Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാധ്യമങ്ങൾ ദളിത് എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ബോംബെ ഹൈക്കോടതി; നാല് ആഴ്‌ച്ചക്കുള്ളിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സർക്കാർ

മാധ്യമങ്ങൾ ദളിത് എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ബോംബെ ഹൈക്കോടതി; നാല് ആഴ്‌ച്ചക്കുള്ളിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സർക്കാർ

നാഗ്പുർ: ദളിത് എന്ന വാക്ക് മാധ്യമങ്ങളിൽ ഉപയോഗിക്കരുതെന്ന് ബോംബെ ഹൈക്കോടതി. ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തോടും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയോടും ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകളിൽ ദളിത് എന്ന വാക്ക് ഉപയോഗിക്കരുതെന്നു കാട്ടി 2018 മാർച്ചിൽ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്. ഭൂഷൺ ധർമാധികാരി, സാക ഹഖ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം ഇതുമായി ബന്ധപ്പെട്ട് നാല് ആഴ്ചകൾക്കുള്ളിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

എല്ലാ സർക്കാർ രേഖകളിൽനിന്നും ദളിത് എന്ന വാക്ക് ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടി രണ്ടു വർഷം മുൻപ് പങ്കജ് മെശ്രാം എന്നയാൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്. സർക്കാർ രേഖകളിൽ കൂടാതെ മാധ്യമങ്ങളിലും ഇത് നടപ്പാക്കണമെന്ന ഹർജിക്കാരന്റെ അഭിഭാഷകന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP