Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാനസികമായും ശാരീരികമായും പീഡിപ്പിച്ചു; തന്റെ ചികിൽസയുടെ കാര്യമോ കുട്ടികളുടെ കാര്യമോ തിരക്കിയില്ല; താലാഖ് ചൊല്ലിയ ഭർത്താവിന്റെ ഉന്നത ബന്ധങ്ങൾ കാരണം പൊലീസ് പരാതി സ്വീകരിക്കുന്നില്ല; സിദ്ദിഖിനെതിരെ നസീമ കോടതിയിൽ

മാനസികമായും ശാരീരികമായും പീഡിപ്പിച്ചു; തന്റെ ചികിൽസയുടെ കാര്യമോ കുട്ടികളുടെ കാര്യമോ തിരക്കിയില്ല; താലാഖ് ചൊല്ലിയ ഭർത്താവിന്റെ ഉന്നത ബന്ധങ്ങൾ കാരണം പൊലീസ് പരാതി സ്വീകരിക്കുന്നില്ല; സിദ്ദിഖിനെതിരെ നസീമ കോടതിയിൽ

കോഴിക്കോട്: കെപിസിസി ജനറൽ സെക്രട്ടറി ടി. സിദ്ദിഖിനെതിരെ മുൻ ഭാര്യ നസീമ പീഡനക്കുറ്റം ആരോപിച്ച് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ഒന്നാം കോടതി മജിസ്‌ട്രേട്ട് എം. ഷാബിർ ഇബ്രാഹീം മുൻപാകെ പരാതി നൽകി. മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന പരാതി പരിഗണിച്ച കോടതി, ഏപ്രിൽ ഒൻപതിലേക്ക് മാറ്റി. 2013 ഏപ്രിലിൽ അർബുദ രോഗം സ്ഥിരീകരിച്ച തന്റെ ചികിൽസയുടെ കാര്യമോ കുട്ടികളുടെ കാര്യമോ കഴിഞ്ഞ വർഷം ജൂലൈ മുതൽ അന്വേഷിച്ചിട്ടില്ലാത്ത സിദ്ദിഖ്, ഇക്കഴിഞ്ഞ ജനുവരി അവസാനം വെള്ളക്കടലാസിൽ എഴുതി തലാഖ് ചൊല്ലിയതായി അറിയിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. സിദ്ദിഖിന്റെ ഉന്നത ബന്ധങ്ങൾ കാരണം പൊലീസ് പരാതി സ്വീകരിക്കുന്നില്ലെന്നും പറയുന്നു.

കാൻസർ രോഗിയായ തനിക്കും മക്കൾക്കും ചെലവ് നൽകാതെ സിദ്ദീഖ് മറ്റൊരു വിവാഹംകഴിച്ചതായും പരാതിയിലുണ്ട്. കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യിലാണു പരാതി നൽകിയത്. കാസർഗോഡ് ലോകസഭാതെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സിദ്ദിഖ് തന്റെ രോഗം പത്രമാസികകളിലുടെ പ്രചരിപ്പിച്ചു വോട്ട് പിടിക്കുകയും പ്രവാസികളിൽ നിന്നടക്കം പണപ്പിരിവ് നടത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു. ജനുവരിയിലാണ് തലാഖ് ചൊല്ലിയെന്നറിയിച്ചുള്ള വെള്ളക്കടലാസ് തപാലിൽ കിട്ടിയത്. സിദ്ദിഖ് മറ്റൊരാളെ വിവാഹംകഴിച്ചതായി കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ നിന്നാണ് മനസിലായത്. കേസ് ഏപ്രിൽ ഒമ്പതിന് കോടതി പരിഗണിക്കും.

അർബുദ രോഗിയായ തനിക്കോ രണ്ടു പിഞ്ചുമക്കൾക്കോ ചെലവ് നൽകുക പോലും ചെയ്യാതെ ഈ അടുത്ത ദിവസം മറ്റൊരു വിവാഹം കഴിച്ചതായും പരാതിയിൽ പറയുന്നു. വിവാഹവേളയിൽ തനിക്ക് രക്ഷിതാക്കൾ നൽകിയ ആഭരണത്തിൽ നിന്ന് 100 പവൻ സിദ്ദിഖിന്റെ ഉമ്മയും സഹോദരിയും കൈക്കലാക്കി.സൗന്ദര്യമില്ലെന്നും പണമില്ലെന്നും പറഞ്ഞ് ഭർത്താവിന്റെ സഹോദരിയും ഉമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നു. മക്കൾക്ക് വീട്ടിൽ നിന്ന് നൽകിയ 20 പവൻ സ്വർണവും അവർ സ്വന്തമാക്കി.

സിദ്ദിഖ് തെരഞ്ഞെടുപ്പ് ചെലവിനെന്ന് പറഞ്ഞ് തന്റെ വീട്ടിൽ നിന്ന് പലപ്പോഴായി 25 ലക്ഷം രൂപ വാങ്ങിച്ചു. സിദ്ദിഖിന്റെ പരസ്ത്രീബന്ധം അറിഞ്ഞതിനെതുടർന്ന് അത് ചോദ്യം ചെയ്തതിന് നിരന്തരമായി ദോഹോപദ്രവം ഏൽപ്പിച്ചു. 2012 ഓഗസ്റ്റിൽ മാറിൽ മുറിവേൽപ്പിച്ചു. പിന്നീട് 2013 ഏപ്രിലിൽ ഇത് പരിശോധിപ്പിച്ചപ്പോൾ അർബുദമാണെന്ന് സ്ഥിരീകരിച്ചു. 2014 ഫെബ്രുവരിയിൽ അർബുദ രോഗചികിത്സക്കിടയിൽ കീമോതെറാപ്പിചെയ്തതിന് ശേഷം തിരുവനന്തപുരം എംഎൽഎ ഹോസ്റ്റലിൽ വച്ചും തന്നെ ക്രൂരമായി മർദ്ദിച്ചു. ഫേസ്‌ബുക്കിലുടെയും ഫോണിലുടെയും സിദ്ദിഖിന്റെ രാഷ്ട്രീയഗുണ്ടകൾ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നു.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ കാസർകോട് ലോകസഭാ സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിദ്ദിഖ് തന്റെ അസുഖ വിവരം മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സഹാനുഭൂതി സൃഷ്ടിക്കുകയും വോട്ടുനേടുകയും ചെയ്തു. അസുഖത്തിന്റെ പേരിൽ പ്രവാസികളിൽ നിന്ന് പോലും ലക്ഷക്കണക്കിന് രൂപയാണ് പിരിച്ചെടുത്തത്. തെരഞ്ഞെടുപ്പിന്‌ശേഷവും വീണ്ടും പണമാവശ്യപ്പെട്ടു. കണ്ണൂർ താഴെചൊവ്വ സ്വദേശി പി വി ഷറഫുന്നീസക്ക് ആഭരണം നൽകാനാണ് വീണ്ടും പണം ചോദിച്ചതെന്നാണ് മനസ്സിലായത്. 2014 ജൂലൈ 15ന് താമസിക്കുന്ന കോഴിക്കോട് മേരിക്കുന്നിലെ വീട്ടിൽ നിന്നറിങ്ങിപ്പോയശേഷം രണ്ടുപിഞ്ചു കുട്ടികൾക്കോ തനിക്കോ ചെലവിന് നൽകുന്നില്ല.

ഇക്കഴിഞ്ഞ ജനുവരിയിൽ തലാഖ് ചൊല്ലിയതായി തപാലിൽ വെള്ളക്കടലാസിൽ വിവരം കിട്ടുകയാണ് ചെയ്തത്. ഉന്നതരാഷ്ട്രീയ ബന്ധവും പൊലീസിന്റെ സ്വാധീനവും കാരണം പൊലീസിൽ പരാതി നൽകുന്നില്ല. ഷറഫുന്നിസയെന്ന സ്ത്രീയെ വിവാഹം കഴിച്ചതായി കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെയാണ് മനസിലായതെന്ന് കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP