Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നോട്ടീസിന് മറുപടി പോലും നൽകാതെ പിണറായിയുടെ അഭിഭാഷകൻ ഹരീഷ് സാൽവേ ശ്രമിച്ചത് ഹർജികൾ അപ്പീലാക്കി പരിഗണിച്ച് കേസ് നീട്ടി വയ്ക്കാൻ; രണ്ട് മാസത്തേക്ക് നീട്ടി കോടതി; മുഖ്യമന്ത്രി സ്ഥാനം ഒഴിയും വരെ ലാവ്‌ലിൻ നീട്ടി വയ്ക്കാൻ തന്ത്രമൊരുക്കി മുഖ്യമന്ത്രിയുടെ അഭിഭാഷക സംഘം

നോട്ടീസിന് മറുപടി പോലും നൽകാതെ പിണറായിയുടെ അഭിഭാഷകൻ ഹരീഷ് സാൽവേ ശ്രമിച്ചത് ഹർജികൾ അപ്പീലാക്കി പരിഗണിച്ച് കേസ് നീട്ടി വയ്ക്കാൻ; രണ്ട് മാസത്തേക്ക് നീട്ടി കോടതി; മുഖ്യമന്ത്രി സ്ഥാനം ഒഴിയും വരെ ലാവ്‌ലിൻ നീട്ടി വയ്ക്കാൻ തന്ത്രമൊരുക്കി മുഖ്യമന്ത്രിയുടെ അഭിഭാഷക സംഘം

ന്യൂഡൽഹി: സിപിഎം പാർട്ടി കോൺഗ്രസിനിടെ ലാവ്‌ലിൻ ചർച്ചയാവില്ലെന്ന ആശ്വാസത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും..ലാവ്?ലിൻ അഴിമതി കേസിൽ വിചാരണ നേരിടണമെന്നു ഹൈക്കോടതി നിർദ്ദേശിച്ച മൂന്നുപേരുടെ ഹർജികളിൽ മറുപടി നൽകാൻ സിബിഐക്കു സുപ്രീം കോടതി എട്ടാഴ്ച സമയമനുവദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ മൂന്നുപേരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതിനെതിരെയുള്ള സിബിഐയുടെ അപ്പീലും എട്ടാഴ്ചയ്ക്കുശേഷമേ ഇനി പരിഗണിക്കുകയുള്ളൂ. കഴിഞ്ഞ ജനുവരി 11നു കേസ് പരിഗണിച്ചപ്പോൾ വിചാരണക്കോടതിയിലെ നടപടികൾ സ്റ്റേ ചെയ്ത സുപ്രീം കോടതി, പിണറായിക്കും മറ്റും നോട്ടിസ് അയയ്ക്കാൻ ഉത്തരവിട്ടിരുന്നു. പിണറായി ഇനിയും മറുപടി ഫയൽ ചെയ്തിട്ടില്ല. പിണറായിക്കുവേണ്ടി ഹാജരായ ഹരീഷ് സാൽവെ, മറുപടി സത്യവാങ്മൂലം നൽകാൻ സമയം ചോദിച്ചതുമില്ല. കേസ് നീട്ടികൊണ്ടു പോകാനുള്ള തന്ത്രമായിരുന്നു ഇത്.

എട്ടാഴ്ചയ്ക്കുള്ളിൽ പിണറായിയും മറുപടി നൽകുമെന്നാണ് സൂചന. ഹർജികൾ അപ്പീലാക്കി മാറ്റണമെന്നു സാൽവെ ആവശ്യപ്പെട്ടു. എന്നാൽ, വിചാരണക്കോടതിയിലെ നടപടികൾ സ്റ്റേ ചെയ്തിരിക്കുകയാണെന്നും തങ്ങൾ മറുപടി ഫയൽ ചെയ്താലുടനെ കേസ് പരിഗണിക്കണമെന്നും സിബിഐക്കുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ വിക്രംജീത് ബാനർജി പറഞ്ഞു. അപ്പീലാക്കി മാറ്റിക്കഴിഞ്ഞാൽ കേസ് പരിഗണിക്കാൻ ഏതാനും വർഷത്തിന്റെ കാലതാമസം ഉണ്ടാകാമെന്നതിനാലാണ് സിബിഐ ഈ നിലപാടെടുത്തത്. മുഖ്യമന്ത്രി കസേരയിൽ തുടരുന്നിടത്തോളം കേസിൽ വിധിയുണ്ടാകാതികികകാനുള്ള തന്ത്രപരമായ നീക്കമാണ് ഇത്.

കേസിന് ആസ്പദമായ സംഭവം എപ്പോഴാണുണ്ടായതെന്നു വിക്രംജീത് ബാനർജിയോടു കോടതി ചോദിച്ചു. 1996-97ൽ ആണെന്ന് അദ്ദേഹം മറുപടി നൽകി. അങ്ങനെയെങ്കിൽ എന്താണു തിടുക്കമെന്നു ചോദിച്ച കോടതി, എട്ടാഴ്ചയ്ക്കുശേഷം ഹർജികൾ പരിഗണിക്കാമെന്നും പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ കെപിസിസി മുൻ അധ്യക്ഷൻ വി എം. സുധീരനും ഹർജി നൽകിയിട്ടുണ്ട്. ഈ ഹർജി പരിഗണിക്കരുതെന്നു സാൽവെ വാദിച്ചു. എല്ലാ വിഷയങ്ങളും എട്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും.

വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയ കെ.ജി. രാജശേഖൻ നായർ, ആർ. ശിവദാസൻ, കസ്തൂരിരംഗ അയ്യർ എന്നിവർക്കുവേണ്ടി ആർ. ബസന്തും രാഗേന്ദ് ബസന്തും ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP