Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം; ഷഫ്‌നാക്കേസിൽ മുഹമ്മദ് അഫ്‌സലിനെ ശിക്ഷിച്ചത് തലശ്ശേരി കോടതി

പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം; ഷഫ്‌നാക്കേസിൽ മുഹമ്മദ് അഫ്‌സലിനെ ശിക്ഷിച്ചത് തലശ്ശേരി കോടതി

തലശ്ശേരി: പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ചിറക്കര മോറക്കുന്ന് തൗഫീഖ് മൻസിൽ ചെറിയപറമ്പത്ത് മുഹമ്മദ് അഫ്‌സലിനെ ജീവപര്യന്തം തടവിന് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചു. പ്രതി അമ്പതിനായിരം രൂപ പിഴയൊടുക്കുകയും വേണം.

തലശേരി ഷഫ്‌ന വധക്കേസൽ ജാമ്യത്തിലിറങ്ങി രക്ഷപ്പെട്ട പ്രതിയെ ഒൻപതു വർഷത്തിനുശേഷമാണ് പിടികൂടിയത്. 2004 ജനുവരിയിലാണ് സംഭവം. ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ ഷഫ്‌ന ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ വീടിനടുത്ത് ഒളിച്ചിരുന്ന പ്രതി പെൺകുട്ടിയെ വീട്ടുമുറ്റത്ത് മാതാവിന്റെ മുൻപിലിട്ടു കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കൊലനടത്തി പിടിയിലായ പ്രതി ജാമ്യത്തിലിറങ്ങി ബാംഗ്ലൂരിൽനിന്ന് മറ്റൊരു പേരിൽ പാസ്‌പോർട്ട് സംഘടിപ്പിച്ച് ഗൾഫിലേക്ക് കടന്നിരുന്നു. എട്ടുവർഷം അവിടെ കഴിഞ്ഞ ഇയാളെ 2013 ഒക്ടോബർ എട്ടിന് കുവൈത്തിൽനിന്നാണ് പിടികൂടിയത്. പ്രതി കോടതിയിൽ ഹാജരാവാത്തതിനാൽ ജാമ്യം റദ്ദാക്കി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇന്റർപോളിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പെൺകുട്ടിയുടെ രക്ഷിതാക്കൾ ഉൾപ്പെടെ 23 സാക്ഷികളെ വിസ്തരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

സംഭവത്തെത്തുടർന്ന് ഓടിപ്പോയ പ്രതിയെ അടുത്ത ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യം നേടി പുറത്തുവന്ന അഫ്‌സൽ 2005ൽ ബാംഗ്ലൂർ അൾസൂർ കോളനിയിലെ താജ്പാഷ എന്നയാളുടെ വിലാസത്തിൽ വ്യാജ പാസ്‌പോർട്ട് തരപ്പെടുത്തി കുവൈത്തിൽ സഹോദരിയുടെ അടുത്തേക്ക് കടക്കുകയായിരുന്നു. കുവൈത്ത് അബാസിയയിലെ ഒരു കമ്പനിയിൽ പ്ലാനിങ് അസിസ്റ്റന്റായി ജോലി ചെയ്തു. പിന്നീട് 2009 മുതൽ മൊബൈൽ ഫോണുകളുടെ യന്ത്രഭാഗങ്ങൾ വിൽക്കുന്ന കടയിലായിരുന്നു ജോലി.

ഇയാളെ ഇന്റർപോൾ അന്വേഷിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് മലയാളികളുടെ സഹായത്തോടെയാണ് കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കുവൈത്ത് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ആസ്ഥാനത്ത് കസ്റ്റഡിയിലായിരുന്ന അഫ്‌സലിനെ കണ്ണൂർ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്‌പി കെ.സി. ലോറൻസും തലശേരി സിഐ വി.കെ. വിശ്വംഭരനും കുവൈത്തിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP