Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിതാവിനോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ മൂന്നാം ക്ലാസ്സുകാരനായ മകനെ കുത്തിക്കൊന്നു; സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോയ ഫഹദിനെ കൊന്നത് വാക്കത്തി കൊണ്ട് കഴുത്തിനും പുറത്തും തുരുതുരാ വെട്ടി: കാസർഗോഡിനെ നടുക്കിയ കൊലപാതകത്തിൽ തെങ്ങുകയറ്റ തൊഴിലാളിയായ പ്രതിക്ക് ജീവപര്യന്തം

പിതാവിനോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ മൂന്നാം ക്ലാസ്സുകാരനായ മകനെ കുത്തിക്കൊന്നു; സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോയ ഫഹദിനെ കൊന്നത് വാക്കത്തി കൊണ്ട് കഴുത്തിനും പുറത്തും തുരുതുരാ വെട്ടി: കാസർഗോഡിനെ നടുക്കിയ കൊലപാതകത്തിൽ തെങ്ങുകയറ്റ തൊഴിലാളിയായ പ്രതിക്ക് ജീവപര്യന്തം

Select Columnist

കാസർകോട്: മൂന്നാം ക്ലാസ്സുകാരനെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. മുഹമ്മദ് ഫഹദ് എന്ന എട്ടു വയസ്സുകാരനെ കൊന്ന കേസിലെ പ്രതിയും തെങ്ങുകയറ്റ തൊഴിലാളിയായ ഇരിയ കല്യോട്ട് കണ്ണോത്തെ വിജയകുമാ (31) റിനാണ് കാസർകോട് അഡിഷണൽ സെഷൻ കോടതി ജഡ്ജി ശശികുമാർ ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഐ.പി.സി 34, 302 എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

2015 ജൂലായ് ഒമ്പതിന് രാവിലെയാണ് മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഫഹദിനെ വിജയകുമാർ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. കല്യോട്ടിന് സമീപത്തെ ചാന്തന്മുള്ളിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കല്യോട്ട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് ഫഹദ്. പതിവു പോലെ സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോൾ വാക്കത്തിയുമായി ഇവർക്ക് മുന്നിലേക്ക് ചാടി വീണു.

നീളൻ കത്തിയുമായി തങ്ങൾക്ക് മുന്നിലേക്ക് വന്ന വിജയകുമാറിനെ കണ്ട കുട്ടികൾ പേടിച്ച് ഓടി. ഭയചകിതനായി ഓടുന്നതിനിടെ ഒരുകാലിന് സ്വാധീനക്കുറവുള്ള കുട്ടി വീഴുകയും തുടർന്ന് കുട്ടിയെ പ്രതി വാക്കത്തി കൊണ്ട് കഴുത്തിനും പുറത്തും തുരുതുരാ വെട്ടുകയുമായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തുകയും രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്ന ഫഹദിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്‌തെങ്കിലും മരണം സംഭവിച്ചു.  കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച വിജയകുമാറിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.

ഫഹദിന്റെ പിതാവിനോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പ്രേരണയായതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. അന്നത്തെ ഹൊസ്ദുർഗ് സിഐയായിരുന്ന യു. പ്രേമനാണ് ഈ കേസിൽ അന്വേഷണം പൂർത്തിയാക്കി ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയിൽ കുറ്റപത്രം നൽകിയത്.

പിന്നീട് കേസ് വിചാരണയ്ക്കായി ജില്ലാകോടതിയിലേക്ക് മാറ്റുകയായിരുന്നു. ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന വിജയന് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല. കുറ്റപത്രം വേഗത്തിൽ സമർപ്പിച്ചതിനാൽ വിജയന് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. അറുപതോളം സാക്ഷികളുണ്ടായിരുന്ന കേസിൽ ഫഹദിന്റെ സഹോദരിയടക്കം 36 സാക്ഷികളെ വിസ്തരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP