Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ ജ്യുഡീഷ്യറിയെ നാണം കെടുത്താൻ ഇതാ ചെന്നൈയിൽ നിന്നൊരു കഥ; സ്വന്തം സ്ഥലംമാറ്റ ഉത്തരവ് സ്വയം റദ്ദ് ചെയ്ത് ഹൈക്കോടതി ജഡ്ജി സ്ഥലം മാറ്റിയ സുപ്രീംകോടതിക്ക് നോട്ടീസ് അയച്ചു; ഉത്തരവ് റദ്ദ് ചെയ്ത സുപ്രീംകോടതി ജഡ്ജിയെ ഉത്തരവാദിത്തങ്ങളിൽ നിന്നും നീക്കി

ഇന്ത്യൻ ജ്യുഡീഷ്യറിയെ നാണം കെടുത്താൻ ഇതാ ചെന്നൈയിൽ നിന്നൊരു കഥ; സ്വന്തം സ്ഥലംമാറ്റ ഉത്തരവ് സ്വയം റദ്ദ് ചെയ്ത് ഹൈക്കോടതി ജഡ്ജി സ്ഥലം മാറ്റിയ സുപ്രീംകോടതിക്ക് നോട്ടീസ് അയച്ചു; ഉത്തരവ് റദ്ദ് ചെയ്ത സുപ്രീംകോടതി ജഡ്ജിയെ ഉത്തരവാദിത്തങ്ങളിൽ നിന്നും നീക്കി

ചെന്നൈ: സുപ്രീംകോടതിയാണ് രാജ്യത്തെ പരമോന്നത നീതി പീഠം. അതിനെ ചോദ്യം ചെയ്യുകയെന്നാൽ ഭരണ ഘടനയെ തന്നെ തള്ളപ്പറയുകയാണ്. അതുകൊണ്ട് തന്നെയാണ് ജ്യൂഡീഷ്യറിയുമായി ഏറ്റുമുട്ടലുകൾക്ക് രാഷ്ട്രീയ നേതൃത്വം പോലും തയ്യാറാകാത്തത്. അതിനെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത്. എന്നാൽ ചെന്നൈ ഹൈക്കോടതി ജഡ്ജിയുടെ ഈ നടപടികൾ ഇതിനെല്ലാം അപവാദമാണ്. തീർത്തും അപമാനകരവും

ഇന്ത്യൻ ജ്യൂഡീഷ്യറിയിക്ക് തീരാ കളങ്കം സൃഷ്ടിച്ച് തന്നെ സ്ഥലം മാറ്റിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ സ്വമേധയാ റദാക്കി. രേഖാമൂലമുള്ള വിശദീകരണം ഹൈക്കോടതി മുമ്പാകെ സമർപ്പിക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അദ്ദേഹം നിർദ്ദേശവും നൽകി. ഇതോടെ സുപ്രീംകോടതിയും നടപടികളെടുത്തു. ജസ്റ്റിസ് കർണനെ ജുഡീഷ്യൽ ജോലികളൊന്നും ഏൽപ്പിക്കരുതെന്ന് സുപ്രീകോടതി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നിർദ്ദേശം നൽകി. സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത ജസ്റ്റിസ് കർണന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി. സ്ഥലംമാറ്റ ഉത്തരവിനു ശേഷമുള്ള ജസ്റ്റിസ് കർണന്റെ എല്ലാ നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ ഫെബ്രുവരി 12 നാണ് കർണന് സ്ഥലംമാറ്റ ഉത്തരവ് നൽകിയത്. അതിനുശേഷം ജസ്റ്റിസ് കർണൻ സ്വീകരിച്ച ജുഡീഷ്യലായിട്ടുള്ളതും ഭരണപരവുമായുള്ള എല്ലാ തീരുമാനങ്ങളുമാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.

തന്നെ കൊൽക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് മദ്രാസ് ഹൈക്കോടതി ജഡ്ജി സി.എസ്. കർണൻ തന്നെ സ്റ്റേ ചെയ്തത്. ഉത്തരവ് സ്റ്റേ ചെയ്തത് കൂടാതെ സുപ്രീം കോടതി ചീഫ് ജസ്റ്റിനോട് വിശദീകരണം എഴുതി നൽകാനും കർണൻ ആവശ്യപ്പെട്ടു. ഏപ്രിൽ 29 നു മുൻപ് കീഴുദ്യോഗസ്ഥൻ വഴി വിശദീകരണം എഴുതി നൽകാനാണ് ജസ്റ്റിസ് കർണൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടതത്. മാത്രമല്ല തന്റെ നിയമാധികാരത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൈകടത്തരുതെന്നും കർണൻ വ്യക്തമാക്കി. ഇതേത്തുടർന്ന്, ജസ്റ്റിസ് സി.എസ്. കർണനെ ഒരു ജുഡീഷ്യൽ ചുമതലയും ഏൽപ്പിക്കരുതെന്ന് സുപ്രീം കോടതി, ചെന്നൈ ഹൈക്കോടതി ചീഫ് ജസ്റ്റസ് സഞ്ജയ് കൗളിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കർണന്റെ എല്ലാ നടപടികളും സുപ്രീംകോടതി റദ്ദാക്കിയത്.

അസാധാരണമായ ഈ നാടകീയ രംഗങ്ങൾ മദ്രാസ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായാണ് സംഭവിച്ചത്. കൊൽക്കത്ത ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റിയുള്ള ഉത്തരവ് ജസ്റ്റിസ് സി.എസ്. കർണൻ ഏകപക്ഷീയമായി റദ്ദാക്കാൻ പോകുന്നെന്നും അദ്ദേഹത്തെ ജുഡീഷ്യൽ ജോലികളിൽനിന്ന് ഒഴിവാക്കണമെന്നും കാട്ടി ഹൈക്കോടതി രജിസ്ട്രാർ സുപ്രീംകോടതിക്ക് അപേക്ഷ നൽകുകയായിരുന്നു. ഇതേ ആവശ്യമുന്നയിച്ചു സുപ്രീംകോടതി അഭിഭാഷകനായ കെ.കെ. വേണുഗോപാലും പരമോന്നത കോടതിയെ സമീപിച്ചു. തുടർന്നായിരുന്നു കേസുകൾ പരിഗണിക്കുന്നതിൽനിന്നു ജസ്റ്റിസ് കർണനെ വിലക്കി ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് ആർ. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവുണ്ടായത്.

അതിനിടെ, തന്റെ സ്ഥലംമാറ്റ ഉത്തരവ് സ്വമേധയാ റദ്ദാക്കിയ ജസ്റ്റിസ് കർണൻ, ഏപ്രിൽ 29 നു മുമ്പായി കീഴുദ്യോഗസ്ഥർ മുഖേന വിശദീകരണം സമർപ്പിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് ഉത്തരവിടുകയായിരുന്നു. അതുവരെ സ്ഥലംമാറ്റ നടപടി റദ്ദാക്കിയുള്ള തന്റെ ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്നും ജസ്റ്റിസ് കർണൻ അറിയിച്ചു. തന്റെ അധികാരപരിധിയിൽ കൈകടത്തരുതെന്ന നിർദ്ദേശവും അദ്ദേഹം നൽകി. കീഴ്‌ക്കോടതിയിലെ ജുഡീഷ്യൽ ഓഫീസർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ അധികാരപരിധി ചോദ്യം ചെയ്ത് ജസ്റ്റിസ് കർണൻ വിവാദ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി, മദ്രാസ് ഹൈക്കോടതിയിൽ സ്വമേധയാ നൽകിയ റിട്ട് ഹർജിയിൽ വാദം കേൾക്കുന്നതിൽനിന്നും വിധി പറയുന്നതിൽ നിന്നും ജസ്റ്റിസ് കർണനെ വിലക്കുകയും ചെയ്തിരുന്നു.

ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിനെതിരേ കോടതിയലക്ഷ്യ നടപടി കൈക്കൊള്ളുമെന്നും പട്ടികജാതി/പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കുമെന്നും ഭീഷണി മുഴക്കി അന്നു ജസ്റ്റിസ് കർണൻ നൽകിയ കത്തും ഏറെ വിവാദമായിരുന്നു. 162 ജഡ്ജിമാരുടെ നിയമനത്തിനുള്ള തെരഞ്ഞെടുപ്പ് സമിതിയിൽ ജസ്റ്റിസ് വി. ധനപാലനെ നോമിനേറ്റ് ചെയ്തതു ചോദ്യം ചെയ്തു ജസ്റ്റിസ് കർണൻ സ്വേമധയാ പുറപ്പെടുവിച്ച ഉത്തരവും ഹൈക്കോടതി രജിസ്ട്രാർ പിന്നീട് ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പുതിയ തലത്തിലെത്തുന്നത്. ദളിത് ജഡ്ജിയെന്ന നിലയിൽ തന്നെ ചീഫ് ജസ്റ്റിസ് പീഡിപ്പിക്കുകയാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും കാട്ടി പട്ടികജാതി/പട്ടിക വർഗ കമ്മിഷനു ജസ്റ്റിസ് കർണൻ നൽകിയ നിർദ്ദേശവും വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP