Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാട്സ്ആപ്പ് മെസേജിങ് നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി; നിരോധനം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി തള്ളി; പരാതിക്കാർക്ക് സർക്കാറിനെ സമീപിക്കാമെന്ന് കോടതി

വാട്സ്ആപ്പ് മെസേജിങ് നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി; നിരോധനം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി തള്ളി; പരാതിക്കാർക്ക് സർക്കാറിനെ സമീപിക്കാമെന്ന് കോടതി

ന്യൂഡൽഹി: ഫേസ്‌ബുക്ക് പോലെ വാട്‌സ് ആപ്പില്ലാേെത ജീവിക്കാൻ പറ്റാത്തവരായി യുവതലമുറ മാറിയിട്ടുണ്ട്. അങ്ങനെയുള്ള ഇന്ത്യയിൽ ഒരു സുപ്രഭാതത്തിൽ വാട്‌സ് ആപ്പ് നിരോധിച്ചാലോ? ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത കാര്യമാണ് ഇതെന്ന കാര്യം ഉറപ്പാണ്. എന്തായാലും അത്തരമൊരു നീക്കം ലക്ഷ്യമിട്ടിറങ്ങിയ ആളുടെ ഹർജി സുപ്രീംകോടതി തള്ളി. വാട്‌സ് ആപ്പ് നിരോധിക്കാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി.

നിരോധനം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി കോടതി തള്ളി. ആവശ്യവുമായി കോടതിയെ സമീപിച്ച പരാതിക്കാർക്ക് സർക്കാരിനെ സമീപിക്കാമെന്നും കോടതി പറഞ്ഞു. വാട്സ്ആപ്പിൽ പുതുതായി നടപ്പിലാക്കിയ എൻക്രിപ്ഷൻ സംവിധാനം ഭീകരർക്ക് സഹായമാകുമെന്ന് കാട്ടി ഹരിയാനയിലെ വിവരാവകാശ പ്രവർത്തകനായ സുധീർ യാദവാണ് പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

സന്ദേശങ്ങൾ അയക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും മാത്രം വായിക്കാൻ കഴിയുന്ന രീതിയിൽ കുറച്ച് നാൾ മുമ്പാണ് വാട്സ്ആപ്പ് എൻക്രിപ്ഷൻ സംവിധാനം നടപ്പിലാക്കിയത്. എന്നാൽ ഇതുവഴി അന്വേഷണ ഏജൻസികളുടെ കണ്ണിൽപെടാതെ ഭീകരർക്ക് ആശയകൈമാറ്റം സാധ്യമാക്കുമെന്നാണ് ഹർജിക്കാരന്റെ വാദം.

ഇത്തരം സന്ദേശങ്ങൾ പിടികൂടാൻ നിലവിൽ പ്രയാസമാണെന്ന് അന്വേഷണ ഏജൻസികൾ തന്നെ സമ്മതിക്കുന്നുമുണ്ട്. സൂപ്പർ കംപ്യൂട്ടറുകൾ ഉപയോഗിച്ചാൽ പോലും ഇത്തരം സന്ദേശങ്ങളെ മനസിലാക്കാൻ സാധിക്കില്ല. നിലവിലെ സംവിധാനമനുസരിച്ച് ഇത്തരം സന്ദേശങ്ങൾ എൻക്രിപ്റ്റ് ചെയ്യാൻ നൂറോളം വർഷം വേണ്ടി വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനാൽ വാട്സ്ആപ്പ്, വൈബർ, ഹൈക്ക്, ടെലഗ്രാം തുടങ്ങിയ ആപ്പുകൾ രാജ്യസുരക്ഷയെ മുൻനിർത്തി നിരോധിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

അയക്കുന്ന സന്ദേശങ്ങൾ മൂന്നാമതൊരാൾക്ക് കാണാനോ ഹാക്ക് ചെയ്യാനോ സാധിക്കാത്ത തരത്തിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ അടുത്തിടെയാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. സർക്കാർ ആവശ്യപ്പെട്ടാൽ പലും സന്ദേശങ്ങളുടെ വിശദാംശങ്ങൾ നൽകാൻ സാധിക്കാത്ത വിധത്തിലാണ് എൻക്രിപ്ഷൻ. വാട്സ്ആപ്പിന്റെ പുതിയ എൻക്രിപ്ഷൻ ഇന്ത്യൻ നിയമവ്യവസ്ഥക്ക് വിരുദ്ധമാണെന്ന് വിദഗ്ദ്ധർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP