Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാലവർഷത്തിൽ കേരളത്തിലുണ്ടായ പ്രളയദുരന്തം അന്ത്യന്തം ഗൗരവതരം; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കുന്നത് പരിശോധിക്കണം; നാളെ രാവിലെ റിപ്പോർട്ട് നൽകാനും ഉപസമിതിക്ക് നിർദ്ദേശം നൽകി സുപ്രീംകോടതി; അണക്കെട്ടിലെ ജലം ക്രമീകരിക്കാൻ ജലകമ്മീഷന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ; കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി യോഗം വിളിച്ചത് അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കില്ലെന്ന് തമിഴ്‌നാട് ശാഠ്യം പിടിച്ചതോടെ

കാലവർഷത്തിൽ കേരളത്തിലുണ്ടായ പ്രളയദുരന്തം അന്ത്യന്തം ഗൗരവതരം; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കുന്നത് പരിശോധിക്കണം; നാളെ രാവിലെ റിപ്പോർട്ട് നൽകാനും ഉപസമിതിക്ക് നിർദ്ദേശം നൽകി സുപ്രീംകോടതി; അണക്കെട്ടിലെ ജലം ക്രമീകരിക്കാൻ ജലകമ്മീഷന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ;  കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി യോഗം വിളിച്ചത് അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കില്ലെന്ന് തമിഴ്‌നാട് ശാഠ്യം പിടിച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്‌ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളിയതോടെ സുപ്രീം കോടതിയുടെയും കേന്ദ്ര സർക്കാരിന്റെയും നിർണായക ഇടപെടൽ. ജലനിരപ്പ് 139 അടിയാക്കാൻ പറ്റുമോയെന്ന് പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. നാളെ രാവിലെ തൽസ്ഥിതി റിപ്പോർട്ട് നൽകാനാണ് ഉപസമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഇന്ദുമൽഹോത്ര എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം നിർദ്ദേശിച്ചത്. കാലവർഷത്തെ തുടർന്ന് കേരളത്തിൽ ഇപ്പോഴുണ്ടായ പ്രളയ ദുരന്തം അത്യന്തം ഗൗരവതരമാണെന്നും കോടതി നിരീക്ഷിച്ചു. മുല്ലപ്പെരിയാർ സ്വദേശി റസൽ ജോയിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. കേന്ദ്ര തലത്തിൽ ദുരിത നിവാരണ സമിതിക്ക് രൂപംനൽകി സംസ്ഥാനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലക്രമീകരണം ഫലപ്രദമാക്കാൻ ജലകമ്മിഷൻ ചെയർമാന്റെ നേതൃത്വത്തിൽ സമിതിയെ കേന്ദ്ര സർക്കാർ രൂപീകരിച്ചു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സമിതിയിൽ അംഗങ്ങളാണ്. ജലത്തർക്കങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമിതി പരിശോധിക്കും. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.

ഇടുക്കി അണക്കെട്ടിലൊക്കെ ജലനിരപ്പ് പരമാവധിയിൽ എത്തുന്നതിന് മുമ്പ് തന്നെ കുറേശ്ശേ വെള്ളം തുറന്നുവിട്ടത് കാരണം ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായി. എന്നാൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ വെള്ളം തമിഴ്‌നാട് തുറന്നുവിട്ടത് ജലനിരപ്പ് പരമാവധിയിലെത്തിയ ശേഷമാണ്. ഇത് വലിയ കുഴപ്പത്തിന് കാരണമായി. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ, ജലക്രമീകരണത്തിന് സമിതിയെ വയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇത്തരം ദുരന്ത ഘട്ടങ്ങളിൽ റിസർവോയറുകളുടെ കാര്യത്തിൽ പൊതുവായ ഏകോപനം ആവശ്യമാണെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

നേരത്തെ മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളിയിരുന്നു. ജലനിരപ്പ് 142 അടിയിൽ തന്നെ നിലനിർത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കേരള മുഖ്യമന്ത്രി പിണറായി വിജയന് അയച്ച മറുപടിയിൽ പറയുന്നു. അണക്കെട്ട് സുരക്ഷിതമാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് തമിഴ്‌നാട്. സുപ്രീം കോടതിയിൽ തങ്ങളുന്നയിച്ച വാദത്തിൽ മുറുകി പിടിച്ചുള്ള രാഷ്ട്രീയക്കളിയാണ് തമിഴ്‌നാട് തുടരുന്നത്. വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ടിട്ടുണ്ട്.

ബുധനാഴ്ച മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പളനി സ്വാമിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിന്റെ സുരക്ഷിതത്വം കണക്കിലെടുത്ത് വെള്ളത്തിന്റെ അളവ് നിയന്ത്രിക്കണമെന്നാണ് ആവശ്യപ്പെട്ടത്. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്ത് പെയ്തുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 142 അടിയിൽ എത്തി. 142 അടിയിൽ നിന്ന് വെള്ളം പെട്ടെന്ന് തുറന്നു വിടുമ്പോൾ വലിയ നാശനഷ്ടങ്ങൾ സംഭവിക്കും. അതിനാൽ വെള്ളം കൂടുതലായി തുറന്നുവിടേണ്ടതുണ്ട്. ഇക്കാര്യത്തിൽ തമിഴ്‌നാടിന്റെ എഞ്ചിനീയർമാർ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് പളനിസ്വാമിക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ പറഞ്ഞു. ഈ വിഷയത്തിൽ ഇടപെടണമെന്് പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എല്ലാ വിധ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP