Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേസ് നടത്താൻ ബാംഗ്ലൂരിലേക്ക് പോയി മടുത്ത് ഉമ്മൻ ചാണ്ടി; അടുത്തവാദം ഫെബ്രുവരി നാലിന്: അപ്പീൽ തീരും വരെ വിധി നടപ്പാക്കില്ല

കേസ് നടത്താൻ ബാംഗ്ലൂരിലേക്ക് പോയി മടുത്ത് ഉമ്മൻ ചാണ്ടി; അടുത്തവാദം ഫെബ്രുവരി നാലിന്: അപ്പീൽ തീരും വരെ വിധി നടപ്പാക്കില്ല

 ബാംഗ്ലൂർ: മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണമായി മാറുകയാണ് വ്യവസായി എം കെ കുരുവിള നൽകി സോളാർ കേസ്. ഉമ്മൻ ചാണ്ടിയുടെ ക്ഷമ പരീക്ഷിക്കുന്ന വിധത്തിലേക്ക് മാറിയിട്ടുണ്ട് ഈ കേസ്. പിഴശിക്ഷ വിധിച്ച കോടതി വിധിക്കെതിരെ അപ്പീൽ നൽകിയതോടെ ഇടക്കിടെ ബാംഗ്ലൂരിലേക്ക് പോകേണ്ട അവസ്ഥയിലാണ് ഉമ്മൻ ചാണ്ടി. കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ ഹർജി തീർപ്പാകുന്നതുവരെ, 1.61 കോടി രൂപ നൽകണമെന്ന സെഷൻസ് കോടതി വിധി നടപ്പാക്കാൻ ആവശ്യപ്പെടില്ലെന്ന് എതിർകക്ഷി എം.കെ.കുരുവിളയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത് മുൻ മുഖ്യമന്ത്രിക്ക് ആശ്വാസമായിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബർ 24നു കോടതി പ്രഖ്യാപിച്ച വിധി നടപ്പാക്കാൻ ഈ മാസം 24 വരെയാണു സമയം അനുവദിച്ചിരുന്നത്. ഉമ്മൻ ചാണ്ടിയും മറ്റ് അഞ്ചു പ്രതികളും ചേർന്ന് 1.61 കോടി രൂപ നൽകണമെന്നാണു വിധി. തന്റെ വാദം കേൾക്കാതെയുള്ള വിധി റദ്ദാക്കി കേസ് വീണ്ടും ഫയലിൽ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജി കോടതി പരിഗണനയിലാണ്. കൂടുതൽ തെളിവുകളുണ്ടെങ്കിൽ സമർപ്പിക്കാൻ കുരുവിളയ്ക്ക് അടുത്തമാസം നാലുവരെ വീണ്ടും സമയം അനുവദിച്ചു.

കേസിൽ ഉമ്മൻ ചാണ്ടിയുടെ ക്രോസ് വിസ്താരം ബംഗളൂരു അഡീഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ തുടങ്ങിയിരുന്നു. തന്റെ ഭാഗം കേൾക്കാതെയുള്ള വിധി റദ്ദാക്കി കേസ് വീണ്ടും ഫയലിൽ സ്വീകരിക്കണമെന്ന ഹരജിയിലാണ് ഉമ്മൻ ചാണ്ടി കോടതിയിൽ ഹാജരായത്. കഴിഞ്ഞ ജനുവരി രണ്ടിന് ഉമ്മൻ ചാണ്ടി നൽകിയ സത്യവാങ്മൂലത്തിന്മേലുള്ള ക്രോസ് വിസ്താരം ഒരുമണിക്കൂർ നീണ്ടു.

ജനുവരി ഒമ്പതിലേക്ക് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഉമ്മൻ ചാണ്ടിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ജി. കൃഷ്ണമൂർത്തി ഹാജരായി. രാവിലെ 10നു തന്നെ ഉമ്മൻ ചാണ്ടിയും അഭിഭാഷകരും കോടതിയിലത്തെിയിരുന്നു. എന്നാൽ, കേസ് പരിഗണനക്കെടുത്തപ്പോൾ തന്റെ അഭിഭാഷകൻ ഹൈക്കോടതിയിലാണെന്നും വൈകീട്ട് മൂന്നിനേ എത്താനാകൂമെന്നും പരാതിക്കാരൻ കുരുവിള കോടതിയെ അറിയിച്ചു. ഇതിൽ ക്ഷുഭിതനായ ജഡ്ജി അഭിഭാഷകനോട് ഉടൻ കോടതിയിൽ ഹാജരാകാൻ കർശന നിർദ്ദേശം നൽകി. തുടർന്ന് ഉച്ചക്ക് 1.10ഓടെയാണ് എതിർകക്ഷിയുടെ അഭിഭാഷകൻ ബി.എൻ. ജയദേവ കോടതിയിലത്തെിയത്.

സത്യവാങ്മൂലത്തിലെ ഒന്നുമുതൽ ഏഴുവരെയുള്ള ഖണ്ഡികകൾ തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നും എട്ടു മുതൽ 13 വരെയും 16ഉം ഖണ്ഡികകളിലാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളുള്ളതെന്നും ഉമ്മൻ ചാണ്ടി ബോധ്യപ്പെടുത്തി. തുടർന്നാണ് കേസിൽ ഉമ്മൻ ചാണ്ടിയുടെ ക്രോസ് വിസ്താരം തുടങ്ങിയത്. കേസിന്റെ വിധിവരുന്ന സമയത്ത് ദുബൈയിലായിരുന്നെന്നും ദൃശ്യമാദ്ധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞതെന്നും അദ്ദേഹം എതിർകക്ഷിയുടെ അഭിഭാഷകന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP