Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഒന്നാം പ്രതിയായ വൈദികൻ സുപ്രീംകോടതിയിൽ; പരമോന്നത കോടതിയെ സമീപിച്ചത് 16ാം വയസിൽ തന്നെ പീഡിപ്പിച്ചു എന്ന് യുവതി ആരോപിച്ച ഫാ. എബ്രഹാം വർഗീസ്; ജാമ്യാപേക്ഷ പരിഗണിക്കും മുമ്പ് വൈദികനെ അറസ്റ്റു ചെയ്യാൻ പൊലീസ് റെയ്ഡുകൾ

ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഒന്നാം പ്രതിയായ വൈദികൻ സുപ്രീംകോടതിയിൽ; പരമോന്നത കോടതിയെ സമീപിച്ചത് 16ാം വയസിൽ തന്നെ പീഡിപ്പിച്ചു എന്ന് യുവതി ആരോപിച്ച ഫാ. എബ്രഹാം വർഗീസ്; ജാമ്യാപേക്ഷ പരിഗണിക്കും മുമ്പ് വൈദികനെ അറസ്റ്റു ചെയ്യാൻ പൊലീസ് റെയ്ഡുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റു തടയണമെന്ന് ആവശ്യപ്പെട്ട് സൂപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഒന്നാം പ്രതി ഫാ.എബ്രഹാം വർഗീസ് ആണ് മുൻകൂർ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. പൊലീസ് തെരച്ചിൽ ഊർജിതമാക്കിയതോടെയാണ് വൈദികൻ സുപ്രീംകോടതിയെ സമീപിച്ചത്.

സുപ്രീംകോടതിയിൽ പോകുന്നതിന് മുമ്പ് രണ്ട് വൈദികരെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘം നീക്കം നടത്തിയിരുന്നത്. ഒപ്പം ഇവർ വിദേശത്തേക്ക് കടക്കാനുള്ള വഴികളച്ച് പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. പ്രതികൾക്കായി പൊലീസ് വ്യാപക റെയ്ഡ് നടത്തുകയാണ്. കേസ് കോടതി പരിഗണിക്കും മുമ്പ് എബ്രഹാം വർഗീസിനെ അറസ്റ്റു ചെയ്യനാണ് നീക്കം. ഇകിനായി പ്രതികളുടെ ബന്ധുവീടുകളിലും തെരച്ചിൽ നടത്തുന്നുണ്ട്. എബ്രഹാം വർഗീസിന്റെ പാസ്പോർട്ട് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തന്നെ 16ാം വയസിൽ പീഡിപ്പിച്ചത് എബ്രഹാം വർഗീസാണെന്നാണ് യുവതിയുടെ ആരോപണം. അദ്ദേഹമാണ് ഇപ്പോൾ പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്.

മൂന്നാംപ്രതി ജോൺസൺ വി മാത്യു ഇന്നലെ അറസ്റ്റിലായിരുന്നു. വൈദികൻ കുറ്റം സമ്മതിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടുമണിയോടു കൂടിയാണ് പത്തനംതിട്ട കോഴഞ്ചേരിയിലുള്ള വീടിനു സമീപത്തുനിന്നും  വൈദികനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പാണ് വൈദികനെതിരെ ചുമത്തിയിരിക്കുന്നത്. ഇതോടെ കേസിലെ നാലു പ്രതികളിൽ രണ്ടുപേർ പിടിയിലായിരിക്കുകയാണ്.

കാറിനുള്ളിൽ വച്ച് പരാതിക്കാരിയായ വീട്ടമ്മയോട് മോശമായി പെരുമാറുകയും അശ്ലീലസന്ദേശങ്ങൾ അയക്കുകയും ചെയ്തുവെന്നാണ് ജോൺസൺ വി മാത്യുവിനെതിരായ പരാതി. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടാം പ്രതി ജോബ് മാത്യുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്‌ച്ചയിലേക്കു മാറ്റിയിരുന്നു. ഇന്നലെ ഹൈക്കോടതി വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഫാ. സോണി വർഗീസ്, ഫാ. ജോബ് മാത്യു, ഫാ. ജെയ്‌സ് കെ. ജോർജ് എന്നിവർ മജിസ്‌ട്രേറ്റ് കോടതിക്കു മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കേസിൽ കീഴടങ്ങാനുള്ള രണ്ടും വൈദികരും ഉടൻ കീഴടങ്ങണമെന്നും ഇല്ലെങ്കിൽ അറസ്റ്റുമായി മുന്നോട്ട് പോകുമെന്നുമാണ് അന്വേഷണ സംഘം അറിയിച്ചിരുന്നതാണ്. വൈദികരുടെ അഭിഭാഷകർ മുഖേനയാണ് അന്വേഷണ സംഘം മുന്നറിയിപ്പ് നൽകിയത്.

അതേസമയം, വൈദികരെ ഒളിവിൽ താമസിപ്പിക്കുന്നവർക്കെതിരെയും കേസെടുക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. കേസിലെ ഒന്നും നാലും പ്രതികളായ ജെയ്സ് കെ. ജോർജ്, എബ്രഹാം വർഗീസ് എന്നിവരാണ് കീഴടങ്ങാനുള്ളത്. വൈദികരുടെ ബന്ധുക്കളുടെയും അഭിഭാഷകരുടെയും ഫോൺ കോളുകൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. അതേസമയം, ഏത്രയും വേഗം നിയമനടപടികളുമായി സഹകരിക്കണമെന്നാണ് സഭയുടെ അനൗദ്യോഗിക നിർദ്ദേശം. സഭ നിയപരമായി ഒരു സഹായവും വൈദികർക്ക് നൽകുന്നുമില്ല.

1999-ൽ വിവാഹവാഗ്ദാനം നൽകിയാണ് ഒന്നാംപ്രതി പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. പിന്നീട് കുമ്പസാരവിവരത്തിന്റെ പേരിലും മറ്റും ഭീഷണിപ്പെടുത്തി മറ്റുപ്രതികളും പീഡിപ്പിച്ചു. ചിത്രം മോർഫ് ചെയ്തും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. കൊല്ലത്തെ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP