Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാർ കോഴക്കേസിൽ മാണിക്കെതിരെ പ്രഥമദൃഷ്ടാ തെളിവില്ലെന്നു ലോകായുക്ത; വിജിലൻസിന്റെ പരിശോധന റിപ്പോർട്ടു ഹാജരാക്കാൻ നിർദ്ദേശം

ബാർ കോഴക്കേസിൽ മാണിക്കെതിരെ പ്രഥമദൃഷ്ടാ തെളിവില്ലെന്നു ലോകായുക്ത; വിജിലൻസിന്റെ പരിശോധന റിപ്പോർട്ടു ഹാജരാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: ബാർ കോഴക്കേസിൽ ധനമന്ത്രി കെ എം മാണിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ലോകായുക്ത. പൂട്ടിയ ബാറുകൾ തുറക്കാൻ ബാറുടമകളിൽ നിന്ന് കോഴ വാങ്ങിയതിനെ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്നും ലോകായുക്ത നിരീക്ഷിച്ചു.

വിവരാവകാശ പ്രവർത്തകൻ തിരുവനന്തപുരം സ്വദേശി പായ്ച്ചിറ നവാസ് നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. പൂട്ടിക്കിടന്ന 418 ബാർ തുറക്കാൻ മന്ത്രി മാണി പണം വാങ്ങിയെന്ന ബാർ അസോസിയേഷൻ നേതാവ് ബിജു രമേശിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി.

മാണിക്കെതിരായ ആരോപണത്തെ കുറിച്ച് വിജിലൻസ് നടത്തിയ ദ്രുത പരിശോധന റിപ്പോർട്ടു ഹാജരാക്കാനും ലോകായുക്ത നിർദ്ദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി ആലോചിക്കാമെന്നും കോടതി പറഞ്ഞു. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും. നേരത്തെ നവംബർ അഞ്ചിനാണ് ലോകായുക്ത കോടതി കേസിൽ വാദം കേട്ടിരുന്നത്.

അതിനിടെ, കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് മാണിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് ഡിവൈഎഫ്‌ഐ മാർച്ചു നടത്തി. മാർച്ചിൽ പൊലീസും സമരക്കാരും തമ്മിൽ കല്ലേറുണ്ടായി. പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. രണ്ടു ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് കണ്ണിന് ഗുരുതര പരുക്കേറ്റു. രണ്ടു കണ്ണിനും സാരമായി പരിക്കേറ്റ വിതുര സ്വദേശി സജയനെ കണ്ണാശുപത്രിയിലും പേരൂർക്കട സ്വദേശി സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു എഎസ്‌ഐയ്ക്കും പരുക്കേറ്റു.

ബാർ കോഴക്കേസിൽ കെ എം മാണിക്കെതിരെ എൻഫോഴ്‌സ്‌മെന്റും അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം വിജിലൻസ് ഡയറക്ടറേറ്റിൽ നിന്ന് കേസ് രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP