Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒന്നാം മാറാട് കേസിൽ 12 പ്രതികളെ കോടതി വെറുതേ വിട്ടു

കൊച്ചി: ഒന്നാം മാറാട് കേസിൽ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി റദ്ദ് ചെയ്തു. കേസിലെ ഒന്നാം പ്രതി ഉൾപ്പടെ 12 പേരെയാണ് കോടതി വിട്ടയച്ചത്. എന്നാൽ നാല്, പന്ത്രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ കോടതി ശരി വച്ചു. നാലാം പ്രതി തെക്കേതൊടി ഷാജി, 12ാം പ്രതി ഈച്ചരന്റ പുരയിൽ ശശി എന്നിവരുടെ ശിക്ഷയാണ് കോടതി ശരിവച്ചത്. എന്നാൽ മറ്റു പ്രതികൾക്കെതിരായ കുറ്റം സംശായതീതമായി തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി.

മാറാട് സ്വദേശി അബൂബക്കറിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി. മാറാട് സ്വദേശികളായ കോരന്റകത്ത് വീട്ടിൽ വിപീഷ് , ചോയിച്ചന്റകത്ത് രഞ്ജിത്ത് , കേലപ്പന്റകത്ത് വെങ്കിട്ടൻ എന്ന സജീവൻ , തെക്കേത്തൊടി ബിജേഷ് , ആവത്താൻപുരയിൽ പ്രഹൽദൻ , കേലപ്പന്റകത്ത് രാജേഷ് , അരയച്ചന്റകത്ത് മണികണ്ഠൻ,മാറാട് അരയസമാജം മുൻസെക്രട്ടറി സുരേഷ് എന്ന തെക്കേത്തൊടി സുരേശൻ,ചോയിച്ചന്റകത്ത് കലേശ് എന്ന കൃഷ്ണകുമാർ, ചെറിയപുരയിൽ വിനോദ്, തെക്കേത്തൊടി വീട്ടിൽ വിജിത്ത്, തെക്കേത്തൊടി ശ്രീധരൻ എന്നിവരെയാണ് വെറുതെ വിട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP