Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ജലനിരപ്പ് ഉയർത്തും.. അന്തിമ ജയം തങ്ങൾക്കായിരിക്കും'; മുല്ലപ്പെരിയാർ വിധി ജയലളിത മുമ്പേ പറഞ്ഞു; തമിഴ്‌നാട് കളമറിഞ്ഞ് കളിച്ചപ്പോൾ കൈകെട്ടിയിരുന്ന കേരളത്തിനേറ്റ തിരിച്ചടിയായി കോടതി വിധി

'ജലനിരപ്പ് ഉയർത്തും.. അന്തിമ ജയം തങ്ങൾക്കായിരിക്കും'; മുല്ലപ്പെരിയാർ വിധി ജയലളിത മുമ്പേ പറഞ്ഞു; തമിഴ്‌നാട് കളമറിഞ്ഞ് കളിച്ചപ്പോൾ കൈകെട്ടിയിരുന്ന കേരളത്തിനേറ്റ തിരിച്ചടിയായി കോടതി വിധി

ചെന്നൈ: മുല്ലപ്പെരിയാർ ഡാം എന്ന വിഷയം കേരളീയരുടെ വികാര പ്രശ്‌നമായി മാറാൻ കാരണങ്ങൾ പലതാണ്. എന്നാൽ ഇന്ന് സുപ്രീം കോടതി മുല്ലപ്പെരിയാർ വിഷയത്തിൽ വിധി പ്രഖ്യാപിക്കുന്നതിനും വർഷങ്ങൾക്ക് മുമ്പ് തന്നെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആ വിധി വിധിച്ചിരുന്നു. ജലനിരപ്പ് 136 അടിയിൽ നിന്നും 142 അടിയായും അറ്റകുറ്റപ്പണിക്ക് ശേഷം 152 അടിയാക്കിയും ഉയർത്താമെന്നും ജയലളിത പറഞ്ഞിരുന്നു. സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ അന്തിമ വിജയം തമിഴ്‌നാടിനായിരിക്കുമെന്നും 2013 ജനുവരിയിൽ ജയലളിത പറഞ്ഞിരുന്നു. അണക്കെട്ടിന്റെ മുഖ്യശില്പിയും ബ്രിട്ടീഷ് എൻജീനിയറുമായിരുന്ന കേണൽ ജോൺ പെന്നിക്വീക്കിന്റെ പേരിൽ തമിഴ്‌നാട്ടിലെ ലോവർക്യാമ്പിൽ പണിതീർത്ത സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഈ പരാമർശം.

ഒടുവിൽ ഇന്ന് സുപ്രീം കോടതി വിധിച്ചതും ജയലളിത പറഞ്ഞ കാര്യങ്ങൾ തന്നെ. മുമ്പ് പിറവം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ ആയുധമായി മുല്ലപ്പെരിയാർ വിഷയം ഉന്നയിച്ചിരുന്നു. ഈ സമയത്ത് തന്നെയാണ് തമിഴ്‌നാടിന്റെ ഭാഗത്ത് നിന്നും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ കൂടുതൽ ശക്തമായ നിലപാട് ഉയർന്നത്. നേരത്തേയും തമിഴ്‌നാട് ശക്തമായ നിലപാടാണ് മുല്ലപ്പെരിയാർ വിഷയത്തിൽ സ്വീകരിച്ചിരുന്നത്.

മുല്ലപ്പെരിയാറിൽ നിന്നുമുള്ള വെള്ളമുപയോഗിച്ച് കൃഷി അഭിവയോധികിപ്പെടുത്തുന്ന തമിഴർ എന്തു വിലകൊടുത്തും വെള്ളം ലഭിക്കാനുള്ള മാർഗ്ഗങ്ങൾ ആരാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. നേരത്തേ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിനിയോഗിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞിരുന്നു. ജലനിരപ്പ് 136 ൽനിന്ന് 142 അടിയായും അറ്റകുറ്റപ്പണിക്കുശേഷം 152 അടിയായും ഉയർത്താമെന്നും അണക്കെട്ട് സുരക്ഷിതമാണെന്നും സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിയുടെ റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു.

കേരളവും തമിഴ്‌നാടും തമ്മിലുള്ള 16 വർഷത്തെ നിയമപോരാട്ടത്തിനാണ് ഇന്ന് വിധി പറഞ്ഞിരിക്കുന്നത്. അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയിൽ നിന്നും ഉയർത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം തടയണമെന്ന് കാണിച്ച് എജി സോജൻ, ദേവസ്യ ജോസഫ്, സാജൻ കോലത്ത് എന്നിവരാണ് കേരളാ ഹോക്കോടതിയിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചത്. ഇതിനിടയിൽ സമാനമായ പരാതികൾ മദ്രാസ് ഹൈക്കോടതിയിലും ഫയൽ ചെയ്തിരുന്നു. ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. വൈരുദ്ധ്യമുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് കേസ് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി ഹർജി സമർപ്പിക്കുകയായിരുന്നു. 1999 ഡിസംബർ 13ന് കേസ് സുപ്രീം കോടതിയിൽ വന്നു. ചർച്ചയിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് സുപ്രീം കോടതി നിർദേശിക്കുകയായിരുന്നു. തുടർന്ന് വർഷങ്ങളോളം നിയമ പോരട്ടമായിരുന്നു. ഒടുവിൽ 2013 ജൂലായ് 23ന് കേസ് ഭരണഘടനാ ബെഞ്ചിൽ വാദം ആരംഭിച്ചു. കേരളത്തിന് 5 ദിവസവും തമിഴ്‌നാടിന് 4 ദിവസവുമാണ് സമയം അനുവദിച്ചത്. ഓഗസ്റ്റ് 23ന് കേസിൽ വാദം പൂർത്തിയായി വിധി പറയാൻ മാറ്റുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP