Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ഭാര്യയുടെ മുഖം നിറയെ രോമമെന്ന് ഭർത്താവ് തിരിച്ചറിയുന്നത് വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയശേഷം; പുരുഷന്റെ ശബ്ദം കേട്ടതും ഭർത്താവ് നടുങ്ങി; മുഖം കാണാനാവാത്ത ബുർഖയിൽ പൊതിഞ്ഞ് എത്തിയ വധുവിന്റെ രൂപം കണ്ട് ഞെട്ടി; നവവരൻ കോടതിയിൽ; ചികിത്സിച്ചുശരിയാക്കാൻ പറഞ്ഞ് അപേക്ഷ തള്ളി ഗുജറാത്തിലെ കുടുംബക്കോടതി

ഭാര്യയുടെ മുഖം നിറയെ രോമമെന്ന് ഭർത്താവ് തിരിച്ചറിയുന്നത് വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയശേഷം; പുരുഷന്റെ ശബ്ദം കേട്ടതും ഭർത്താവ് നടുങ്ങി; മുഖം കാണാനാവാത്ത ബുർഖയിൽ പൊതിഞ്ഞ് എത്തിയ വധുവിന്റെ രൂപം കണ്ട് ഞെട്ടി; നവവരൻ കോടതിയിൽ; ചികിത്സിച്ചുശരിയാക്കാൻ പറഞ്ഞ് അപേക്ഷ തള്ളി ഗുജറാത്തിലെ കുടുംബക്കോടതി

അഹമ്മദാബാദ്: വിവാഹവേദിയൽ വധുവിന്റെ കണ്ണുമാത്രമേ വരന്റെ കണ്ണിൽപ്പെട്ടുള്ളൂ. ബുർഖയണിഞ്ഞെത്തിയ നവവധുവിന്റെ മുഖം നിറയെ രോമമാണെന്നും ശബ്ദം പുരുഷന്റേതിന് സമാനമാണെന്നും അറിഞ്ഞത് വീട്ടിലെത്തിയശേഷം മാത്രം. നടുങ്ങിപ്പോയ നവവരൻ ഒരാഴ്ചയ്ക്കുശേഷം വിവാഹമോചനമാവശ്യപ്പെട്ട് ഗുജറാത്ത് കുടുംബക്കോടതിയിലെത്തി. വിവാഹത്തിനുമുമ്പ് ഭാര്യയുടെ മുഖം കണ്ടിരുന്നില്ലെന്നും മുഖാവരണമിട്ടാണ് വധുവിനെക്കണ്ടിരുന്നതെന്നും പറഞ്ഞ വരന്റെ ആവശ്യം ഏതായാലും കോടതി അനുവദിച്ചില്ല.

വരന്റെയും വധുവിന്റെയും മാതാപിതാക്കൾ ചേർന്നാണ് വിവാഹം തീരുമാനിച്ചത്. വിവാഹ വേദിയിൽവച്ചാണ് വധുവിനെ അയാൾ കണ്ടതും. അപ്പോഴാകട്ടെ, മേക്കപ്പ് ഉണ്ടായിരുന്നതുകൊണ്ട് വധുവിന്റെ സൗന്ദര്യം അറിഞ്ഞതുമില്ല. ഒരാഴ്ച ഒരുമിച്ച് താമസിച്ചതിനുശേഷം വരൻ ജോലി സ്ഥലത്തേക്ക് പോയി. തിരിച്ചുവന്നപ്പോഴാണ് ഭാര്യയെ അയാൾ നേരെചൊവ്വെ കാണുന്നത്. ഭാര്യയുടെ മുഖത്ത് മുഴുവൻ രോമമാണെന്നും അവളുടെ ശബ്ദം പുരുഷന്മാരുടേതു പോലെയാണെന്നും മനസ്സിലായപ്പോൾ താൻ നടുങ്ങിപ്പോയെന്ന് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ യുവാവ് പറയുന്നു.

തനിക്ക് ഹോർമോൺ പ്രശ്‌നങ്ങളുണ്ടെന്നും അതുകൊണ്ടാണ് രോമങ്ങൾ വളരുന്നതെന്നും യുവതി കോടതിയിൽ ബോധിപ്പിച്ചു. ഇക്കാര്യങ്ങൾ ചികിത്സിച്ചാൽ മാറാവുന്നതേയുള്ളൂവെന്നും അവർ പറഞ്ഞു. തന്റെ മാതാപിതാക്കളിൽനിന്നും വലിയൊരു തുക സ്ത്രീധനമായി വാങ്ങിയിട്ടുണ്ടെന്നും വേർപിരിയണമെങ്കിൽ ആ തുക നൽകണമെന്നും അവർ ആവശ്യപ്പെട്ടു. തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുണ്ടെന്നും വീട്ടിൽനിന്ന് ഇറക്കിവിടാൻ ഭർത്താവ് കണ്ടെത്തിയ തന്ത്രമാണ് വിവാഹമോചനമെന്നും അവർ പറഞ്ഞു.

കോടതിയിൽ ഭർ്ത്താവ് ബോധിപ്പിച്ച കാര്യങ്ങൾ വിവാഹമോചനത്തിന് മതിയായ കാരണങ്ങളല്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി, ഭർത്താവിന്റെ ഹർജി തള്ളി. കോടതിയിൽ ഹർജി വിചാരണയ്‌ക്കെടുത്ത ദിവസങ്ങളിൽ പലപ്പോഴും ഭർത്താവോ അയാളുടെ അഭിഭാഷകനോ ഹാജരായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP