Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോളാർ തട്ടിപ്പുകേസിൽ സിബിഐ അന്വേഷണമില്ല; വി എസ് അച്യുതാനന്ദൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി; പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് കോടതി

സോളാർ തട്ടിപ്പുകേസിൽ സിബിഐ അന്വേഷണമില്ല; വി എസ് അച്യുതാനന്ദൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി; പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് കോടതി

കൊച്ചി: സോളാർ തട്ടിപ്പുകേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നൽകിയ ഹർ ഹൈക്കോടതി തള്ളിക്കളഞ്ഞു. കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും ഇപ്പോൾ സിബിഐ അന്വേഷണത്തിന് പ്രസക്തിയില്ലെന്നും ഹർജി തള്ളിക്കൊണ്ട് ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ.എം.ഷെഫീക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

നേരത്തെ ഹർജി പരിഗണിച്ചപ്പോൾ, സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണ പുരോഗതി വ്യക്തമാക്കാൻ ഹൈക്കോടതി പൊലീസിനോട് നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം പൊലീസ് ഇന്ന് റിപ്പോർട്ട് സമർപ്പിച്ചു. 35 കേസുകളിൽ മുപ്പത്തിരണ്ടിലും അന്വേഷണം പൂർത്തിയായെന്നും മൂന്ന് കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർന്നുവെന്നും പൊലീസ് അറിയിച്ചു. എറണാകുളം നോർത്ത്, സൗത്ത്, ഹോസ്ദുർഗ് സ്‌റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളാണ് ഒത്തുതീർപ്പായതെന്നും പൊലീസ് വ്യക്തമാക്കി. തുടർന്നാണ് ജുഡീഷ്യൽ അന്വേഷണത്തിന്റെ റിപ്പോർട്ട് വന്ന ശേഷം ആവശ്യമെങ്കിൽ വി.എസിന് കോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കമ്പനികാര്യ വകുപ്പ്, ആദായനികുതി വകുപ്പ് എന്നിവയുടെ സഹായത്തോടെ 34 കേസുകളിൽ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു വി എസ് ഹർജി നൽകിയത്. അന്വേഷണം നിഷ്പക്ഷമായിരുന്നില്ലെന്നം ഹർജിയിൽ ചൂണ്ടിക്കാട്ടി. തട്ടിപ്പിന്റെ പണം കണ്ടെത്താനായില്ല. കേസ് ഒത്തുതീർപ്പാക്കിയതിന്റെ വരുമാന സ്രോതസിനെക്കുറിച്ച് അന്വേഷിച്ചില്ല.

കേസിലുൾപ്പെട്ട ടെന്നി ജോപ്പൻ പൊതുപ്രവർത്തകന്റെ നിർവചനത്തിൽ വരുമെങ്കിലും അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്തിയിട്ടില്ല. അങ്ങനെ വന്നാൽ കോടതിക്കു പുറത്ത് ഒത്തുതീർപ്പു സാധിക്കില്ല. ഒത്തുതീർപ്പിനുള്ള സാമ്പത്തിക സ്രോതസു കണ്ടെത്തേണ്ടതു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ താൽപര്യം സംരക്ഷിക്കാൻ അനിവാര്യമാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹർജിയിലൂടെ വി എസ് ആവശ്യപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP