Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തെറ്റായ വാർത്ത നൽകിയ മാദ്ധ്യമങ്ങൾക്ക് പണി കിട്ടി; കെഎസ്ആർടിസി പൂട്ടാൻ ഹൈക്കോടതി നിർദേശിച്ചെന്ന് വാർത്ത നൽകിയ ഏഷ്യാനെറ്റ് ന്യൂസിനും ദീപികയ്ക്കും ഡെക്കാൺ ക്രോണിക്കിളിനും നോട്ടീസ്‌

തെറ്റായ വാർത്ത നൽകിയ മാദ്ധ്യമങ്ങൾക്ക് പണി കിട്ടി; കെഎസ്ആർടിസി പൂട്ടാൻ ഹൈക്കോടതി നിർദേശിച്ചെന്ന് വാർത്ത നൽകിയ ഏഷ്യാനെറ്റ് ന്യൂസിനും ദീപികയ്ക്കും ഡെക്കാൺ ക്രോണിക്കിളിനും നോട്ടീസ്‌

കൊച്ചി: തെറ്റായ വാർത്ത പ്രചരിപ്പിച്ചതിന് മൂന്ന് മാദ്ധ്യമങ്ങൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്. കെഎസ്ആർടിസി അടച്ചുപൂട്ടാൻ ഹൈക്കോടതി നിർദേശിച്ചുവെന്ന രീതിയിൽ വാർത്ത പ്രസിദ്ധീകരിച്ചതിനാണ് നടപടി. ഏഷ്യാനെറ്റ് ന്യൂസിനും ദീപികയ്ക്കും ഡെക്കാൺ ക്രോണിക്കിളിനുമാണ് നോട്ടീസ് അയച്ചത്.

ജസ്റ്റിസുമാരായ കെ ടി ശങ്കരനും പി ഡി രാജനും ഉൾപ്പെട്ട ബെഞ്ചാണ് മാദ്ധ്യമങ്ങൾക്ക് നോട്ടീസ് അയച്ചത്. കേസിൽ കേരളത്തിലെ മറ്റ് പത്ര-ദൃശ്യമാദ്ധ്യമങ്ങളെ കക്ഷിചേർക്കാനും ഹർജിക്കാരനായ ഡിജോ കാപ്പനോട് കോടതി നിർദേശിച്ചു.

ഇക്കാര്യത്തിൽ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മാദ്ധ്യമങ്ങൾക്ക് കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. പ്രസ് കൗൺസിൽ, കെഎസ്ആർടിസി എന്നിവയ്ക്കും കോടതി നോട്ടീസ് അയച്ചു. മൂന്നാഴ്ചയ്ക്കകം വിശദീകരണം അറിയിക്കണമെന്നാണ് കോടതി ആവ്യപ്പെട്ടിട്ടുള്ളത്.

കോടതിയിലെ കാര്യങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിന് മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യത്തിൽ അഡ്വക്കറ്റ് ജനറലിൽ നിന്ന് കോടതി അഭിപ്രായം ആരാഞ്ഞിരുന്നു. അഡ്വക്കറ്റ് ജനറലിനുപുറമെ കേരള ബാർ കൗൺസിൽ, ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷൻ എന്നിവയോടും കോടതി ഇക്കാര്യത്തിൽ അഭിപ്രായം ആരാഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP