Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വധുവിന്റെ മാതാപിതാക്കളും സംഘപരിവാർ സംഘടനകളും ഒറ്റപ്പെടുത്തിയ ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ അനുമതി തരണം; ഹിന്ദു പെൺകുട്ടിയെ കല്യാണം കഴിക്കാൻ ഹിന്ദുവായ മുസ്ലിം യുവാവ് ഒടുവിൽ അഭയം തേടി സുപ്രീം കോടതിയുടെ വാതിലിൽ മുട്ടുന്നു; ഹാദിയ കേസിനെ ഓർമിപ്പിക്കുന്ന മറ്റൊരു തലവേദന കൂടി കൈകാര്യം ചെയ്യാൻ പരമോന്നത നീതിപീഠം

വധുവിന്റെ മാതാപിതാക്കളും സംഘപരിവാർ സംഘടനകളും ഒറ്റപ്പെടുത്തിയ ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ അനുമതി തരണം; ഹിന്ദു പെൺകുട്ടിയെ കല്യാണം കഴിക്കാൻ ഹിന്ദുവായ മുസ്ലിം യുവാവ് ഒടുവിൽ അഭയം തേടി സുപ്രീം കോടതിയുടെ വാതിലിൽ മുട്ടുന്നു; ഹാദിയ കേസിനെ ഓർമിപ്പിക്കുന്ന മറ്റൊരു തലവേദന കൂടി കൈകാര്യം ചെയ്യാൻ പരമോന്നത നീതിപീഠം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹാദിയ കേസ് ഉയർത്തിയ വിവാദങ്ങളും അലയൊലികളും ഇനിയും അടങ്ങിയിട്ടില്ല. ഇപ്പോഴിതാ ആ കേസിനെ ഓർമിപ്പിക്കുന്ന സമാനമായ മറ്റൊരു കേസ് സുപ്രീം കോടതിക്ക് മുന്നിൽ എത്തി്. എന്നാൽ ഇവിടെ 23 കാരിയായ ഹിന്ദു ജെയിൻ പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനായി 33 കാരനായ മുസ്ലിം യുവാവ് മതം മാറി ഹിന്ദുവാകുകയായിരുന്നു. ഇഷ്ടപ്പെട്ട പെൺകുട്ടിയെ സ്വന്തമാക്കുന്നതിനായി താൻ ഇത്രയൊക്കെ സാഹസമെടുത്തിട്ടും വധുവിന്റെ മാതാപിതാക്കളും സംഘപരിവാർ സംഘടനകളും ഒറ്റപ്പെടുത്തിയ ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ അനുമതി തരണമെന്നാവശ്യപ്പെട്ടാണ് ഈ യുവാവ് സുപ്രീം കോടതിയുടെ വാതിലിൽ അഭയം തേടി മുട്ടിയിരിക്കുന്നത്. ഇതോടെ ഹാദിയ കേസിനെ ഓർമിപ്പിക്കുന്ന മറ്റൊരു തലവേദന കൂടി കൈകാര്യം ചെയ്യാൻ പരമോന്നത നീതിപീഠം നിർബന്ധിതമായിരിക്കുകയുമാണ്.

റായ്പൂരിലെ പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനായി മതം മാറിയിരിക്കുന്നത് മുഹമ്മദ് ഇബ്രാഹിം സിദിഖിയാണ്. മതം മാറിയതിനെ തുടർന്ന് ഇയാൾ ആര്യൻ ആര്യ പേരാണ് സ്വീകരിച്ചിരിക്കുന്നത്. കൗൺസെലായ നിഖിൽ നയ്യാറിലൂടെയാണ് ഇദ്ദേഹം നീതി തേടി സുപ്രീ കോടതിയിലെത്തിയിരിക്കുന്നത്. പെൺകുട്ടിക്ക് തനിക്കൊപ്പം ജീവിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ താൻ മതം മാറിയിട്ടും പെൺകുട്ടിയുടെ മാതാപിതാക്കൾ ഇതിന് തടസം സൃഷ്ടിക്കുന്നുവെന്നും അക്കാരണത്താൽ തങ്ങൾക്ക് നീതി നൽകണമെന്നുമാണ് ആര്യൻ സുപ്രീം കോടതിയോട് അപേക്ഷിച്ചിരിക്കുന്നത്.

ഇതിനാൽ സുപ്രീം കോടതി പെൺകുട്ടിയോട് സംസാരിക്കണമെന്നും അവളുടെ ആഗ്രഹം മനസിലാക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെടുന്നു. ഇതിനെ തുടർന്ന് പെൺകുട്ടിയെ ഈ മാസം 27ന് മുമ്പ് കോടതിക്ക് മുന്നിൽ ഹാജരാക്കാൻ സുപ്രീം കോടതി പെൺകുട്ടി താമസിക്കുന്ന പ്രദേശത്തെ അധികാരപരിധിയിലുള്ള ദാംദരി എസ്‌പിയോട് ആവശ്യപ്പെട്ടിട്ടുമുണ്. എന്നാൽ ഹരജിക്കാരന്റെ പെറ്റീഷൻ പെൺകുട്ടി പിന്തുണച്ചില്ലെങ്കിൽ ആര്യന്റെ പെറ്റീഷൻ തള്ളപ്പെടുമെന്നും സുപ്രീംകോടതി മുന്നറിയിപ്പേകുന്നു. തനിക്ക് ഈ പെൺകുട്ടിയെ അഞ്ച് വർഷങ്ങളായി അറിയാമെന്നും കഴിഞ്ഞ മൂന്ന് വർഷങ്ങളായി തങ്ങൾപ്രണയത്തിലാണെന്നും ആര്യൻ ഹരജിയിൽ വെളിപ്പെടുത്തുന്നുണ്ട്.

തുടർന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ യുവതി റായ്പൂരിലെ ഒരു പ്രഫണൽ സ്‌കൂളിൽ ജോലിക്ക് ചേരുകയും ചെയ്തിരുന്നു. അവർ വിവാഹിതരാകാൻ തീരുമാനിച്ചതിനെ തുടർന്ന് യുവാവ് ഫെബ്രുവരി 23ന് ഹിന്ദുവായി മതപരിവർത്തനം നടത്തുകയായിരുന്നു. മതപരിവർത്തനത്തിന് ശേഷം ഇരുവരും ഫെബ്രുവരി 25ന് റായ്പൂരിലെ ആര്യസമാജം ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. എന്നാൽ വിവാഹം പെൺകുട്ടി കുടുംബാംഗങ്ങളിൽ നിന്നും രഹസ്യമാക്കി വയ്ക്കുകയായിരുന്നു. അത് അനുയോജ്യമായ സമയത്ത് വെളിപ്പെടുത്താനായിരുന്നു അവരുടെ തീരുമാനം.

മാർച്ച് 22ന് വിവാഹം രജിസ്ട്രർ ചെയ്യുകയും റായ്പൂർ മുനിസിപ്പൽ കോർപറേഷൻ ഇവർക്ക് വിവാഹ സർട്ടിഫിക്കറ്റ് ഏപ്രിൽ 17ന് നൽകുകയും ചെയ്തിരുന്നു. ജൂണിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ വിവാഹത്തെ കുറിച്ച് അറിഞ്ഞതോടെ പ്രശ്നങ്ങൾ വഷളാവുകയായിരുന്നു. ജൂൺ 30ന് വീട് വിട്ട പെൺകുട്ടിയെ രക്ഷിതാക്കൾ പൊലീസിനെ വിട്ട് പിടിപ്പിച്ച് നാരിനികേതനിലാക്കി. പെൺകുട്ടിയുടെ അച്ഛന്റെ സ്വാധീനത്താൽ പൊലീസ് തനിക്കെതിരെ തെറ്റായ സ്റ്റേറ്റ്മെന്റ് തയ്യാറാക്കിയെന്നും ആര്യൻ സുപ്രീം കോടതിയിൽ പരാതിപ്പെട്ടിരിക്കുന്നു.

അതായത് പെൺകുട്ടിക്ക് സ്വന്തം വീട്ടിലേക്ക് പോകാനാണ് ആഗ്രഹമെന്ന് അതിനാൽ പെൺകുട്ടിയെ അവർക്ക് കൈമാമാറണമെന്നും പൊലീസ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കിയെന്ന് ആര്യൻ ആരോപിക്കുന്നു. ഇതിന് പുറമെ സംഘപരിവാർ സംഘടനകളിൽ നിന്നും തനിക്ക് ഭീഷണികൾ വരുന്നുവെന്നും ആര്യൻ ബോധിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP