Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അറസ്റ്റ് ഭയം നാദർഷായ്ക്ക് തൽകാലം വേണ്ട; തെളിവു കിട്ടിയാൽ നടപടിക്രമം പൂർത്തിയാക്കി കസ്റ്റഡിയിലും എടുക്കാം; ചോദ്യം ചെയ്യാൻ വിളിപ്പിക്കാനും തടസമില്ല; പൾസർ സുനിയും വിഷ്ണുവും വിളിച്ചതു കൊണ്ട് മാത്രം ആരും കുറ്റക്കാരാകില്ല; എല്ലാ സാക്ഷികളെയും പ്രതികളാക്കിയാൽ ആ പഴുതുപയോഗിച്ച് യഥർഥ കുറ്റവാളി രക്ഷപെടും: നാദിർഷായുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കി

അറസ്റ്റ് ഭയം നാദർഷായ്ക്ക് തൽകാലം വേണ്ട; തെളിവു കിട്ടിയാൽ നടപടിക്രമം പൂർത്തിയാക്കി കസ്റ്റഡിയിലും എടുക്കാം; ചോദ്യം ചെയ്യാൻ വിളിപ്പിക്കാനും തടസമില്ല; പൾസർ സുനിയും വിഷ്ണുവും വിളിച്ചതു കൊണ്ട് മാത്രം ആരും കുറ്റക്കാരാകില്ല; എല്ലാ സാക്ഷികളെയും പ്രതികളാക്കിയാൽ ആ പഴുതുപയോഗിച്ച് യഥർഥ കുറ്റവാളി രക്ഷപെടും: നാദിർഷായുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിലായിരുന്ന നടൻ ദിലീപ് ജാമ്യം തേടി പുറത്തുവന്നതിന് പിന്നാലെ സംവിധായകൻ നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി തീർപ്പാക്കി. നാദിർഷായും അറസ്റ്റ് ഭീഷണിയിൽ നിന്ന് ഒഴിവാവുകയാണ്. ആവശ്യമെങ്കിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി അറസ്റ്റു ചെയ്യാംമെന്നും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനും തടസമില്ലെന്നും പറഞ്ഞു കൊണ്ടാണ് നാദിർഷായുടെ ഹർജി കോടതി തീർപ്പാക്കിയത്. പക്ഷേ കോടതിയുടെ അനുമതിയോടെ മാത്രമേ അറസ്റ്റ് ചെയ്യാവൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ നാദിർഷായ്‌ക്കെതിരെ തെളിവുകളില്ലെന്നു പൊലീസ് അറിയിച്ച സാഹചര്യത്തിൽ അറസ്റ്റ് ഭയക്കേണ്ടതില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ ചോദ്യം ചെയ്യലിനു വിളിപ്പിക്കുമ്പോൾ നാദിർഷാ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണം. നാദിർഷ ചോദ്യം ചെയ്യലുമായി പൂർണമായി സഹകരിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതുവരെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ മുദ്രവച്ച കവറിൽ സമർപ്പിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ പരിഗണിച്ച ശേഷമാണ് കോടതി ഹർജി തീർപ്പാക്കിയത്.

വാദം കേൾക്കുന്നതിനിടെ അറസ്റ്റ് വിലക്കി ഹൈക്കോടതി കഴിഞ്ഞയാഴ്ച നിർദ്ദേശം നൽകിയിരുന്നു. അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവ് ലഭിച്ചാൽ അക്കാര്യം കോടതിയെ അറിയിച്ച ശേഷം മാത്രമേ തുടർനടപടി സ്വീകരിക്കാവൂ എന്നും കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. നേരത്തേ, ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി തീർപ്പാക്കിയിരുന്നു. അറസ്റ്റിനു സാധ്യതയില്ലാത്തതിനാൽ മുൻകൂർ ജാമ്യാപേക്ഷയ്ക്കു പ്രസക്തിയില്ലെന്നു നിരീക്ഷിച്ചതിനെത്തുടർന്നാണ് കോടതി ഹർജി തീർപ്പാക്കിയത്. കേസിൽ കാവ്യയെ പ്രതിയാക്കിയിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയും വിഷ്ണുവും വിളിച്ചതു കൊണ്ട് മാത്രം ആരും കുറ്റക്കാരാകില്ലെന്നും കോടതി നിരീക്ഷിച്ചു. എല്ലാ സാക്ഷികളെയും പ്രതികളാക്കിയാൽ ആ പഴുതുപയോഗിച്ച് യഥർഥ കുറ്റവാളി രക്ഷപെടുമെന്ന ശ്രദ്ധേയ നിരീക്ഷണവും കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായി. കേസിൽ സംശയത്തിന്റെ നിഴലിലായിരുന്ന നാദിർഷക്ക് ഒരേസമയം ആശ്വാസത്തിനും ആശങ്കയ്ക്കു വകനൽകുന്ന വാക്കുകളാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.

കേസിൽ നാദിർഷായുടെ പങ്കിനെക്കുറിച്ച് അന്വേഷണസംഘത്തിന് ഇപ്പോഴും സംശയമുണ്ട്. കേസിൽ തന്നെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന ആശങ്കയെ തുടർന്നാണ് നാദിർഷാ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ആദ്യത്തെ തവണ ചോദ്യം ചെയ്യലിനു ഹാജരായ നാദിർഷായ്ക്ക് ദേഹാസ്വാസ്ഥ്യം മൂലം ഇതിനോട് സഹകരിച്ചില്ല. ചോദ്യം ചെയ്യൽ ആരംഭിക്കുന്നതിനു മുമ്പ് തന്നെ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് അദ്ദേഹത്തെ പൊലീസ് വിട്ടയക്കുകയായിരുന്നു.

തൊട്ടടുത്ത ദിവസം നാദിർഷാ ചോദ്യം ചെയ്യലിനു വീണ്ടും ഹാജരായിരുന്നു. നാദിർഷായെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവ് ലഭിച്ചാൽ ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും പൊലീസിനോട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP