Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശ വനിതയെ കൊലപ്പെടുത്തിയ നാലിൽ രണ്ട് പേർ എവിടെ ? പൊലീസ് അന്വേഷണത്തിൽ ബന്ധുക്കൾക്ക് അതൃപ്തി; നടത്തിയത് തട്ടിക്കൂട്ട് അന്വേഷണം എന്നും ആരോപണം; ബാക്കി പ്രതികളേയും പിടികൂടണമെന്നും നേരറിയാൻ സിബിഐ വരണമെന്നും പങ്കാളിയുടെ ഹർജി

വിദേശ വനിതയെ കൊലപ്പെടുത്തിയ നാലിൽ രണ്ട് പേർ എവിടെ ? പൊലീസ് അന്വേഷണത്തിൽ ബന്ധുക്കൾക്ക് അതൃപ്തി; നടത്തിയത് തട്ടിക്കൂട്ട് അന്വേഷണം എന്നും ആരോപണം; ബാക്കി പ്രതികളേയും പിടികൂടണമെന്നും നേരറിയാൻ സിബിഐ വരണമെന്നും പങ്കാളിയുടെ ഹർജി

തിരുവനന്തപുരം: കോവളത്തിന് സമീപം കണ്ടെത്തിയ വിദേശ വനിതയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വോണമെന്ന് ഹർജി. വിദേശ വനിതയുടെ പങ്കാളി ആൻഡ്രൂ ജോണനഥൻ ആണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കേസന്വേ,ണത്തിൽ തനിക്ക് തൃപ്തിയില്ലെന്ന് കാണിച്ച് ആൻഡ്രു നേരത്തെ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. തന്റെ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഘത്തിൽ നാല് പേരുണ്ടായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞതെന്നും എന്നാൽ രണ്ട് പേരെ മാത്രമാണ് പിടികൂടിയതെന്നും ആൻഡ്രു ഹർജിയിൽ പറയുന്നു.

പ്രതികളെ പിടികൂടിയ ശേഷം പൊലീസ് പല കാര്യങ്ങളിലും വ്യക്തത വരുത്തിയില്ലെന്നും ആൻഡ്രുവിന് പരാതിയുണ്ട്. ശിരസ്സ് അറ്റ നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഇതിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തിയിട്ടില്ല. പിന്നെ യുവാക്കളുമായി ലിഗ സംസാരിച്ച് സൗഹൃതം സ്ഥാപിച്ചു എന്ന് പറയുന്നതിനെയും പങ്കാളി നിരസിക്കുന്നു. എപ്പോഴും ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന അവളോട് സംസാരിച്ച് സൗഹൃദത്തിലെത്താനുള്ള ഭാഷ പ്രാവീണ്യവും യുവാക്കൾക്കുണ്ടായിരുന്നില്ലെന്നും ആൻഡ്രു ചൂണ്ടിക്കാണിക്കുന്നു.

ഏറെ വിവാദവും പൊലീസിന് വലിയ ചീത്തപ്പോരുണ്ടാക്കിയ സംഭവവുമാണ് വിദേശ വനിതയെ കേരളത്തിൽ വെച്ച് കാണാതായത്. കാണാതായ സമയത്ത് പൊലീസിന്റെ ഭാഗത്ത് നിന്നും കൃത്യമായ സഹകരണം ഉണ്ടായില്ലെന്നും ഉദാസീനതയോടെയാണ് അന്വേഷണം മുന്നോട്ട് പോയതെന്നും ബന്ധുക്കൾക്ക് ആദ്യം മുതൽ തന്നെ പരാതിയുണ്ടായിരുന്നു.

കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു വിദേശ വനിത ഇതിന് ചികിത്സ തേടിയാണ് കേരളത്തിലെത്തിയത്. ആറാഴ്ചത്തെ ആയുർവേദ ചികിത്സയും രണ്ടാഴ്ചയോളം അമൃതാനന്ദമയിയുടെ ആശ്രമത്തിലെ ജീവിതവുമാണ് പ്ലാൻ ചെയ്തിരുന്നത്.ഫെബ്രുവരി മാസം മൂന്നിനാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്നും ബസിലാണ് ആലപ്പുഴയിലേക്ക് പോയത്. പിന്നീട് അവിടെ നിന്നും കൊല്ലത്തേക്കും പിന്നീട് തിരുവനന്തപുരത്തേക്കും എത്തുകയായിരുന്നു

മാർച്ച് 14ന് രാവിലെ 8 മണിക്കാണ് പോത്തൻകോട് ധർമ്മ ആയുർവേദ ആശുപത്രിയിൽ നിന്നും വിദേശ വനിതയെ കാണാതായത്. പിന്നീട് ഏകദേശം ഒരുമാസത്തോളം പിന്നിട്ട ശേഷമാണ് തിരുവല്ലം കൂനംതുരുത്തിൽ നിന്നും ഇവരുടെ മൃതദേഹം കണ്ടെത്തിയത്. യുവി ക്രൂരമായ ബലാൽസംഘത്തിന് ഇരയായിരുന്നു എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. രണ്ട് പ്രതികളയാണ് കേസിൽ ഇത്വരെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP