Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാർകോഴയിൽ സിബിഐ വേണ്ട; ഈ ഘട്ടത്തിൽ കേസിൽ ഇടപെടാനുമാകില്ല; മന്ത്രിയുൾപ്പെട്ട ആരോപണമായതിനാൽ അന്വേഷണത്തിൽ ജാഗ്രത വേണമെന്ന് വിജിലൻസിനോടും ഹൈക്കോടതി; കേന്ദ്ര ഏജൻസിയുടെ അന്വേഷണം തള്ളിയത് മാണിക്കും സർക്കാരിനും ആശ്വാസം

ബാർകോഴയിൽ സിബിഐ വേണ്ട; ഈ ഘട്ടത്തിൽ കേസിൽ ഇടപെടാനുമാകില്ല; മന്ത്രിയുൾപ്പെട്ട ആരോപണമായതിനാൽ അന്വേഷണത്തിൽ ജാഗ്രത വേണമെന്ന് വിജിലൻസിനോടും ഹൈക്കോടതി; കേന്ദ്ര ഏജൻസിയുടെ അന്വേഷണം തള്ളിയത് മാണിക്കും സർക്കാരിനും ആശ്വാസം


കൊച്ചി: ബാർ കോഴക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. കേസിൽ വിജിലൻസ് അന്വേഷണം നടന്നുകൊണ്ടിക്കുകയാണെന്നും ഈ ഘട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യമില്‌ളെന്നും കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്‌പിബി(ബോൾഷെവിക്) നേതാവ് എ.വി. താമരാക്ഷൻ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ പോരായ്മ ഉണ്ടെന്ന് തോന്നുന്നെങ്കിൽ ഹരജിക്കാരന് കോടതിയെ സമീപിക്കാമെന്നും ആക്ടിങ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷൺ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമാണ്. എന്തുകൊണ്ട് സിബിഐ അന്വേഷണം വേണമെന്ന് വ്യക്തമാക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്നും കോടതി പറഞ്ഞു. മതിയായ തെളിവകുൾ ഹാജരാക്കാനായില്ലെന്നും നിരീക്ഷിച്ചു. കോടതിക്ക് മുന്നിലുള്ള തെളിവുകൾ വച്ച് സിബിഐ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നും വിശദീകരിച്ചു.

എന്നാൽ ബാർ കോഴയിൽ ആരോപണം നേരിടുന്നത് മന്ത്രിയാണെന്നും അതിന്റെ ജാഗ്രത കേസ് അന്വേഷണത്തിൽ ഉണ്ടാകണമെന്നും ഹൈക്കോടതി വിജിലൻസിനോട് വ്യക്തമാക്കി. കോഴ ആരോപണത്തിൽ വ്യക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു. സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ പ്രവർത്തിക്കണമെന്ന നിർദ്ദേശമാണ് വിജിലൻസിന് കോടതി നൽകിയിരിക്കുന്നത്. ഇതിനൊപ്പം കേസ് അന്വേഷണത്തിൽ അപാകതയുണ്ടെങ്കിൽ സിബിഐ അന്വേഷണം പരിഗണിക്കുമെന്ന സൂചനയുമുണ്ട്.

വിജിലൻസ് അന്വേഷണം മന്ദഗതിയിലാണ് നീങ്ങുന്നതെന്നും കേസുമായി ബന്ധപ്പെട്ടവരെ വിജിലൻസ് ചോദ്യം ചെയ്യുകയോ റെയ്ഡ് നടത്തേണ്ട സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു ഹർജിയിലെ ആരോപണം. ഇതിനാൽ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. എന്നാൽ പത്രവാർത്തകളല്ലാതെ ഹർജിക്കാരന് കോടതിയിൽ ഒന്നും ഹാജരാക്കാൻ കഴിഞ്ഞില്ല. കേസുമായി നേരിട്ട് ബന്ധമില്ലാത്ത വ്യക്തിയാണ് ഹർജി നൽകിയതെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.

നിലവിലെ കോടതി വിധി ധനമന്ത്രി കെ എം മാണിക്കും സർക്കാരിനും ആശ്വാസമാണ്. കോടതി വിധിയിലെ പരാമർശങ്ങൾ പോലും എതിരായാൽ ധനമന്ത്രിക്ക് രാജിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നു. ഇതിനാണ് താൽകാലിക പരിഹാരമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP