Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിഖിൽ വധക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; ബിജെപി പ്രവർത്തകനായ ലോറി ക്ലീനറെ ഓടുന്ന ലോറിയിൽ നിന്നും പിടിച്ചിറക്കി വെട്ടി കൊലപ്പെടുത്തിയത് സിപിഎമ്മുകാരായ അഞ്ച് പ്രതികൾ; തടവ് ശിക്ഷയ്ക്ക് പുറമേ അമ്പതിനായിരം രൂപ വീതം പിഴ ശിക്ഷയും വിധിച്ച്  കോടതി

നിഖിൽ വധക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; ബിജെപി പ്രവർത്തകനായ ലോറി ക്ലീനറെ ഓടുന്ന ലോറിയിൽ നിന്നും പിടിച്ചിറക്കി വെട്ടി കൊലപ്പെടുത്തിയത് സിപിഎമ്മുകാരായ അഞ്ച് പ്രതികൾ; തടവ് ശിക്ഷയ്ക്ക് പുറമേ അമ്പതിനായിരം രൂപ വീതം പിഴ ശിക്ഷയും വിധിച്ച്  കോടതി

രഞ്ജിത്ത് ബാബു

കണ്ണൂർ: ബിജെപി പ്രവർത്തകനും ലോറി ക്ലീനറുമായ പി നിഖിലിനെ ഓടുന്ന ലോറിയിൽ നിന്നും പിടിച്ചിറക്കി വെട്ടി കൊലപ്പെടുത്തിയ കേസിൽ സിപിഎം. കാരായ അഞ്ച് പ്രതികൾക്ക് ജീവപര്യന്തം തടവിനും അമ്പതിനായിരം രൂപ വീതം പിഴക്കും തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചു.

ആകെ എട്ട് പ്രതികളുണ്ടായിരുന്ന കൊലക്കേസിൽ നാലും ഏഴും പ്രതികളായ നിട്ടൂർ ഗുംട്ടിയിലെ ഉമ്മലിൽ യു ഫിറോസ്, കൂളിബസാറിലെ നടുവിലോതിയിൽ വത്സൻ വയനാൽ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തരാക്കി. തലശ്ശേരിയിൽ രാഷ്ട്രിയ സംഘർഷം പൊട്ടിപ്പുറപ്പെട്ട 2008 മാർച്ച് 5ന് വൈകീട്ട് വടക്കുമ്പാട് കൂളിബസാറിനടുത്ത് വച്ചാണ് കൊലപാതകം നടന്നത്. ജോലി കഴിഞ്ഞ് ലോറിയിൽ വീട്ടിലേക്ക് പോവുകയായിരുന്ന പാറക്കണ്ടി നിഖിലിനെ (22) സി പി എം പ്രവർത്തകർ ലോറിയിൽ നിന്നും ബലമായി പിടിച്ചിറക്കി വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.

വടക്കുമ്പാട് തെക്കേ കണ്ണോളി വീട്ടിൽ കെ ശ്രീജിത്ത് (39), നിട്ടൂർ ഗുംട്ടിയിലെ ചാലിൽ വീട്ടിൽ വി ബിനോയ് (31), ഗുംട്ടിക്കടുത്ത റസീന മൻസിലിൽ കെ പി മനാഫ് (42 , വടക്കുമ്പാട് പോസ്റ്റാഫിസിന് സമീപം ജയരാജ്ഭവനിൽ പി പി സുനിൽകുമാർ (51), ഗുംട്ടിയിലെ കളത്തിൽ വീട്ടിൽ സി കെ മർഷൂദ് (34) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് വിധിച്ചത്. കേസിലെ എട്ടാം പ്രതിസ്ഥാനത്തുണ്ടായ മൂലാൻ എം ശശിധരൻ കേസ് വിചാരണക്കിടയിൽ മരിച്ചിരുന്നു.

സംഭവ ദിവസം ധർമ്മടം പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന അന്നത്തെ എ എസ് പി. ടി വി എം സുബ്രഹ്മണ്യൻ നൽകിയ മൊഴി പ്രകാരമാണ് പൊലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തിയത്. തലശ്ശേരി സി ഐ ആയിരുന്ന നിലവിലെ ഡി വൈ എസ് പി യു പ്രേമനാണ് കേസ ന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. 44 സാക്ഷികളിൽ 16 പേർ വിചാരണക്കിടയിൽ കൂറുമാറിയിരുന്നു.

കൊലക്ക് മുമ്പായി ലക്ഷം വീട് കോളനിയിലെ ഒഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രതികൾ ഗൂഢാലോചന നടത്തുന്നത് കണ്ടതായി മൊഴി നൽകിയ സജീവൻ, മൊബൈൽ കമ്പനി ഉദ്യോഗസ്ഥരായ സി രാമചന്ദ്രൻ, കെ വാസുദേവൻ, കെ ബി രാമകൃഷ്ണൻ, പൊലീസ് ഓഫീസർമാരായ പി കെ രാജീവൻ, എം വി സുകുമാരൻ, യു പ്രേമൻ തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP