Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പീഡനക്കേസിൽ 40 വർഷം തടവ് ശിക്ഷ അനുഭവിക്കുന്ന പാസ്റ്റർ ഇരയുടെ ഏഴാം ക്ലാസ്സുകാരിയായ കൂട്ടുകാരിയെയും ബലാത്സംഗം ചെയ്തു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പാസ്റ്റർക്ക് ജീവിത അവസാനം വരെ അഴിക്കുള്ളിൽ കഴിയാം

പീഡനക്കേസിൽ 40 വർഷം തടവ് ശിക്ഷ അനുഭവിക്കുന്ന പാസ്റ്റർ ഇരയുടെ ഏഴാം ക്ലാസ്സുകാരിയായ കൂട്ടുകാരിയെയും ബലാത്സംഗം ചെയ്തു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പാസ്റ്റർക്ക് ജീവിത അവസാനം വരെ അഴിക്കുള്ളിൽ കഴിയാം

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ജയിൽ ശിക്ഷ അനുഭവിക്കുന്ന പാസ്റ്റർ ഇരയായ പെൺകുട്ടികയുടെ കൂട്ടുകാരിയേയും ബലാത്സംഗം ചെയ്തു. ഈ കേസിലും പ്രതിയെ കോടതി ശിക്ഷിച്ചതോടെ ജീവിതാ അവസാനം വരെ അഴിക്കുള്ളിൽ കഴിയാൻ വകുപ്പായി. ആദ്യ കേസിൽ 40 വർഷം തടവിന് വിയ്യൂർ ജയിലിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിൽ സാൽവേഷൻ ആർമി ചർച്ച് പാസ്റ്ററായ കോട്ടയം നെടുങ്കണ്ടം കറുകച്ചാൽ സ്വദേശി കുറ്റിക്കൽ വീട്ടിൽ സനൽ കെ. ജയിംസിന് (35) എതിരേ രണ്ടാമതും പീഡനക്കേസിൽ ശിക്ഷ ലഭിക്കുകയായിരുന്നു.

പതിമൂന്നു വയസുകാരിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത രണ്ടാമത്തെ കേസിൽ പ്രതിയായ പാസ്റ്റർക്ക് ജീവിതാവസാനം വരെ തടവും 50,000 രൂപ പിഴയും ശിക്ഷയാണ് കിട്ടിയത്. തൃശൂർ പോക്സോ സ്പെഷൽ സെഷൻസ് കോടതിയുടെ ചുമതലയുള്ള സെഷൻസ് ജഡ്ജി നിക്സൺ എം. ജോസഫാണു ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. പീച്ചി തെക്കെപായ്ക്കണ്ടം സാൽവേഷൻ ആർമി ചർച്ചിൽ പാസ്റ്ററായിരുന്നു സനൽ.

പെൺകുട്ടിയെ 2013 മുതൽ 2015 വരെ സാൽവേഷൻ ആർമി ചർച്ചിലും പാസ്റ്ററുടെ ഔദ്യോഗിക വസതിയിലും വച്ച് പലവട്ടം ബലാത്സംഗത്തിനു വിധേയയാക്കിയെന്നാണു കേസ്. സ്‌കൂളിലെ അദ്ധ്യാപികയോടാണ് പെൺകുട്ടി ആദ്യം ഇക്കാര്യം പറഞ്ഞത്. തുടർന്ന് ശിശുക്ഷേമ സമിതി മുഖേന വിവരം ലഭിച്ചതുപ്രകാരം പീച്ചി പൊലീസ് കേസെടുക്കുകയായിരുന്നു. ഈ പെൺകുട്ടിയുടെ കൂട്ടുകാരിയും സഹപാഠിയുമായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിനു സനൽ 40 വർഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. ഇയാൾ വിയ്യൂർ സെൻട്രൽ ജയിലിലാണ്. പെൺകുട്ടിക്ക് വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽ നിന്നു നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ തൃശൂർ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോടു നിർദേശിച്ചു.

പ്രതി ദയ അർഹിക്കുന്നില്ലെന്നും കുറ്റം വളരെ ഗുരുതരമാണെന്നും ശിക്ഷ സമൂഹത്തിനു പാഠമാകണമെന്നും വിധിയിൽ പ്രത്യേകം പരാമർശമുണ്ട്. പ്രതി പിഴയടച്ചാൽ ആ തുക പെൺകുട്ടിക്കു നൽകണം. പ്രോസിക്യൂഷനു വേണ്ടി പോക്സോ കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പയസ് മാത്യു ഹാജരായി. ഒല്ലൂർ സി.ഐ: എ. ഉമേഷ് ആദ്യ അന്വേഷണം നടത്തി. പെൺകുട്ടി പട്ടികജാതിക്കാരിയാണെന്നതിനാൽ തൃശൂർ എ.സി.പിയായിരുന്ന ജി. ശിവവിക്രമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP