Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിപിഎമ്മുകാരായ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ; ചിറ്റാരിപ്പറമ്പിലെ മഹേഷ് വധക്കേസിൽ തടവിനൊപ്പം അരലക്ഷം പിഴയും; സ്‌ഫോടക വസ്തു നിരോധന നിയമ പ്രകാരം പത്തുവർഷം വീതം തടവുശിക്ഷ വേറെയും വിധിച്ച് കോടതി

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിപിഎമ്മുകാരായ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ; ചിറ്റാരിപ്പറമ്പിലെ മഹേഷ് വധക്കേസിൽ തടവിനൊപ്പം അരലക്ഷം പിഴയും; സ്‌ഫോടക വസ്തു നിരോധന നിയമ പ്രകാരം പത്തുവർഷം വീതം തടവുശിക്ഷ വേറെയും വിധിച്ച് കോടതി

രഞ്ജിത്ത് ബാബു

തലശ്ശേരി: ആർഎസ്എസ് പ്രവർത്തകൻ ചിറ്റാരിപ്പറമ്പ് അനന്തേശ്വരത്ത് മഹേഷ് വധക്കേസിൽ സിപിഎമ്മുകാരായ പതിനൊന്ന് പ്രതികൾക്കും ജീവപര്യന്തം. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. 2008 മാർച്ച് ആറിനാണ് മഹേഷിനെ സിപിഎമ്മുകാർ വെട്ടിക്കൊലപ്പെടുത്തിയത്.

സിപിഎം പ്രവർത്തകരായ പൊങ്ങോളി ധനേഷ്, ഓണിയൻ ബാബു, നെല്ലിക്ക ഉത്തമൻ, ചെമ്മേരി പ്രകാശൻ, മണോളി ഉമേഷ്, വാഴവളപ്പിൽ രഞ്ജിത്ത്, നെല്ലിക്ക മുകേഷ്, കാരാട്ട് പുരുഷോത്തമൻ, ചിരുകണ്ടോത്ത് സുനീഷ്, മണപ്പാട്ടി സൂരജ്, വയലേരി ഷിജു എന്നിവർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

കൂടാതെ സ്ഫോടക വസ്തു നിരോധന നിയമ പ്രകാരം പ്രതികൾക്ക് പത്ത് വർഷം വീതം തടവും വിധിച്ചിട്ടുണ്ട്. ശിക്ഷക്കൊപ്പം അമ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുകയിൽ മൂന്ന് ലക്ഷം രൂപ കൊല്ലപ്പെട്ട മഹേഷിന്റെ കുടുംബത്തിന് നൽകണം. 18 സാക്ഷികളെ പ്രൊസിക്യൂഷൻ ഭാഗം വിസ്തരിച്ചു. 27 രേഖകളും പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളുൾപ്പെടെ 9 തൊണ്ടി മുതലുകളും കോടതി മുമ്പാകെ ഹാജരാക്കി.

2008 മാർച്ച് ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിപിഎം പ്രവർത്തകനായിരുന്ന മഹേഷ് പാർട്ടി മാറി ആർഎസിൽ ചേർന്നതാണ് കൊലപാതത്തിന് കാരണമായത്. ചിറ്റാരിപ്പറമ്പ് ടൗണിൽ വെച്ച് സിപിഎമ്മുകാർ മഹേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.ബിനീഷ്, മഹേഷിന്റെ അമ്മയുടെ അഭിഭാഷകനായ പി.പ്രേംരാജ് എന്നിവർ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP