Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും ഹൈക്കോടതിയിൽ നിന്നും തല്ലുവാങ്ങി സംസ്ഥാന സർക്കാർ; മെത്രാൻ കായൽ നികത്താമെന്ന് ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ; കോടതി ഇടപെടൽ സർക്കാർ ഉത്തരവ് പിൻവലിക്കാൻ ഒരുങ്ങും മുമ്പേ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും ഹൈക്കോടതിയിൽ നിന്നും തല്ലുവാങ്ങി സംസ്ഥാന സർക്കാർ; മെത്രാൻ കായൽ നികത്താമെന്ന് ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ; കോടതി ഇടപെടൽ സർക്കാർ ഉത്തരവ് പിൻവലിക്കാൻ ഒരുങ്ങും മുമ്പേ

കൊച്ചി: കൊച്ചി മെത്രാൻ കായൽ ടൂറിസം പദ്ധതിക്ക് വേണ്ടി നികത്താൻ അനുമതി നൽകികൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവിന് ഹൈക്കോടതിയിൽ നിന്നും കനത്ത പ്രഹരം. നികത്താൻ അനുമതി നൽകികൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി  സ്‌റ്റേ ചെയ്തു. പ്രദേശവാസിയായ അലക്‌സാണ്ടർ നൽകിയ ഹർജിയിലാണ് കായൽ നികത്താൻ പാടില്ലെന്നും തൽസ്ഥിതി തുടരണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

സ്വകാര്യ വ്യക്തികളുടെ ടൂറിസം പദ്ധതിക്കായി സർക്കാർ അനുമതി നൽകിയിരിക്കുന്ന പദ്ധതി പ്രദേശം ഇപ്പോഴും കൃഷിക്കായി ഉപയോഗിക്കുന്ന ഭൂമിയാണെന്ന ഹർജിക്കാരന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു. ഇതനുസരിച്ചാണ് ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. 400 ഏക്കറോളം വരുന്ന ഭൂമിയാണ് നികത്താൻ സർക്കാർ അനുവാദം നൽകിയത്.

മെത്രാൻ കായൽ നികത്തി റിസോർട്ട് പണിയാൻ സർക്കാർ അനുവാദം നൽകിയതിനെ തുടർന്ന് കർഷകർ ഉൾപ്പെടെയുള്ളവർ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് അനുവാദം നൽകിയ പദ്ധതിയാണിതെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനായിരുന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശ്രമിച്ചത്. എന്നാൽ, ഇടതുപക്ഷം ഈ ആരോപണത്തെ നിഷേധിക്കുകയും സർക്കാരിനോട് മറുചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.

സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും രംഗത്തെത്തിയിരുന്നു. വൻകിടക്കാർക്ക് വേണ്ടി സംസ്ഥാന സർക്കാർ നിയമം കുഴിച്ചുമൂടിയെന്ന് അദ്ദേഹം ആരോപിച്ചു. കായൽ നികത്താനുള്ള നീക്കത്തിനെതിരെ ശക്തമായ ജനവികാരം ഉയരും. മെത്രാൻ കായൽ വിഷയത്തിൽ എൽ.ഡി.എഫ് സർക്കാരിനെതിരെ ഉന്നയിക്കുന്ന നാണംകെട്ട ആരോപണങ്ങൾ കണക്കിലെടുക്കുന്നില്ലെന്നും മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

അതിനിടെ, ജനവികാരം കണക്കിലെടുത്ത് മെത്രാൻ കായൽ വിഷയത്തിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെപിസി.ി പ്രസിഡന്റ് വി എം സുധീരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മെത്രാൻ കായൽ നികത്തുന്നതിനുള്ള തീരുമാനം പിൻവലിച്ച് വിവാദങ്ങൾ എത്രയുംവേഗം സർക്കാർ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മെത്രാൻ കായൽ നികത്താനുള്ള സർക്കാർ ഉത്തരവിൽ കെപിസിസി പ്രസിഡന്റ് വി എം. സുധീരന് തന്നെ അതൃപ്തിയുണ്ടായിരുന്നു. ഇത് അദ്ദേഹം വകുപ്പിന്റെ ചുമതലയുള്ള മന്ത്രി അടൂർപ്രകാശിനെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.

മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിൽ ഇല്ലാതിരുന്ന വിഷയം യോഗത്തിൽ ഉന്നയിച്ചത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ്. അപ്പോൾ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസൺ ഇതിനെ എതിർത്തിരുന്നുവെങ്കിലും മുഖ്യമന്ത്രിയാണ് തത്വത്തിൽ അനുവാദം നൽകാമെന്ന കാര്യം മന്ത്രിസഭായോഗത്തിൽ അറിയിച്ചത്. ഇത് അനുസരിച്ചാണ് മെത്രാൻ കായൽ നികത്തി സ്വകാര്യ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ അനുവാദം നൽകിയത്. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ നാളെ റദ്ദാക്കി കൊണ്ട് തീരുമാനം ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് കോടതിയുടെ ഇടപെടൽ ഉണ്ടായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP