Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തമിഴ്‌നാട്ടിൽ ശരിയത്ത് കോടതികൾക്ക് നിരോധിച്ചു; ആരാധനാലയങ്ങൾ കോടതികളാകേണ്ട; വസ്തു തർക്കത്തിലും വൈവാഹികകാര്യങ്ങളിലും തീർപ്പുകല്പിക്കുന്നത് നിയമവിരുദ്ധമെന്നും മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട്ടിൽ ശരിയത്ത് കോടതികൾക്ക് നിരോധിച്ചു; ആരാധനാലയങ്ങൾ കോടതികളാകേണ്ട; വസ്തു തർക്കത്തിലും വൈവാഹികകാര്യങ്ങളിലും തീർപ്പുകല്പിക്കുന്നത് നിയമവിരുദ്ധമെന്നും മദ്രാസ് ഹൈക്കോടതി

ചെന്നൈ: ശരിയത്ത് കോടതികൾക്ക് നിയമസാധുത ഇല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. ആരാധനാലയങ്ങൾക്കു കോടതികളായി പ്രവർത്തിക്കാൻ കഴിയില്ലെന്നും അതിനാൽ തമിഴ്‌നാട്ടിൽ ശരിയത്ത് കോടതികൾ നിരോധിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് എസ്.കെ. കൗളും ജസ്റ്റിസ് എസ്. സുന്ദറും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കോടതിവിധി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കി നാലാഴ്ചയ്ക്കകം തത്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രവാസിയായ അബ്ദുൾ റഹ്മാൻ ചെന്നൈയിലെ അണ്ണാശാലയിലുള്ള മെക്ക മസ്ജിദ് ശരുയതിതി സമിതിക്കെതിരേ നല്കിയ പൊതുതാത്പര്യ ഹർജിയിലാണ് വിധി. സാധാരണ കോടതികൾ പോലെയാണ് ശരിയത്ത് സമിതികളും പ്രവർത്തിക്കുന്നതെന്ന് ഹർജിയിൽ ആരോപിച്ചു.

ശരിയത്ത് പ്രകാരം വിവാഹബന്ധം വേർപെടുത്തിയ ഭാര്യയെ വീണ്ടും വിവാഹം കഴിക്കണമെന്ന ആവശ്യം ശരിയത്ത് കോടതി തള്ളിയ സാഹചര്യത്തിലാണ് അബ്ദുൾ റഹ്മാൻ മദ്രാഹസ് ഹൈക്കോടതിയെ സമീപിച്ചത്.

മുസ്ലിം വ്യക്തിനിയമം അനുസരിച്ച് തർക്കങ്ങളിൽ തീർപ്പു കല്പിക്കുന്ന കോടതികളാണ് ഇതോടെ പ്രവർത്തനം അവസാനപ്പിക്കേണ്ടിവരുക. വസ്തു തർക്കത്തിലും വൈവാഹികകാര്യങ്ങളിലും ശരിയത്ത് കോടതികൾ തീർപ്പുണ്ടാക്കാറുണ്ട്. ഇത്തരം നടപടികൾ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കുടുംബ കോടതിക്കു സമാനമായ പ്രവർത്തനങ്ങളാണ് ശരയിത്ത്‌സമിതിയിൽ നടക്കുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP