Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയുടെ നിയമോപദേശകനു സർക്കാരിനെതിരെ ഹാജരാകാം; പൊതുഭരണവകുപ്പിന്റെ സത്യവാങ്മൂലം ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ നിയമോപദേശകനു സർക്കാരിനെതിരെ ഹാജരാകാം; പൊതുഭരണവകുപ്പിന്റെ സത്യവാങ്മൂലം ഹൈക്കോടതിയിൽ

കൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേശകനു സർക്കാരിനെതിരെ ഹാജരാകാം. പൊതുഭരണവകുപ്പ് സത്യവാങ്മൂലത്തിലൂടെ ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.

അഡ്വക്കേറ്റ് ജനറലുള്ളപ്പോൾ മറ്റൊരു നിയമോപദേശകന്റെ ആവശ്യമെന്തെന്ന് ചോദിച്ച് സമർപ്പിച്ച പൊതു താൽപ്പര്യ ഹർജി പരിഗണിക്കവെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. എജിയുടെയും നിയമോപദേശകന്റെയും ഉപദേശങ്ങളിൽ ഒന്ന് സ്വീകരിക്കേണ്ട സാഹചര്യം മുഖ്യമന്ത്രിക്ക് ഒരിക്കലും ഉണ്ടാകില്ലെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.

വിവിധ വിഷയങ്ങളിൽ സംശയ നിവാരണത്തിനും വസ്തുതകളുടെ പരിശോധനയ്ക്കും പ്രത്യാഘാതങ്ങൾ പരിശോധിക്കുന്നതിനുമാണ് മുഖ്യമന്ത്രി ഉപദേശകരെ നിയമിക്കുന്നത്. പരിസ്ഥിതി, ശാസ്ത്രം, സാമ്പത്തികം, മാദ്ധ്യമം തുടങ്ങിയ മേഖലകളിലെല്ലാം മുഖ്യമന്ത്രി ഉപദേശകരെ നിയമിച്ചിട്ടുണ്ട്.

നിയമോപദേശകന് ഒരു സർക്കാർ ഫയലും പരിശോധിക്കാൻ സാധിക്കില്ലെന്നും അതിനാൽ സർക്കാരിനെതിരായ സിവിൽ, ക്രിമിനൽ കേസുകളിൽ ഹാജരാകുന്നതിന് തടസമില്ലെന്നും സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം എം.കെ ദാമോദരൻ സ്വീകരിക്കാത്ത സാഹചര്യത്തിൽ പൊതുതാൽപ്പര്യ ഹർജിക്ക് പ്രസക്തിയില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP