Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവരാവകാശ നിയമപ്രകാരം ജഡ്ജിമാരുടെ ചികിത്സച്ചെലവ് നാട്ടുകാർ അറിയണ്ട; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി

വിവരാവകാശ നിയമപ്രകാരം ജഡ്ജിമാരുടെ ചികിത്സച്ചെലവ് നാട്ടുകാർ അറിയണ്ട; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ജഡ്ജിമാരുടെയും കുടുംബാംഗങ്ങളുടെയും ചികിത്സാചെലവ് എത്രയെന്ന് വിവരാവകാശപ്രകാരം വെളിപ്പെടുത്താൻ ആകില്ലെന്നു സുപ്രീം കോടതി. നേരത്തെ ഡൽഹി ഹൈക്കോടതി തള്ളിയ ഹർജിയിൽ അപ്പീൽ വന്നപ്പോഴാണ് സുപ്രീം കോടതിയുടെ പ്രതികരണം.

ചികിത്സയ്ക്ക് ചെലവാകുന്ന തുക എത്രയെന്ന് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാകില്ല. ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തുന്നത് ജഡ്ജിമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിയിൽ ഇടപെടാൻ ചീഫ് ജസ്റ്റിസ് എച്ച് എൽ ദത്തു അദ്ധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചത്.

സുപ്രീം കോടതി ജഡ്ജിമാരുടെ ചികിത്സാ ചെലവ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് വിവരാവകാശ പ്രവർത്തകനായ സുഭാഷ് ചന്ദ്ര അഗർവാളാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

എല്ലാവരുടേയും സ്വകാര്യത മാനിക്കണമെന്നും ഒരിക്കൽ ഇത്തരം വിവരങ്ങൾ പുറത്തു വിട്ടാൽ മറ്റു കാര്യങ്ങളെ കുറിച്ചും ചോദ്യം ഉയരുമെന്ന് കോടതി നിരീക്ഷിച്ചു. ഇന്ന് ചെലവിനെ കുറിച്ച് ചോദിച്ചയാൾ നാളെ മരുന്നുകൾ ഏതൊക്കെയാണെന്ന് അന്വേഷിക്കും. അസുഖം എന്താണെന്നായിരിക്കും അടുത്ത ചോദ്യം. ഇത്തരം ചോദ്യങ്ങൾ തുടർന്നു കൊണ്ടിരിക്കുമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ജഡ്ജിമാരുടെയും കുടുംബാംഗങ്ങളുടേയും ചികിത്സയ്ക്ക് ചെലവാകുന്ന തുക കേന്ദ്ര സർക്കാർ തിരിച്ചു കൊടുക്കുന്ന സംവിധാനം നിലവിലുണ്ട്. നികുതി അടയ്ക്കുന്ന ജനത്തിന് തങ്ങളുടെ പണം എങ്ങനെയൊക്കെ ചെലവഴിക്കുന്നുവെന്ന് അറിയാനുള്ള അവകാശമുണ്ടെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

ഹർജിക്കാരനു വേണ്ടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ ആണ് ഹാജരായത്. പൊതുപണം ഏത് തരത്തിൽ ഉപയോഗിക്കപ്പെടുന്നു എന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന ഭൂഷണിന്റെ വാദം കോടതി തള്ളുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP