Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വക്കീൽ ഫീസ് നീയന്ത്രിക്കേണ്ട കാലം അതിക്രമിച്ചു; ഫീസിന് നിയന്ത്രണം കൊണ്ടുവരാൻ നിയമനിർമ്മാണം നടത്തണമെന്നും സുപ്രിംകോടതി

വക്കീൽ ഫീസ് നീയന്ത്രിക്കേണ്ട കാലം അതിക്രമിച്ചു; ഫീസിന് നിയന്ത്രണം കൊണ്ടുവരാൻ നിയമനിർമ്മാണം നടത്തണമെന്നും സുപ്രിംകോടതി

ന്യൂഡൽഹി: നിയമം നല്ല രീതിയിൽ പരിരക്ഷിക്കണമെങ്കിൽ അഭിഭാഷകർ വാങ്ങുന്ന ഫീസിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി. വക്കീൽ ഫീസ് നീയന്ത്രിക്കേണ്ട കാലം അതിക്രമിച്ചു. ഫീസിന് നിയന്ത്രണം കൊണ്ടുവരാൻ നിയമനിർമ്മാണം നടത്തണമെന്നും സുപ്രിംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അഭിഭാഷകർ കേസുനടത്തുന്നതിന് വലിയ ഫീസ് ആവശ്യപ്പെടുമ്പോൾ പാവപ്പെട്ടവർക്ക് നീതി ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുവെന്ന ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ നിർദ്ദേശം നൽകിയത്.

കനത്ത ഫീസ് വാങ്ങി മിടുക്കരായ അഭിഭാഷകർ വാദിക്കാൻ തുടങ്ങിയാൽ നിയമം എങ്ങിനെ സംരക്ഷിക്കപ്പെടുമെന്നും സുപ്രീം കോടതി ചോദിക്കുന്നു. പണമില്ലാത്തതിനാൽ മികച്ച അഭിഭാഷകരിൽ നിന്നും പാവപ്പെട്ടവർക്ക് നീതി നിഷേധിക്കുന്ന സാഹചര്യമുണ്ടാകരുതെന്നും കോടതി പറഞ്ഞു. അവർക്ക് കോടതി നൽകുന്ന ധനസഹായത്തിന്റെ വിഹിതം ആവശ്യപ്പെടുന്നത് കോടതി അലക്ഷ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

സുപ്രീംകോടതിയുടെ തന്നെ വിവിധ വിധികളും ലോ കമ്മീഷൻ റിപ്പോർട്ടുകളും എടുത്തു പറഞ്ഞ ജസ്റ്റിസുമാരായ ആദർശ് കെ ഗോയൽ, യു.യു ലളിത് എന്നിവർ അഭിഭാഷക ജോലി നീതിപൂർവ്വമാക്കാൻ നിയമനിർമ്മാണം നടത്തേണ്ട സമയം അതിക്രമിച്ചുവെന്നും അഭിപ്രായപ്പെട്ടു. നീതിന്യായ സംവിധാനത്തിൽ അഭിഭാഷക ജോലിക്കുള്ള സുപ്രധാന സ്ഥാനമുണ്ട്.

ഇത്തരം നടപടികൾ നിലനിൽക്കുമ്പോൾ നീതി എങ്ങനെ സംരക്ഷിക്കപ്പെടുമെന്നും സുപ്രീംകോടതി ചോദിച്ചു. ലോ കമ്മീഷൻ അഭിഭാഷകരുടെ മേഖലയിൽ നിയന്ത്രണ സംവിധാനം വേണമെന്ന നിർദ്ദേശം വെച്ചതും കോടതി ഓർമ്മിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP