരിക്കാനുള്ള കാരണമല്ല. രക്തവും വിയർപ്പും ഒഴുക്കിയവരാണ് കെ എസ് ആർ ടി സി ജീവനക്കാരെന്നും കോടതി

കെഎസ്ആർടിസി പെൻഷൻ ഉടൻ നൽകിയേ തീരൂവെന്ന് ഹൈക്കോടതി; സാമ്പത്തിക പ്രതിസന്ധി പെൻഷൻ നൽകാതിരിക്കാനുള്ള കാരണമല്ല. രക്തവും വിയർപ്പും ഒഴുക്കിയവരാണ് കെ എസ് ആർ ടി സി ജീവനക്കാരെന്നും കോടതി

കൊച്ചി: കെഎസ്ആർടിസിയിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ഉടൻ പെൻഷൻ നൽകിയ മതിയാകൂവെന്ന് ഹൈക്കോടതി ഉത്തരവ്. വിരമിച്ച തൊഴിലാളിയുടെ അവകാശമാണ് പെൻഷൻ. കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി പെൻഷൻ നൽകാതിരിക്കാനുള്ള കാരണമല്ല. രക്തവും വിയർപ്പും ഒഴുക്കിയവരാണ് കെഎസ്ആർടിസി ജീവനക്കാരെന്നും ഹൈക്കോടതി വ്യക്തമാക്കി.

പെൻഷൻ നിരാകരിക്കാനോ അനന്തമായി നീട്ടാനോ കോർപ്പറേഷന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചവരുടെ ഹർജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജി പരിഗണിക്കുന്ന വേളയിൽ സംസ്ഥാന സർക്കാരും കെ എസ് ആർ ടി സിയും വെവ്വേറെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സാമ്പത്തിക ബാധ്യതയാണ് പെൻഷൻ കൃത്യമായി നൽകാൻ സാധിക്കാത്തതെന്നായിരുന്നു കെ എസ് ആർ ടി സി സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്.

സർക്കാരിൽനിന്ന് ധനസഹായം ലഭിക്കണമെന്നും പെൻഷൻ സർക്കാർ ഏറ്റെടുക്കണമെന്നും കെ എസ് ആർ ടി സി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി പെൻഷൻ നൽകാതിരിക്കാനുള്ള കാരണമല്ലെന്ന് കോടതി നിരീക്ഷിച്ചു. 2002ൽ പെൻഷൻ വിഷയം ഉയർന്ന സമയത്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കൃത്യമായ ഒരു നിർദ്ദേശം കെ എസ് ആർ ടി സിക്ക് നൽകിയിരുന്നു. ദിവസ വരുമാനത്തിന്റെ 10 ശതമാനം ട്രഷറിയിൽ ഒരു പ്രത്യേക അക്കൗണ്ടിൽ അടയ്ക്കണമെന്നായിരുന്നു ഇത്.

ജീവനക്കാർ വിരമിക്കുമ്പോൾ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകാനായി വേണം ഈ അക്കൗണ്ടിലെ പണം ഉപയോഗിക്കേണ്ടതെന്നും നിർദേശത്തിലുണ്ടായിരുന്നു. ആ നിർദ്ദേശം നടപ്പാക്കിയിരുന്നുവെങ്കിൽ ഇന്ന് ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP