Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോടതിമുറിയിൽ വനിതാ ഡോക്ടറുടെ കരണത്തടിച്ച് കഞ്ചാവുകേസിലെ പ്രതി; 62കാരൻ ആക്രമണം നടത്തിയത് അയാളുടെ മുഖത്തേക്ക് നോക്കിയതിനെന്ന് വ്യക്തമാക്കി ഡോക്ടർ; സഹപ്രവർത്തകനായ മറ്റൊരു ഡോക്ടറേയും ഇതേ പ്രതി ആക്രമിച്ചുവെന്നും വെളിപ്പെടുത്തൽ; കവിളിൽ മരവിപ്പും കേൾവിക്കുറവുമുണ്ടായ ഡോക്ടർ ചികിത്സയിൽ

കോടതിമുറിയിൽ വനിതാ ഡോക്ടറുടെ കരണത്തടിച്ച് കഞ്ചാവുകേസിലെ പ്രതി; 62കാരൻ ആക്രമണം നടത്തിയത് അയാളുടെ മുഖത്തേക്ക് നോക്കിയതിനെന്ന് വ്യക്തമാക്കി ഡോക്ടർ; സഹപ്രവർത്തകനായ മറ്റൊരു ഡോക്ടറേയും ഇതേ പ്രതി ആക്രമിച്ചുവെന്നും വെളിപ്പെടുത്തൽ; കവിളിൽ മരവിപ്പും കേൾവിക്കുറവുമുണ്ടായ ഡോക്ടർ ചികിത്സയിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മുഖത്തേക്ക് നോക്കിയതിൽ കുപിതനായ പ്രതി വനിത ഡോക്ടറെ കോടതി മുറിയിൽ കൈകാര്യം ചെയ്തു. ഇന്ന് രാവിലെ 11.10 ഓടെ കോതമംഗലം കോടതിയിലാണ് സംഭവം. കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ സിനി ഐസക്കിനെയാണ് യാതൊരുപ്രകോപനവുമില്ലാതെ കഞ്ചാവ് കേസിലെ റിമാന്റ് പ്രതി തൃക്കാരിയൂർ കക്കാട്ടുകുടി രാജു (62) ആക്രമിച്ചത്. നിന്നിടത്തുനിന്നും പാഞ്ഞടുത്ത ഇയാൾ കോടതി മുറിയിലെ ബഞ്ചിൽ ഇരിക്കുകയായിരുന്ന ഡോക്ടറുടെ കരണത്തടിക്കുകയായിരുന്നു.

അടികൊണ്ട് വീണ ഡോക്ടറെ മജിസ്‌ട്രേറ്റിന്റെ നിർദ്ദേശപ്രകാരം പൊലീസ് കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തെക്കുറിച്ച് ഡോക്ടർ സിനിയുടെ വിവരണം ഇങ്ങിനെ: രാവിലെ 11.10 ഓടെയാണ് സംഭവം. ഒരു കേസിൽ സാക്ഷിയായി എത്തിയതായിരുന്നു. കോടതി മുറിക്കുള്ളിലെ പിൻ ബഞ്ചിൽ ഇരിക്കുകയായിരുന്നു. മുന്നിൽ നിൽക്കുന്നത് നേരത്തെ കോടതിയിൽ അടി ഉണ്ടാക്കിയ പ്രതിയാണെന്ന് ആരോ പറയുന്നത് കേട്ടു. സൈക്യാട്രി കേസാണെന്ന് പറഞ്ഞപ്പോൾ ആരാണെന്നറിയാൻ ഞാൻ ഇയാളുടെ മുഖത്തേക്കൊന്നു നോക്കി. അടുത്ത നിമിഷം ഇയാൾ എന്റെ വലത്തേ കവിളിൽ ആഞ്ഞടിച്ചു.

ഞാൻ വീണുപോയി. കോടതി നിർദ്ദേശിച്ചതനുസരിച്ച് പൊലീസുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചു. എന്റെ മൊഴിയെടുത്ത് മേൽ നടപടികൾ സ്വീകരിക്കാനും കോടതി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കവിളിൽ മരവിപ്പിപ്പും കേൾവിക്കുറവും അനുഭപ്പെടുന്നുണ്ട്.

പ്രതിയെ കോടതിയിൽ കൊണ്ടുവന്ന പൊലീസുകാരുടെ അശ്രദ്ധയാണ് തനിക്ക് മർദ്ധനമേൽക്കാൻ കാരണമെന്നും തന്റെ സഹപ്രവർത്തകനായ ഡോക്ടർ അനൂപിനെ ഇയാൾ നേരത്തെ പൊലീസ് സാന്നിദ്ധ്യത്തിൽ ആക്രമിച്ചിരുന്നെന്നും ഇത് സംമ്പന്ധിച്ച് പൊലീസ് കേസ് നിലവിലുണ്ടെന്നും ഡോക്ടർ സിനി അറിയിച്ചു.

കഴിഞ്ഞ അവധിക്ക് ഇയാളെ ഹാജരാക്കിയപ്പോൾ ഒച്ചപ്പാടും ബഹളവും പൊലീസുകാരുമായുള്ള മൽപിടുത്തവുമെല്ലാം കൂടി കോടതി നടപടികൾ അല്പസമയത്തേക്ക് തടസ്സപ്പെട്ടിരുന്നു. അകമ്പടി വന്ന രണ്ടുപൊലീസുകാരും കോടതിയിൽ ഒരുകേസിന്റെ ആവശ്യത്തിലേക്കെത്തിയ ഒരു എസ് ഐ യും ചേർന്ന് ഏറെ പണിപ്പെട്ടാണ് ഇയാളെ കോടതിമുറിക്ക് പുറത്തെത്തിച്ചത്.

രാജുവിനെ കീഴ്‌പ്പെടുത്താൻ പൊലീസിന് കാര്യമായ ബലപ്രയോഗവും വേണ്ടി വന്നു. അക്രമകാരിയാണെന്ന് വ്യക്തമായിട്ടും വിലങ്ങഴിച്ച നിലയിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിരീക്ഷിക്കുന്നതിൽ അകമ്പടി പൊലീസുകാർക്കുണ്ടായ പിഴവാണ് ഇന്നത്തെ സംഭവത്തിന് വഴിതെളിച്ചതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP