Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കും; മേൽനോട്ട സമിതിയുടെ തീരുമാനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം; അണക്കെട്ടിന്റെ സുരക്ഷയാണ് പ്രധാനമെന്ന് നിലപാട് എടുത്ത് കേന്ദ്രസർക്കാർ; തമ്മിലടിക്കേണ്ട സമയമല്ലിതെന്ന് തമിഴ്‌നാടിനെ ഓർമ്മിപ്പിച്ച് സുപ്രീംകോടതി; മുല്ലപ്പെരിയാറിൽ ഒടുവിൽ കേരളത്തിന് ആശ്വാസമെത്തുന്നു; പെരിയാർ തീരത്തെ കണ്ണുനീർ പരമോന്നത നീതി പീഠം തിരിച്ചറിയുമ്പോൾ

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കും; മേൽനോട്ട സമിതിയുടെ തീരുമാനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം; അണക്കെട്ടിന്റെ സുരക്ഷയാണ് പ്രധാനമെന്ന് നിലപാട് എടുത്ത്  കേന്ദ്രസർക്കാർ; തമ്മിലടിക്കേണ്ട സമയമല്ലിതെന്ന് തമിഴ്‌നാടിനെ ഓർമ്മിപ്പിച്ച് സുപ്രീംകോടതി; മുല്ലപ്പെരിയാറിൽ ഒടുവിൽ കേരളത്തിന് ആശ്വാസമെത്തുന്നു; പെരിയാർ തീരത്തെ കണ്ണുനീർ പരമോന്നത നീതി പീഠം തിരിച്ചറിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കും. മുല്ലപ്പെരിയാർ മേൽനോട്ട് സമിതിയുടെ തീരുമാനം സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തിലുണ്ടായ രൂക്ഷമായ പ്രളയം കണക്കിലെടുത്താണ് തീരുമാനം. മുല്ലപ്പെരിയാറിലെ സ്ഥിതിഗതികൾ സംബന്ധിച്ച് കേരള-തമിഴ്‌നാട് സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീംകോടതി ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ചാണ് തീരുമാനം സുപ്രീംകോടതിയെ അറിയിച്ചത്.

കേരളത്തിന് ആശ്വാസമാണ് ഈ തീരുമാനം. തമ്മിലടിക്കേണ്ട സമയമല്ലെന്ന് സുപ്രീംകോടതി കേരളത്തേയും തമിഴ്‌നാടിനേയും ഓർമിപ്പിക്കുകയും ചെയ്തു. ഡാമിന്റെ സുരക്ഷയാണ് പ്രധാനമെന്ന് കേന്ദ്ര സർക്കാരും നിലപാട് എടുത്തു. ഇതാണ് നിർണ്ണായകമായത്. കേരളത്തിന് അനുകൂലമായി ആദ്യമായാണ് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അനുകൂല നിലപാട് എടുക്കുന്നത്. ഇതും ഉപസമിതിയുടെ തീരുമാനത്തെ സ്വാധീനിച്ചു.
ഇത് കേരളത്തിന്റെ വിജയമാണ്. ആലുവയിലെ ദുരിതം സുപ്രീംകോടതി കണ്ടുവെന്നതിന് തെളിവാണ് കോടതി ഉത്തരവ്.

142 അടിയാക്കി വെള്ളം നിലനിർത്താൻ നേരത്തെ സുപ്രീംകോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് തമിഴ്‌നാട് കോടതിയിൽ ചെയ്തത്. എന്നാൽ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലായിരിക്കുമ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ് പ്രശ്‌നമുണ്ടാക്കരുതെന്ന് തമിഴ്‌നാടിനോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ജലനിരപ്പ് 139 അടിയായി കുറയ്ക്കാനാകുമോ എന്നത് അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

മുല്ലപ്പെരിയാർ ഉപസമിതിയാണ് തീരുമാനിച്ചത്. ഇത് പാലിക്കാൻ ഇരു സംസ്ഥാനങ്ങളും തയ്യാറാകണമെന്നും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ വലിയ ദുരന്തമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടി 142 അടിയിൽ നിലനിർത്തണമെന്ന് തമിഴ്‌നാട് വാശി പിടിക്കുന്നത് ശരിയല്ലെന്ന് കോടതി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP