Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹരിയാന മുൻ മുഖ്യമന്ത്രി ചൗട്ടാല ജയിലിലേക്ക് മടങ്ങണമെന്ന് കോടതി; നിർദ്ദേശം ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെത്തുടർന്ന്; രാഷ്ട്രീയ ഗൂഢാലോചനയെന്ന് ചൗട്ടാല

ഹരിയാന മുൻ മുഖ്യമന്ത്രി ചൗട്ടാല ജയിലിലേക്ക് മടങ്ങണമെന്ന് കോടതി; നിർദ്ദേശം ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെത്തുടർന്ന്; രാഷ്ട്രീയ ഗൂഢാലോചനയെന്ന് ചൗട്ടാല

ന്യൂഡൽഹി: ജാമ്യ വ്യവസ്ഥകൾ ലംഘിച്ച ഹരിയാന മുന്മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല ജയിലിലേക്ക് മടങ്ങണമെന്ന് കോടതി നിർദ്ദേശം. ഇന്നുതന്നെ മടങ്ങാനാണ് ഡൽഹി ഹൈക്കോടതി ചൗട്ടാലയോട് നിർദ്ദേശിച്ചിരിക്കുന്നത്.

ഈ മാസം 17 വരെയാണ് ചൗട്ടാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് ജാമ്യം നൽകിയിരുന്നതെങ്കിലും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ചൗട്ടാല സജീവമായിരുന്നു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ചൗട്ടാല തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിബിഐ പരാതി സമർപ്പിച്ചിരുന്നു. ഇതെത്തുടർന്നാണ് കോടതി വിധി.

ആവശ്യമെന്നു കണ്ടാൽ ജയിൽ മെഡിക്കൽ സൂപ്രണ്ടിന് അദ്ദേഹത്തെ ഓൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റാമെന്നും കോടതി നിർദ്ദേശിച്ചു. ഹരിയാനയിൽ 1999ലെ അദ്ധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ചൗട്ടാലയ്ക്ക് 10 വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.

അതേസമയം, തന്റെ ജാമ്യം റദ്ദാക്കിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഓം പ്രകാശ് ചൗട്ടാല പറഞ്ഞു. ബിജെപി തനിക്കെതിരെ സിബിഐയെ ഉപയോഗിക്കുകയാണെന്നും ചൗട്ടാല ആരോപിച്ചു. ഇന്ന് വൈകിട്ട് തിഹാർ ജയിലിലെത്തി കീഴടങ്ങാനിരിക്കുകയാണ് ചൗട്ടാല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP