Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അങ്ങനെ കോടതിയും അഡാർ ലവിന്റെ കൂടെ; ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിനെതിരെ കേസെടുക്കെരുതെന്ന് സുപ്രീം കോടതി; സിനിമക്കെതിരെ എടുത്ത കേസെല്ലാം സ്‌റ്റേ ചെയ്ത് സുപ്രീം കോടതി; ആശ്വസത്തോടെ അഡാർ സിനിമ ടീം

അങ്ങനെ കോടതിയും അഡാർ ലവിന്റെ കൂടെ; ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിനെതിരെ കേസെടുക്കെരുതെന്ന് സുപ്രീം കോടതി; സിനിമക്കെതിരെ എടുത്ത കേസെല്ലാം സ്‌റ്റേ ചെയ്ത് സുപ്രീം കോടതി; ആശ്വസത്തോടെ അഡാർ സിനിമ ടീം

ന്യൂഡൽഹി: അഡാർ സിനിമക്കെതിരെ കേസെടുക്കുന്ന പൊലീസ് നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ചിത്രത്തിലെ നായിക പ്രയ വാര്യരും സംവിധായകൻ ഒമർലുലു നൽകിയ ഹർജിയിൽ കോടതിയുടെ അനുകൂല വിധി. ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിനെതിരെ കേസെടുക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു, മാത്രമല്ല പാട്ടിനെതിരെ എടുത്ത എല്ലാ കേസുകളും സ്റ്റേ ചെയ്യാനും സുപ്രീം കോടതി ഉത്തരവായി.

ചിത്രീകരണം പൂർത്തിയാവാത്ത സിനിമയിലെ ഗാനത്തിനെതിരെ കേസ് എടുക്കരുതെന്നു മുഴുവൻസംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകണമെന്നും കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.ഒരു ചിത്രത്തിനെ സംബന്ധിച്ച് അന്തിമമായ തീരുമാനം എടുക്കാൻ ഉള്ള അധികാരം സെൻസർ ബോർഡിന് ആണ്. ഒരു അഡാർ ലവ് എന്ന ചിത്രം ഇതുവരെ പൂർത്തിയായിട്ടില്ലെന്നും ചിത്രത്തിലെ ഗാനം ആരെയെങ്കിലും ആക്ഷേപിക്കുന്നതാണെങ്കിൽ സെൻസർ ബോർഡിന് തീരുമാനം എടുക്കാവുന്നത് ആണെന്നും ഹർജിയിൽ പറഞ്ഞിരുന്നു,

മാണിക്യ മലരായ പൂവി എന്ന ഗാനം ഇസ്ലാം മതത്തെ അവഹേളിക്കുന്നതാണ് ഈ പാട്ടിലെ ചില വരികൾ എന്നാരോപിച്ച് ഹൈദരാബാദിലും മുംബൈയിലും കേസ്് രജിസ്റ്റർ ചെയ്തിരുന്നു.

മാണിക്യ മലരായ പൂവി മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു ജൻജാഗരൻ സമിതി എന്ന സംഘടനയാണു മഹാരാഷ്ട്രയിലെ ജിൻസി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. ഗാനരംഗത്തിൽ അഭിനയിച്ച പ്രിയ പ്രകാശ് വാരിയർ, സംവിധായകൻ ഒമർ ലുലു, നിർമ്മാതാവ് എന്നിവർക്കെതിരെ കേസെടുക്കണം എന്നാണാവശ്യം. കേസും വക്കാണവും ഒക്കെ ആയെങ്കിലും യൂട്യൂബിൽ ഹിറ്റായ ഗാനം ഇപ്പോഴും ആരാധകരെ സൃഷ്ടിച്ച് മുന്നേറുകയാണ്.

കണ്ണിറുക്കി കാണിക്കൽ ഹിറ്റായതോടെ ലോകം മുഴുവനും ഫാൻസിനെ സൃഷ്ടിച്ചിരിക്കുകയാണ് പ്രിയാ വാര്യർ. ലോകത്തിന്റെ എല്ലാ കോണുകളിലും പ്രിയയ്ക്ക് ഇപ്പോൾ ആരാധകരാണ്. കണ്ണിറുക്കി കാണിക്കലിന് പിന്നാലെ കണ്ണടയ്ക്കൽ കൂടി ഹിറ്റായതോടെ പ്രിയയുടെ ആരാധകർ ദിനം തോറും കൂടി കൂടി വരികയാണ്.

ഹൈദരാബാദിലെ ഫലക്‌നുമ സ്റ്റേഷനിൽ കിട്ടിയ പരാതിയിൽ പറയുന്നത് ഗാനരംഗം മതവികാരം വ്രണപ്പെടുത്തുന്നു എന്നാണ്. ഈ പരാതിയിൽ സംവിധായകനെതിരെ കേസെടുത്തു. വരികളിൽ ഭേദഗതി വരുത്തുകയോ പാട്ട് സിനിമയിൽനിന്നു നീക്കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യമുണ്ടായിരുന്നത്.

വിവാദങ്ങളും കേസും വന്നതോടെ യൂട്യൂബിൽനിന്നും സിനിമയിൽനിന്നും ഗാനരംഗം നീക്കം ചെയ്യാൻ അണിയറ പ്രവർത്തകർ ആലോചിച്ചിരുന്നു. എന്നാൽ വ്യാപക പിന്തുണ കിട്ടിയതോടെ തീരുമാനം പിൻവലിച്ചു. എന്നാൽ ഈ പാട്ട് നീക്കം ചെയ്യുന്നതിനെതിരെ സോഷ്യൽ മീഡിയ പോലും രംഗത്തു വന്നു. യൂട്യൂബം പ്രേക്ഷകരുടെ അഭിപ്രായം തേടി. പാട്ടു നീക്കം ചെയ്യുന്നതിനെ ഭൂരിഭാഗം പേരും എതിർത്തു.

ബോളിവുഡ് താരം സൽമാൻ ഖാൻ, അല്ലു അർജുൻ, വിക്കി കൗശൽ തുടങ്ങിയ താരങ്ങളും പാട്ട് ഇഷ്ടപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഗാനത്തിനെ പിന്തുണച്ചു ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരുന്നു.

പി.എം.എ.ജബ്ബാറിന്റെ വരികൾക്കു തലശ്ശേരി റഫീഖ് ഈണം നൽകി എരഞ്ഞോളി മൂസ ഉൾപ്പെടെയുള്ളവർ ആലപിച്ച മാപ്പിളപ്പാട്ടാണിത്. ഷാൻ റഹ്മാന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പുനരാവിഷ്‌കരിച്ച പാട്ടാണ് ഇപ്പോൾ വൈറലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP