Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചോദ്യം ചെയ്യലിൽ പൂർണ്ണമായും സഹകരിച്ചെന്ന് നാദിർഷായുടെ അഭിഭാഷകൻ; ചില ചോദ്യങ്ങളോട് നിശബ്ദത പുലർത്തിയെന്ന് പ്രോസിക്യൂഷനും; ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ സീൽ ചെയ്ത് ഹാജരാക്കാൻ ഡിജിപിക്ക് കോടതിയുടെ നിർദ്ദേശം; നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ 25ന് വീണ്ടും പരിഗണിക്കും

ചോദ്യം ചെയ്യലിൽ പൂർണ്ണമായും സഹകരിച്ചെന്ന് നാദിർഷായുടെ അഭിഭാഷകൻ; ചില ചോദ്യങ്ങളോട് നിശബ്ദത പുലർത്തിയെന്ന് പ്രോസിക്യൂഷനും; ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ സീൽ ചെയ്ത് ഹാജരാക്കാൻ ഡിജിപിക്ക് കോടതിയുടെ നിർദ്ദേശം; നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ 25ന് വീണ്ടും പരിഗണിക്കും

അർജുൻ സി വനജ്

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ പൊലീസ് സംശയിക്കുന്ന സംവിധായകൻ നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കും. കേസിൽ കാവ്യാമാധവനെയും നാദിർഷായെയും ഇപ്പോൾ പ്രതിയാക്കേണ്ട സാഹചര്യമില്ലെന്നു പൊലീസ് അറിയിച്ചു. എന്നാൽ ഇരുവർക്കുമെതിരെ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ ബുധനാഴ്ച ജാമ്യഹർജിയിൽ വാദം പൂർത്തിയായിരുന്നു. നാദിർഷായോട് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി മൊഴി നൽകാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ഞായറാഴ്ച നാദിർഷാ അന്വേഷണ സംഘത്തിനുമുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. ഈ ചോദ്യം ചെയ്യലിൽ നാദിർഷാ സഹകരിച്ചുവെന്നാണ് നാദിർഷായുടെ അഭിഭാഷകൻ അറിയിച്ചത്. എന്നാൽ ചോദ്യം ചെയ്യലിൽ നാദിർഷാ ചില ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന് കോടതി വ്യക്തമാക്കി. എല്ലാ വിവരങ്ങളും ചോദിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നാദിർഷായുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു.

ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന സൂചന കോടതിക്ക് നൽകിയത്. ഇതോടെ പ്രോസിക്യൂഷനോട് വിശദ റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടു. സീൽ ചെയ്ത കവറിൽ എല്ലാ രേഖയും ഹാജരാക്കണം. ഇത് പരിശോധിച്ച് 25ന് കോടതി മുൻകൂർ ജാമ്യഹർജിയിൽ വിധി പറയും. നാദിർഷായെ അറസ്റ്റ് ചെയ്യുന്നത് തീരുമാനിച്ചിട്ടില്ലെന്നും അതുകൊണ്ട് മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനം എടുക്കേണ്ടതില്ലെന്നുമായിരുന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ വീണ്ടും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്ന് നാദിർഷായുടെ അഭിഭാഷകനും വാദിച്ചു.

പൊലീസ് തന്നെ കേസിൽ പ്രതിചേർക്കാൻ ശ്രമിക്കുന്നുണ്ടെന്ന സംശയത്താലാണ് നാദിർഷാ ജാമ്യ ഹർജി നൽകിയത്. നാദിർഷായെ ആശ്വസിപ്പിക്കുന്ന വാക്കുകളായിരുന്നു ഹൈക്കോടതി പറഞ്ഞത്. കേസിൽ ഹൈക്കോടതി പൊലീസിനെ വിമർശിക്കുകയും ചെയ്തതോടെ നാദിർഷായെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇതുവരെ ഉണ്ടായില്ലെന്ന് വ്യക്തമാക്കിയിരുന്നു. മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പാകുന്നത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് കഴിയില്ല. കേസിൽ താനും ദിലീപും നിരപരാധികൾ ആണെന്നും തനിക്ക് സുനിയെ അറിയില്ലെന്നും നാദിർഷാ മാധ്യമങ്ങളോട് ഇന്നലെ വ്യക്തമാക്കിയിരുന്നു.

ദിലീപിനെതിരെ മൊഴി നൽകാൻ തനിക്ക് പൊലീസിന്റെ ഭാഗത്തുനിന്ന് സമ്മർദ്ദമുണ്ടായിട്ടില്ല. ആശങ്കയുണ്ടായിരുന്നു. എന്നാൽ ചോദ്യം ചെയ്യൽ സൗഹാർദ്ദപരമായിരുന്നു. ഇക്കാര്യങ്ങളെല്ലാം കോടതിയെ അറിയിക്കും. ആലവു പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലിനു നാദിർഷാ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. പൾസർ സുനിക്ക് പണം നൽകിയെന്ന ആരോപണം ശരിയല്ല. സുനിയുമായി നേരിട്ട് ബന്ധമില്ല. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ നിന്ന് തനിക്ക് വന്ന ഫോണുകൾ സുനിയുടെതാണെന്ന് തനിക്ക് അറിയാമായിരുന്നില്ല. പിന്നീട് സുനിൽ ആണെന്ന് പേര് പറഞ്ഞപ്പോഴാണ് ആളെ മനസ്സിലായത്. ഇക്കാര്യം ദിലീപിനെ അറിയിച്ചിരുന്നുവെന്നും നാദിർഷാ പറഞ്ഞു.

സുനി വിളിച്ചത് താൻ ദിലീപിന്റെ നിർദ്ദേശപ്രകാരം പിന്നീട് റെക്കോർഡ് ചെയ്യുകയായിരുന്നുവെന്നും നാദിർഷാ പറഞ്ഞു. ഇനി തീരുമാനിക്കേണ്ടത് പൊലീസും കോടതിയുമാണ്. രാവിലെ 10ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരുന്നു ചോദ്യം ചെയ്യൽ. ഉച്ചയ്ക്ക് അരമണിക്കൂറോളം വിശ്രമവും നൽകി. നാലര മണിക്കൂർ ചോദ്യം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP