Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതം മാറാൻ ആഗ്രഹിക്കുന്നെങ്കിൽ 30 ദിവസം മുമ്പ് ജില്ലാ കളക്ടർക്ക് നോട്ടീസ് നൽകണം; കളക്ടറുടെ മുമ്പിൽ തെളിവെടുപ്പിനും ഹാജരാകണം: നിർബന്ധിത മത പരിവർത്തനത്തിനെതിരെ മാർഗ നിർദ്ദേശം പുറപ്പെടുവിച്ച് രാജസ്ഥാൻ ഹൈക്കോടതി

മതം മാറാൻ ആഗ്രഹിക്കുന്നെങ്കിൽ 30 ദിവസം മുമ്പ് ജില്ലാ കളക്ടർക്ക് നോട്ടീസ് നൽകണം; കളക്ടറുടെ മുമ്പിൽ തെളിവെടുപ്പിനും ഹാജരാകണം: നിർബന്ധിത മത പരിവർത്തനത്തിനെതിരെ മാർഗ നിർദ്ദേശം പുറപ്പെടുവിച്ച് രാജസ്ഥാൻ ഹൈക്കോടതി

മതപരിവർത്തനവും അതുമൂലമുണ്ടാകുന്ന വിവാദങ്ങളും ഇല്ലാതാക്കാൻ പുതിയ നിർദ്ദേശവുമായി രാജസ്ഥാൻ ഹെക്കോടതി. ഏതെങ്കിലും മതത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർ 30 ദിവസം മുമ്പ് ജില്ലാ കളക്ടർക്ക് നോട്ടീസ് മൂഖേന അറിയിപ്പ് നൽകണം എന്നാണ് പുതിയ നിർദ്ദേശം. അതിനു ശേഷം കളക്ടറുടെ മുമ്പിൽ തെളിവെടുപ്പിനും ഹാജരാകണമെന്നാണ് രാജസ്ഥാൻ ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ജഡ്ജിമാരായ ജി കെ വ്യാസ്, വി കെ മാത്തൂർ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.

മതം മാറാൻ ആഗ്രഹിക്കുന്നുവർ ആദ്യം അയാളുടെ പേര്, മേൽവിലാസം, മതപരിവർത്തനത്തിന്റെ വിശദാംശങ്ങൾ എന്നിവയടക്കം എഴുതി ആദ്യം ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഇത് കളക്ടറ്റിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. അപേക്ഷ സമർപ്പിച്ച 21 ദിവസത്തിനകം കളക്ടറുടെ മുമ്പാകെ ഹാജരായി മതപരിവർത്തനത്തിന്റെ കാരണങ്ങൾ വിശദീകരിക്കണമെന്നും കോടതിയുടെ മാർഗനിർദേശത്തിൽ പറയുന്നു.

മാത്രമല്ല, ഇക്കാലയളവിൽ മതപരിവർത്തനത്തിലുള്ള മറ്റുള്ളവരുടെ എതിർപ്പുകളും കളക്ടർ രേഖപ്പെടുത്തും. ഈ നടപടികളൊന്നും സ്വീകരിക്കാതെ മതപരിവർത്തനം നടത്തിയുള്ള വിവാഹം അസാധുവായിരിക്കുമെന്നും കോടതി വ്യക്തമാക്കി. മതപരിവർത്തനവുമായി ബന്ധപ്പെട്ട ഹേബിയസ് കോർപസ് ഹരജി പരി?ണിക്കുന്നതിനിടെയാണ് രാജസ്ഥാൻ ഹൈക്കോടതിയുടെ ജോധ്പൂർ ബെഞ്ചിന്റെ വിവാദ ഉത്തരവ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP