Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാമോലിൻ അഴിമതി കേസിൽ ജിജി തോംസൺ വീണ്ടും കുരുക്കിൽ; കേരളാ ചീഫ് സെക്രട്ടറിക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്താമെന്ന് സുപ്രീംകോടതി

പാമോലിൻ അഴിമതി കേസിൽ ജിജി തോംസൺ വീണ്ടും കുരുക്കിൽ; കേരളാ ചീഫ് സെക്രട്ടറിക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്താമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: പാമോലിൻ അഴിമതി കേസിൽ കേരളാ ചീഫ് സെക്രട്ടറി ജിജി തോംസൺ കുരുക്കിലായി. കേരളാ ചീഫ് സെക്രട്ടറിക്കെതിരെ അഴിമതി കേസിൽ ഗൂഢാലോചന കുറ്റം ചുമത്താൻ തടങ്ങളില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കുറ്റവിമുക്തനാക്കണമെന്ന ജിജി തോംസന്റെ ഹർജി അടിയന്തരമായി പരിണഗണിക്കേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. കേരളാ ചീഫ് സെക്രട്ടറിയായി തുടരുന്നതിന് അദ്ദേഹത്തിന് തടസമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

തന്നെ വിചാരണ ചെയ്യാൻ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണെന്നായിരുന്നു ജിജി തോംസൺ വാദിച്ചത്. സംസ്ഥാന സർക്കാറിന്റെ അനുമതിയുമില്ലെന്നും വാദിച്ചു. ഹർജി വിശദമായ പരിശോധനയ്ക്കായി കോടതി വേറൊരു ദിവസത്തേക്ക് മാറ്റിവച്ചു. അന്വേഷണം നടക്കുന്നതിനാൽ കോടതി പരാമർശത്തോട് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ജിജി തോംസൺ പറഞ്ഞു. ജിജി തോസൺ സിവിൽ സപ്‌ളൈസ് കോർപ്പറേഷൻ മുൻ എം.ഡിയായിരിക്കെയൈാണ് അഴിമതി കേസ് ഉയർന്നുവരുന്നത്. കേസ് നീണ്ടുപോകുന്നത് തന്റെ ഔദ്യോഗിക ജീവിതത്തെ ബാധിക്കുന്നു എന്നായിരുന്നു ജിജി തോംസന്റെ പരാതി.

അഴിമതി കേസിലെ അഞ്ചാം പ്രതിയാണ് ജിജി തോംസൺ.കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ പാമോയിൽ ഇടപാട് നടക്കുമ്പോൾ ജിജി തോംസൺ സിവിൽ സപൈഌ് എം.ഡിയായിരുന്നു. കേസിൽ പ്രതിയായവരിൽ സർവീസിൽ തുടരുന്ന ഏക ഉദ്യോഗസ്ഥനാണ് ജിജിതോംസൺ. കേസും നടപടികളും അനന്തമായി നീളുന്നത് ഔദ്യോഗിക ജീവിതത്തെ ബാധിക്കുന്നുവെന്ന് ജിജിതോംസണ് പരാതിയുണ്ടായിരുന്നു. നേരത്തെ മറ്റൊരു പ്രതിയായ പി.ജെ. തോമസിന് ചീഫ് വിജിലൻസ് കമീഷണർ പദവി നഷ്ടപ്പെടുന്നതിന് കേസ് കാരണമായിരുന്നു. നടപടികൾ നീളുന്ന സാഹചര്യത്തിൽ ജിജിതോംസണും സുപ്രീംകോടതിയെ സമീപിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP