Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇൻഷുറൻസ് എടുത്തയാൾ മരിച്ചാൽ ഒഴിഞ്ഞുമാറാൻ ഇനി കമ്പനികൾക്കാവില്ല; സാങ്കേതിക നിയമം പറഞ്ഞ് ക്ലെയിം അനുവദിക്കാതിരിക്കുന്നത് തടയാൻ നിയമപരിഷ്‌ക്കാരം നടത്തി കേന്ദ്രം

ഇൻഷുറൻസ് എടുത്തയാൾ മരിച്ചാൽ ഒഴിഞ്ഞുമാറാൻ ഇനി കമ്പനികൾക്കാവില്ല; സാങ്കേതിക  നിയമം  പറഞ്ഞ് ക്ലെയിം അനുവദിക്കാതിരിക്കുന്നത് തടയാൻ  നിയമപരിഷ്‌ക്കാരം നടത്തി കേന്ദ്രം

ന്യൂഡൽഹി: വലിയ വാഗ്ദാനങ്ങൾ നൽകുന്ന ഇൻഷുറൻസ് കമ്പനികളുടെ യഥാർഥ മുഖം വെളിപ്പെടുന്നത് ഇൻഷുറൻസ് എടുത്തയാൾ മരിക്കുന്നതോടെയാണ്. ക്ലെയിം ആവശ്യപ്പെട്ട് സമീപിക്കുന്ന അനന്തരാവകാശികൾക്ക് മുന്നിൽ സാങ്കേതിക നൂലാമാലകൾ നിരത്തി ക്ലെയിം എങ്ങനെ കൊടുക്കാതിരിക്കാം എന്നാകും കമ്പനികൾ ചിന്തിക്കുന്നത്. അത്തരം തട്ടിപ്പുകൾ നിയന്ത്രിക്കാൻ കേന്ദ്രം രംഗത്തുവരുന്നു.

ക്ലെയിം നിരസിക്കൽ അസാധ്യമാക്കുന്ന തരത്തിൽ ഇൻഷുറൻസ് നിയമത്തിൽ കേന്ദ്രം ഭേദഗതി വരുത്തി. പ്രോപ്പോസൽ ഫോമിലെ ഏതെങ്കിലും പിഴവുകളുടെ പേരിൽ ക്ലെയിം നിരസിക്കാൻ മേലിൽ കമ്പനികൾക്ക് സാധ്യമാകില്ല. ക്ലെയിം നിരസിക്കാൻ ഇനി കമ്പനികൾക്ക് സാധിക്കില്ലെന്ന് എൽ.ഐ.സി. ചെയർമാൻ എസ്.കെ. റോയി പറഞ്ഞു.

ഇൻഷുറൻസ് നിയമത്തിലെ 45-ാം വകുപ്പാണ് ഭേദഗതി ചെയ്തത്. പോളിസി ഹോൾഡർക്ക് പോളിസിയുടെ പൂർണമായ അവകാശം നൽകുന്നതാണ് ഈ ഭേദഗതി. മരണാനന്തരമുള്ള അന്വേഷണവും ക്ലെയിം നിരസിക്കലും അത് അസാധ്യമാക്കുന്നു.മറ്റ് ഇൻഷുറൻസ് കമ്പനികളെ അപേക്ഷിച്ച് എൽ.ഐ.സിയാണ് ഏറ്റവും കുറച്ച് ക്ലെയിമുകൾ നിരസിക്കുന്നത്.

എന്നാൽ, സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ വർധിച്ചതോടെ, ക്ലെയിം നിരസിക്കലും അതേത്തുടർന്നുള്ള നിയമനടപടികളും വർധിച്ചിരുന്നു. ഇൻഷുറൻസ് റഗുലേറ്ററി അഥോറിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് 2013-14 കാലയളവിൽ എൽ.ഐ.സി. 98.14 ശതമാനം ക്ലെയിമുകളും നൽകിയിട്ടുണ്ട്. അതിന് മുമ്പത്തെ സാമ്പത്തിക വർഷം 97.73 ശതമാനമായിരുന്നു ക്ലെയിം കണക്ക്.

എന്നാൽ, സ്വകാര്യ കമ്പനികളുടെ സ്ഥിതി അതല്ല. 2013-14 സാമ്പത്തിക വർഷത്തിൽ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ തീർപ്പാക്കിയ ക്ലെയിമുകൾ 88.31 ശതമാനം മാത്രമാണ്. അതിന് മുമ്പുള്ള വർഷം 88.65 ശതമാനവും. ഇൻഷുറൻസ് നിയമത്തിൽ ഭേദഗതി വരുത്തിയതോടെ, സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കും നൂലാമാലകൾ ഒഴിവാക്കി കൂടുതൽ ക്ലെയിമുകൾ അനുവദിക്കേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP