Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാമോയിൽ കേസിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട പി ജെ തോമസിന്റെ ഹർജി തള്ളി; കേസിലെ എട്ടാം പ്രതിയായ ഭക്ഷ്യവകുപ്പു മുൻ സെക്രട്ടറി വിചാരണ നേരിടണമെന്നു കോടതി

പാമോയിൽ കേസിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട പി ജെ തോമസിന്റെ ഹർജി തള്ളി; കേസിലെ എട്ടാം പ്രതിയായ ഭക്ഷ്യവകുപ്പു മുൻ സെക്രട്ടറി വിചാരണ നേരിടണമെന്നു കോടതി

തിരുവനന്തപുരം: പാമോയിൽ കേസിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട ഭക്ഷ്യ വകുപ്പു മുൻ സെക്രട്ടറി പി ജെ തോമസിന്റെ ഹർജി തള്ളി. കേസിൽ എട്ടാം പ്രതിയാണു തോമസ്.

താൻ നിരപരാധിയാണെന്നും ഇടപാടിൽ നേരിട്ട് പങ്കില്ലെന്നുമായിരുന്നു തോമസിന്റെ വാദം. മന്ത്രിസഭയുടെ തീരുമാനം നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും വിടുതൽ ഹർജിയിൽ പറഞ്ഞിരുന്നു.

എന്നാൽ കേസിൽ നിന്നും ഒഴിവാക്കാനാകില്ലെന്നും തോമസ് വിചാരണ നേരിടണമെന്നും വ്യക്തമാക്കിയാണു ഹർജി കോടതി തള്ളിയത്. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ടി എച്ച് മുസ്തഫ, പി ജെ തോമസ് എന്നിവരും പാമോയിൽ ഇറക്കുമതി ചെയ്ത കമ്പനിയുടെ രണ്ട് പ്രതിനിധികളും അടക്കം അഞ്ച് പേരാണ് പാമോയിൽ കേസിലെ പ്രതികൾ.

1991-92 കാലത്തെ കെ കരുണാകരൻ മന്ത്രിസഭ ചട്ടങ്ങൾ മറികടന്ന് മലേഷ്യയിൽ നിന്നും പാമോയിൽ ഇറക്കുമതി ചെയ്യാൻ കരാർ ഒപ്പിട്ട് സർക്കാരിന് 2.32 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. 1993ലെ കംപട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിലെ പരാമർശങ്ങളായിരുന്നു കേസിന് ആധാരം.

കെ കരുണാകരനടക്കം എട്ട് പേരാണ് കേസിലെ പ്രതിപട്ടികയിൽ ഉണ്ടായിരുന്നത്. അന്ന് ചീഫ് സെക്രട്ടറിയായിരുന്ന എസ് പത്മകുമാർ, അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന സഖറിയ മാത്യൂ എന്നിവരെ കേസിൽ നിന്ന് കോടതി ഒഴിവാക്കിയിരുന്നു. ഇതോടെ പ്രതികളുടെ എണ്ണം അഞ്ചായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP