Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിലമ്പൂർ കോൺഗ്രസ് ഓഫീസിലെ തൂപ്പുകാരി രാധയുടെ കൊലപാതകത്തിൽ രണ്ടു പ്രതികൾ കുറ്റക്കാർ; ശിക്ഷ വിധിക്കുന്നത് വ്യാഴാഴ്ച

നിലമ്പൂർ കോൺഗ്രസ് ഓഫീസിലെ തൂപ്പുകാരി രാധയുടെ കൊലപാതകത്തിൽ രണ്ടു പ്രതികൾ കുറ്റക്കാർ; ശിക്ഷ വിധിക്കുന്നത് വ്യാഴാഴ്ച

മഞ്ചേരി: നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസിലെ തൂപ്പുകാരി കോവിലകത്തുമുറി ചിറക്കൽ രാധയുടെ കൊലപാതകക്കേസിൽ പ്രതികൾ കുറ്റക്കാരെന്നു കോടതി. മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗവും കോൺഗ്രസ് ഓഫീസ് സെക്രട്ടറിയുമായിരുന്ന ബി കെ ബിജു നായർ, സുഹൃത്ത് കുന്നശേരി ഷംസുദീൻ എന്ന ബാപ്പുട്ടി (29) എന്നിവരെയാണ് കോടതി കുറ്റക്കാരെന്നു വിധിച്ചത്.

ഇവരുടെ ശിക്ഷ കോടതി വ്യാഴാഴ്ച പ്രഖ്യാപിക്കും. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി(ഒന്ന്)യാണു കേസിൽ വിധി പറയുന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരി അഞ്ചിനു രാവിലെയാണു സംഭവം. കോൺഗ്രസ് ഓഫീസ് തൂത്തുവാരാനെത്തിയ രാധയെ പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു. ശ്വാസം മുട്ടിച്ചും ചവിട്ടിയും കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ പൊതിഞ്ഞു കെട്ടി അമരമ്പലം ചുള്ളിയോട് ഉണ്ണിക്കുളം പൂളക്കൽ കുമാരന്റെ ഉടമസ്ഥതയിലുള്ള കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു.

രാധയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഫെബ്രുവരി ഒൻപതിനു വൈകിട്ടാണ് മൃതദേഹം കുളത്തിൽ പൊങ്ങിയ നിലയിൽ കണെ്ടത്തിയത്. 10നു രാവിലെ കുളം വറ്റിച്ചു മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

അന്നു വൈകുന്നേരംതന്നെ പ്രതികൾ പിടിയിലായി. തുടർന്ന് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണു കേസന്വേഷണം പൂർത്തിയാക്കിയത്. 245 സാക്ഷികളിൽ ഒന്നാം പ്രതിയുടെ ഭാര്യാസഹോദരി ഷീബ, രണ്ടാം പ്രതിയുടെ ഭാര്യ, ഭാര്യാപിതാവ് സിദ്ദീഖലി അടക്കം നാലുപേർ കൂറുമാറിയിരുന്നു. രണ്ടായിരത്തിലധികം പേജ് അടങ്ങിയതാണു സാക്ഷിമൊഴി.

ജനനേന്ദ്രിയത്തിലേറ്റ മുറിവാണു മരണകാരണമെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിൽ മാനഭംഗം എന്ന വകുപ്പ് നിർവചനത്തിൽ ഭേദഗതി വരുത്തിയ ശേഷമുണ്ടായിട്ടുള്ള സംസ്ഥാനത്തെ ആദ്യ കേസാണിത്. മൃതദേഹം തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്തിയ ആദ്യ കേസുകൂടിയാണ് രാധയുടെ കൊലപാതകം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP