Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉറുദു അറിയാവുന്നതു കൊണ്ട് പാക്കിസ്ഥാൻ ഹൈ കമ്മീഷനിൽ ജോലിക്കയച്ചു; ഇന്ത്യയുടെ രഹസ്യങ്ങൾ ചോർത്തി ഐഎസ്ഐയ്ക്ക് കൈമാറി; ഇമെയിൽ പരിശോധിച്ച് കണ്ടെത്തിയപ്പോൾ അറസ്റ്റിലായി; ഡൽഹിക്കാരിയായ മാധുരി ഗുപ്തയ്ക്ക് മൂന്നു വർഷം തടവ്

ഉറുദു അറിയാവുന്നതു കൊണ്ട് പാക്കിസ്ഥാൻ ഹൈ കമ്മീഷനിൽ ജോലിക്കയച്ചു; ഇന്ത്യയുടെ രഹസ്യങ്ങൾ ചോർത്തി ഐഎസ്ഐയ്ക്ക് കൈമാറി; ഇമെയിൽ പരിശോധിച്ച് കണ്ടെത്തിയപ്പോൾ അറസ്റ്റിലായി; ഡൽഹിക്കാരിയായ മാധുരി ഗുപ്തയ്ക്ക് മൂന്നു വർഷം തടവ്

ന്യൂഡൽഹി: ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥയായ മാധുരിയുടെ ഉറുദു ഭാഷാ പ്രാവീണ്യം കണക്കിലെടുത്ത് പാക്കിസ്ഥാൻ ഹൈകമ്മീഷനിൽ നിയമനം നൽകി. ഇത് ഇവർ ഫലപ്രദമായി ദുരപയോഗം ചെയ്തു. ജോലിക്കിടയിൽ മാധുരിയെ ഐഎസ്ഐ ചാരന്മാർ വലയിലാക്കുകയായിരുന്നു.

ഐഎസ്ഐ ചാരന്മാർക്ക് ഇവർ അയച്ച ഇ മെയിലുകളുടെ ഉള്ളടക്കം രാജ്യസുരക്ഷയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളതും ശത്രുരാജ്യത്തിന്റെ കയ്യിൽ കിട്ടിയാൽ അപകടകരവുമാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ഇവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. തുടർന്ന് ഡൽഹിയിലേക്കു വിളിച്ചുവരുത്തി 2010 ഏപ്രിൽ 22ന് അറസ്റ്റ് ചെയ്തു. രാജ്യ സുരക്ഷയെ സംബന്ധിച്ച് സുപ്രധാന വിവരങ്ങളാണിവർ ചോർത്തിയതെന്ന അഡീഷനൽ സെഷൻസ് ജഡ്ജി സിദ്ധാർഥ ശർമ നിരീക്ഷിച്ചു.

ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ രണ്ടാം സെക്രട്ടറിയായിരുന്ന മാധുരി ഗുപ്തയ്ക്കാണ് ഡൽഹി കോടതി മൂന്നു വർഷം തടവുശിക്ഷ വിധിച്ചത്. ഔദ്യോഗിക രഹസ്യ നിയമത്തിലെ 3, 5 വകുപ്പുകൾ പ്രകാരം മാധുരി കുറ്റക്കാരിയാണെന്നു കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഈ വകുപ്പുകളനുസരിച്ചു നൽകാവുന്ന പരമാവധി ശിക്ഷയാണ് മൂന്നുവർഷം തടവ്. എന്നാൽ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയതായി കണ്ടെത്തിയില്ല. അപ്പീൽ നൽകാനായി ഇവർക്കു ജാമ്യം അനുവദിച്ചിട്ടുണ്ട്. പാക്ക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വിവരങ്ങളും മറ്റും ലാപ് ടോപിലൂടെയും മൊബൈൽ ഫോണിലൂടെയും ഇവർ കൈമാറിയിരുന്നു.

ജമ്മു കശ്മീരിലെ അണക്കെട്ടു നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു നൽകാമെന്ന് ഏൽക്കുകയും ചെയ്തു. ഇതിനായി വിവാഹത്തിൽ പങ്കെടുക്കാനെന്ന പേരിൽ ജമ്മുവിൽ പോയതായി അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ താൻ നിരപരാധിയാണെന്നും ഇന്ത്യൻ ഹൈക്കമ്മിഷനിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ചില ഉദ്യോഗസ്ഥരുമായുള്ള അകൽച്ചയെ തുടർന്ന് അവർ കെണിയിൽ പെടുത്തിയതാണെന്നായിരുന്നു മാധുരിയുടെ നിലപാട്.

56 വയസ്സുള്ള മാധുരി ഗുപ്ത പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ സെക്കന്റ് സെക്രട്ടറി ആയിരുന്നു. ഈ സമയത്താണ് അവർ നിർണായ വിവരങ്ങൾ പാക്കിസ്ഥാന് കൈമാറിയത്. ഇക്കാര്യങ്ങൾ വെളിപ്പെട്ടതോടെ മാധുരി ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു. 2010 ഏപ്രിൽ ഏഴിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഐഎസ്ഐ ഉദ്യോഗസ്ഥരായ രണ്ട് പാക്കിസ്ഥാനികളുമായിട്ടാണ് മാധുരി ഗുപ്ത ബന്ധം പുലർത്തിയിരുന്നത്. മുബഷീർ റാസ റാണയും ജംഷീദും.

ജംഷീദിനെ വിവാഹം കഴിക്കാനിരിക്കുകയായിരുന്നു മാധുരി. ഇയാൾ ഐഎസ്ഐ ഏജന്റ് ആയിരുന്നു. ഇസ്ലാമാബാദിലെ ഓഫീസിലെ കമ്പ്യൂട്ടറും ഒരു ബ്ലാക്ക് ബെറി ഫോണും ഉപയോഗിച്ചാണ് മാധുരി ഗുപ്ത വിവരങ്ങൾ ചോർത്തി നൽകിയിരുന്നത് എന്നായിരുന്നു കേസ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP